Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കൻ ജനതയുടെ 13.7 ശതമാനവും വിദേശത്ത് ജനിച്ചവർ; ഒമ്പതുകൊല്ലം കൊണ്ട് ഇന്ത്യക്കാരുടെ എണ്ണം 9 ലക്ഷം ഉയർന്നു; അമേരിക്കയിൽ ഇപ്പോൾ 26 ലക്ഷം ഇന്ത്യൻ വംശജരുണ്ടെന്ന് റിപ്പോർട്ടുകൾ; അമേരിക്കയിലെ കുടിയേറ്റത്തിന്റെ കണക്ക് പുസ്തകം പുറത്താവുമ്പോൾ

അമേരിക്കൻ ജനതയുടെ 13.7 ശതമാനവും വിദേശത്ത് ജനിച്ചവർ; ഒമ്പതുകൊല്ലം കൊണ്ട് ഇന്ത്യക്കാരുടെ എണ്ണം 9 ലക്ഷം ഉയർന്നു; അമേരിക്കയിൽ ഇപ്പോൾ 26 ലക്ഷം ഇന്ത്യൻ വംശജരുണ്ടെന്ന് റിപ്പോർട്ടുകൾ; അമേരിക്കയിലെ കുടിയേറ്റത്തിന്റെ കണക്ക് പുസ്തകം പുറത്താവുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം കുടിയേറ്റ വിരുദ്ധ നയങ്ങൾ അനുദിനം വർധിപ്പിച്ച് കുടിയേറ്റക്കാരെ കെട്ട് കെട്ടിക്കുന്നതിന് ശ്രമിച്ച് കൊണ്ടിരിക്കുകയാണല്ലോ. എന്നാൽ അമേരിക്കൻ ജനതയുടെ 13.7 ശതമാനവും വിദേശത്ത് ജനിച്ചവരാണെന്ന അതിശയിപ്പിക്കുന്ന കണക്ക് അതിനിടെ പുറത്ത് വന്നിരിക്കുന്നത് നിർണായകമാണ്. ഒമ്പതുകൊല്ലം കൊണ്ട് അതായത് 2010 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ അമേരിക്കയിലെ ഇന്ത്യക്കാരുടെ എണ്ണം 9 ലക്ഷമായാണ് ഉയർന്നിരിക്കുന്നത്. നിലവിൽ യുഎസിലുള്ള മൊത്തം ഇന്ത്യൻ വംശജരുടെ എണ്ണം 26 ലക്ഷമായിത്തീർന്നിരിക്കുകയാണ്. അമേരിക്കൻ കുടിയേറ്റത്തിന്റെ കണക്ക് പുസ്തകം തുറക്കുമ്പോൾ ഏവരെയും വിസ്മയിപ്പിക്കുന്ന കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്.

ഇത്തരത്തിൽ അമേരിക്ക കുടിയേറ്റക്കാരുടെ രാജ്യമായി തുടരുമ്പോഴും ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾ മൂലം ഇവിടേക്ക് എത്തിച്ചേരുന്ന പുതിയ കുടിയേറ്റക്കാരുടെ എണ്ണത്തിൽ കാര്യമായ ഇടിവുണ്ടായെന്നും കണക്കുകൾ വെളിപ്പെടുത്തുന്നു. അമേരിക്കൻ കമ്മ്യൂണിറ്റി സർവേ(എസിഎസ്)യിൽ നിന്നുള്ള 2018ലെ കണക്കുകളാണ് ഇപ്പോൾ വെളിച്ചത്ത് വന്നിരിക്കുന്നത്. 2018 ജൂലൈ ഒന്ന് വരെയുള്ള അമേരിക്കൻ ജനസംഖ്യയിലെ പ്രവണതകളാണ് ഇതിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഇത് പ്രകാരം യുഎസിൽ നിലവിൽ 44.7 മില്യൺ പേരാണ് വിദേശത്ത് ജനിച്ചവരായിട്ടുള്ളത്.

മൊത്തം യുഎസ് ജനസംഖ്യയായ 327 മില്യൺ പേരുടെ 13.7 ശതമാനമാണിത്. യുഎസിലുള്ളവരും വിദേശത്ത് ജനിച്ചവരുമായവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 0.4 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്.2010ൽ യുഎസിലുള്ളവരും വിദേശത്ത് ജനിച്ചവരുമായവരുടെ എണ്ണം 40 മില്യണായിരുന്നു. ഇക്കാര്യത്തിൽ ഇക്കാലത്തിനിടെ കൃത്യമായി പറഞ്ഞാൽ 11.8 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്. 2018 ജൂലൈ ഒന്നിലെ കണക്കുകൾ പ്രകാരം ഇന്ത്യൻ വംശജരായ അമേരിക്കക്കാരുടെ എണ്ണം 2.65 മില്യണാണ്. അതിന് മുമ്പത്തെ വർഷത്തെ എണ്ണമായ 2.61 മില്യണുമായി താരതമ്യപ്പെടുത്തുമ്പോൾ ഇക്കാര്യത്തിൽ 1.5 ശതമാനമാണ് വർധവുണ്ടായിരിക്കുന്നത്.
2018 ജൂലൈയിലെ കണക്കുകൾ പ്രകാരം യുഎസിലുള്ളവരും വിദേശത്ത് ജനിച്ചവരുമായവരിൽ 5.9 ശതമാനം പേരാണ്ഇ ഇന്ത്യക്കാർ. എന്നാൽ ഇവരുടെ എണ്ണം മൊത്തം യുഎസ് ജനസംഖ്യയുടെ വെറും ഒരു ശതമാനത്തിൽ താഴെയുമാണ്. 2010നും 2018നും ഇടയിൽ യുഎസിലുള്ളവരും ഇന്ത്യയിൽ നിന്നെത്തിയവരുമായവരുടെ എണ്ണത്തിൽ കൃത്യമായി പറഞ്ഞാൽ 8.7 ലക്ഷം പേരുടെ പെരുപ്പമാണുണ്ടായിരിക്കുന്നത്. 1990ൽ യുഎസിലുള്ളവരും ഇന്ത്യയിൽ ജനിച്ചവരുമായവർ വെറും 4.5 ലക്ഷം പേർ മാത്രമായിരുന്നുവെന്നറിയുമ്പോഴാണ് വർധനവിന്റെ വ്യാപ്തി മനസിലാകുന്നത്.

അന്ന് മുതൽ 2018 വരെയുള്ള കണക്ക് പരിശോധിച്ചാൽ ഇക്കാര്യത്തിൽ 489 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്. യുഎസിലുള്ളവരും ചൈനയിൽ ജനിച്ചവരുമായവരുടെ എണ്ണം 2010ൽ 2.16 മില്യണായിരുന്നു. എന്നാൽ 2018ൽ അത് 2.84 ലക്ഷമായി. ഇക്കാര്യത്തിൽ ഏതാണ്ട് 32 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്.ജന്മനാ യുഎസ് പൗരത്വം ലഭിക്കാത്തവരെയാണ് ' ഫോറിൻ ബോൺ ഇൻഡിവിജ്വൽസ്' എന്ന ഗണത്തിൽ പെടുത്തുന്നതെന്നാണ് യുഎസ് സെൻസസ് ബോർഡ് പറയുന്നത്.ഇവിടേക്ക് കുടിയേറുകയും പിന്നീട് ഗ്രീൻകാർഡും യുഎസ് പൗരത്വവും നേടുന്നവരും ഇതിൽ പെടുന്നുണ്ട്. എച്ച് 1 ബി വിസയിലുള്ള താൽക്കാലിക ജോലിക്കാരും അന്താരാഷ്ട്ര വിദ്യാർത്ഥികളും ഇതിൽ ഉൾപ്പെടുന്നു.എന്നാൽ കുറച്ച് കാലം താമസിക്കാനെത്തുന്ന ടൂറിസ്റ്റുകളും ബിസിനസ് ട്രാവലർമാരും ഈ നിർവചനത്തിൽ പെടുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP