Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തത് പാപിയെന്ന് എഴുതാൻ; ആവശ്യത്തിന് വേണ്ട രക്തം വന്നില്ലെന്ന് ഭാര്യ; ലിംഗം ഛേദിച്ചത് ചെടി മുറിക്കുന്ന കട്ടർ ഉപയോഗിച്ച്; മുറിച്ചുമാറ്റിയ ജനനേന്ദ്രിയം കണ്ടെത്തിയത് പൊലീസുകാർ

ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തത് പാപിയെന്ന് എഴുതാൻ; ആവശ്യത്തിന് വേണ്ട രക്തം വന്നില്ലെന്ന് ഭാര്യ; ലിംഗം ഛേദിച്ചത് ചെടി മുറിക്കുന്ന കട്ടർ ഉപയോഗിച്ച്; മുറിച്ചുമാറ്റിയ ജനനേന്ദ്രിയം കണ്ടെത്തിയത് പൊലീസുകാർ

മറുനാടൻ ഡെസ്‌ക്‌

നോർത്ത് കരോളിന; കാർട്ടെറെറ്റ് കൗണ്ടിയിലെ സുരക്ഷാ ഉദ്യോഗസ്ഥർ 61കാരനായ ജെയിംസിനെ കണ്ടെത്തുമ്പോൾ അയാൾ കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു. രക്തം വാർന്ന് കിടന്ന ജെയിംസിനെ ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടയാണ് കണ്ടെത്തുന്നത്.

നോർത്ത് കരോളിനയിൽ താമസിച്ചിരുന്ന ജെയിംസിനെ ഭാര്യ വിക്ടോറിയ തോമസ് ഫ്രാബുട്ടാണ് കെട്ടിയിട്ടതെന്നും അവർ കത്തി ഉപയോഗിച്ച് തന്റെ ജനനേന്ദ്രിയം മുറിച്ചുകളഞ്ഞുവെന്നും അയാൾ അവരെ അറിയിച്ചു.

ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിൽ മുറിച്ചുമാറ്റിയ ജനനേന്ദ്രിയം കണ്ടെത്തി. ഉടൻ തന്നെ ജെയിംസിനെയും ഐസ് ബാഗിലേക്ക് മാറ്റിയ ജനനേന്ദ്രിയവും ആശുപത്രിയിലെത്തിച്ചു.

എന്തിനായിരുന്നു 56കാരിയായ വിക്ടോറിയ കൃത്യം നടത്തിയതെന്ന് വ്യക്തമല്ല. എന്നാൽ ഭർത്താവിന്റെ ജനനേന്ദ്രിയം ഉപയോഗിച്ച് പാപിയെന്ന് എഴുതാനായിരുന്നു ഉദ്ദേശമെന്നും പക്ഷേ വേണ്ടത്ര രക്തം വന്നില്ലെന്നുമാണ് വിക്ടോറിയ ഉദ്യോഗസ്ഥരിലൊരാളോട് പറഞ്ഞത്.

ചെടി മുറിക്കാനുപയോഗിക്കുന്ന കട്ടർ ആണ് ഇതിനായി വിക്ടോറിയ ഉപയോഗിച്ചത്. അതേസമയം കോടതിയിലെത്തിച്ചപ്പോൾ തലതാഴ്‌ത്തി ഇരുന്ന വിക്ടോറിയ കരയുകയായിരുന്നു. ജെയിംസ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP