Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒരിക്കലെങ്കിലും കഞ്ചാവു പരീക്ഷിച്ചിട്ടുണ്ടോ ? ഒരു തവണത്തെ ഉപയോഗം കുഴപ്പമില്ലെന്ന് കരുതുന്നവർ അറിയാനേറെ; കൗമാരക്കാരിൽ തലച്ചോറിന് മാറ്റം സംഭവിക്കാൻ കഞ്ചാവിന്റെ ഒറ്റതവണ ഉപയോഗം മതിയെന്ന് പഠനം; തലച്ചോറിലെ പേശികളെ അപകടകരമാം വിധം കട്ടിയാക്കാൻ കഞ്ചാവിന് സാധിക്കുമെന്ന് വിദഗ്ദ്ധർ

ഒരിക്കലെങ്കിലും കഞ്ചാവു പരീക്ഷിച്ചിട്ടുണ്ടോ ? ഒരു തവണത്തെ ഉപയോഗം കുഴപ്പമില്ലെന്ന് കരുതുന്നവർ അറിയാനേറെ; കൗമാരക്കാരിൽ തലച്ചോറിന് മാറ്റം സംഭവിക്കാൻ കഞ്ചാവിന്റെ ഒറ്റതവണ ഉപയോഗം മതിയെന്ന് പഠനം; തലച്ചോറിലെ പേശികളെ അപകടകരമാം വിധം കട്ടിയാക്കാൻ കഞ്ചാവിന് സാധിക്കുമെന്ന് വിദഗ്ദ്ധർ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: വിദ്യാർത്ഥികൾക്കിടയിൽ സ്റ്റഫ് എന്ന ഇരട്ടപ്പേരിലറിയപ്പെടുന്ന കഞ്ചാവ് വെറും ഒരു തവണ മാത്രം ഉപയോഗിച്ചവരുണ്ടോ. എന്നാൽ കുഴപ്പമില്ലെന്ന് കരുതാൻ വരട്ടെ. കഞ്ചാവിന്റെ ഒറ്റത്തവണ ഉപയോഗം കൗമാരക്കാരിലെ തലച്ചോറിൽ ഏറെ ആശങ്കാകരമായ രീതിയിൽ മാറ്റം സൃഷ്ടിക്കുമെന്നാണ് പഠനം തെളിയിക്കുന്നത്. ഇത് കുട്ടികളിലെ പേടിയേയും വെപ്രാളത്തെയും വർധിപ്പിക്കുന്ന തത്തിലുള്ള മാറ്റമാണ് തലച്ചോറിൽ സൃഷ്ടിക്കുന്നതെന്നും ഗവേഷകർ പറയുന്നു. 14 വയസ് പ്രായമായ ആൺകുട്ടികളിലും പെൺകുട്ടികളിലും നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഇവരിൽ കഞ്ചാവിലുള്ള സൈക്കോ ആക്ടീവ് രാസവസ്തുവായ ടിഎച്ച്‌സി തലച്ചോറിൽ വളരെ വേഗത്തിൽ തന്നെ മാറ്റങ്ങളുണ്ടാക്കുന്നുണ്ടെന്നും ഇവരുടെ സ്വഭാവത്തിൽ വളരെയേറെ മാറ്റമുണ്ടാകുന്നുണ്ടെന്നുമാണ് പഠനം പറയുന്നത്. അതായത് തലച്ചോറിലെ ചില പേശികൾക്ക് വല്ലാതെ കട്ടി കൂടുന്നുവെന്നും ഇത് കൗമാര കാലത്ത് തലച്ചോറിൽ നടക്കേണ്ട പ്രവർത്തനത്തിന്റെ വിപരീതമാണെന്നും വിദഗ്ദ്ധർ പറയുന്നു. കൗമാരത്തിൽ സാധാരണയായി തലച്ചോറിന് കട്ടി അൽപം കുറയുന്ന പ്രവണതയുണ്ട്.

ഇംഗ്ലണ്ട്, അയർലെന്റ്, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ തലച്ചോർ സ്‌കാൻ ചെയ്ത് നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്. തലച്ചോറിലെ ഗ്രേ മാറ്റർ എന്ന ഘടകത്തിന്റെ അളവിൽ വ്യത്യാസം കണ്ടിട്ടുണ്ടെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. തലച്ചോറിലെ അമിഡല, ഹിപ്പോകാമ്പസ് എന്നീ ഭാഗങ്ങളെ ബാധിക്കുന്ന വ്യത്യാസം കുട്ടികളിലെ വികാരങ്ങൾ, പേടി, ഓർമ്മ ശക്തി, അഭിരുചി എന്നിവയെ സാരമായി ബാധിക്കും. വെറും ഒന്നോ രണ്ടോ തവണ മാത്രം കഞ്ചാവ് ഉപയോഗിക്കുന്ന കൗമാരക്കാരിൽ ഇത് വരാനുള്ള സാധ്യത ഏറെയെന്ന് വിദഗ്ദ്ധർ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP