Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോടതി മുറിയിൽ എത്തിയ പ്രതി നിരപരാധിയായി പ്രഖ്യാപിക്കാൻ വനിതാ ജഡ്ജിയെ വലിച്ചു നിലത്തിട്ടു മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തുമെന്നു ഭീഷണിപ്പെടുത്തി; 20 മിനുറ്റു നീണ്ട അപൂർവ ബന്ദവസ്സിന്റെ വീഡിയോ പുറത്ത്

കോടതി മുറിയിൽ എത്തിയ പ്രതി നിരപരാധിയായി പ്രഖ്യാപിക്കാൻ വനിതാ ജഡ്ജിയെ വലിച്ചു നിലത്തിട്ടു മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തുമെന്നു ഭീഷണിപ്പെടുത്തി; 20 മിനുറ്റു നീണ്ട അപൂർവ ബന്ദവസ്സിന്റെ വീഡിയോ പുറത്ത്

ബ്രസീലിൽ ഗാർഹിക പീഡനക്കേസിൽ കൊടിതയിൽ വിചാരണയ്ക്കെത്തിയ പ്രതി വനിതാ ജഡ്ജിയെ വലിച്ചു നിലത്തിട്ടു മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തുമെന്നു ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. പ്രസ്തുത കേസിൽ തന്നെ നിരപരാധിയായി വിധിക്കണമെന്നായിരുന്നു പ്രതിയുടെ ഡിമാൻഡ്. ജഡ്ജിയെ നിലത്തിട്ട് ഇപ്പോൾ തീ കൊളുത്തുമെന്നു ഭീഷണിപ്പെടുത്തി നിൽക്കുന്ന പ്രതിയുടെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. 20 മിനുറ്റുള്ള ഈ വീഡിയോയിൽ സംഭ്രമാജനകമായ നിരവധി ദൃശ്യങ്ങളുണ്ട്. ഇപ്പോൾ ജഡ്ജിയെ കത്തിക്കുമെന്ന് പറഞ്ഞ് ലൈറ്ററും കത്തിച്ച് നിൽക്കുന്ന പ്രതിയെ ഇതിൽ കാണാം. തുടർന്ന് പൊലീസ് എത്തുകയും തന്ത്രപരമായി പ്രതിയെ കീഴടക്കി വനിതാ ജഡ്ജിയെ രക്ഷിക്കുകയുമായിരുന്നു. ബ്രസീലിലെ സാവോ പോളോയിൽ ഭാര്യയെ മർദ്ദിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന കുറ്റമാരോപിച്ചു കോടതിക്കു മുന്നിൽ വിചാരണയ്ക്കെത്തിയ ആൽഫ്രെഡോ ജോസ് ഡോസ് സാന്റോസ് എന്ന 36കാരനാണ് ഇത്തരത്തിലുള്ള ഗുരുതരമായ ആക്രമണം അഴിച്ചു വിട്ടത്. കേസിൽ വിധി പറയാനെത്തിയ വനിതാ ജഡ്ജിയായ ലിമയാണ് പ്രതിയുടെ ആക്രണത്തിനു വിധേയയായത്.

ബുടാന്റ കോർട്ട് ഹൗസിൽ നടന്ന ഈ ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ വീഡിയോ പകർത്തിയിരുന്നത് അവിടെയുണ്ടായിരുന്ന പൊലീസ് ഓഫീസറായിരുന്നു. ബ്രസീലിലെ ആദ്യത്തെ ആത്മഹത്യാ ബോംബറാകുകയെന്ന ലക്ഷ്യത്തോടെയാണ് ഇയാൾ കോടതിയിൽ എത്തിയതെന്നു തെളിഞ്ഞിട്ടുണ്ട്. സ്ഫോടക വസ്തുത തന്റെ ബാക്ക് പാക്കിൽ വച്ചാണ് ഇയാൾ കോടതിയിലെത്തിയതെന്നു തെളിഞ്ഞിട്ടുണ്ട്. ഉച്ചയ്ക്ക് 1.30നായിരുന്നു സാന്റോസ് കോടതിയിലെത്തിയിരുന്നത്. കോടതി കെട്ടിടത്തിലേക്കു കടക്കുന്നതിനു മുമ്പു തന്നെ അയാൾ കവാടത്തിൽ വച്ചു പ്രശ്നങ്ങളുണ്ടാക്കാൻ ആരംഭിച്ചിരുന്നു. തുടർന്ന് കോടതിമുറിയിൽ എത്തിയതോടെ ജഡ്ജിക്ക് നേരെ തിരിയുകയുമായിരുന്നു. ദീർഘകാലമായി ഈ ജഡ്ജിക്ക് നേരെ സാന്റോസിനു വിരോധമുണ്ടായിരുന്നുവെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2013ൽ അയാളെ ഗാർഹിക പീഡനത്തിനു ശിക്ഷിച്ചതിനെ തുടർന്നായിരുന്നു അത്.

ജഡ്ജിയെ കീഴടക്കിയ സാന്റോസ് അവർക്കു മേൽ മുട്ടു കുത്തി നിന്നു താൻ നിരപരാധിയാണെന്നു സ്വയം പ്രഖ്യാപിക്കുകയായിരുന്നു. താൻ കുറ്റക്കാരനാണെന്ന തീരുമാനം ജഡ്ജ് തിരുത്തണമെന്നായിരുന്നു സാന്റോസ് ആവശ്യപ്പെട്ടത്. തുടക്കത്തിൽ വളരെ ശാന്തനായിട്ടായിരുന്നു സാന്റോസ് കോടതിയിൽ പെരുമാറിയിരുന്നത്. തന്റെ വിചാരണയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നുണ്ടെങ്കിൽ അവ ടെലിവിഷനിൽ പ്രക്ഷേപണം ചെയ്യണമെന്നു ക്യാമറ കൈകാര്യം ചെയ്തിരുന്ന പൊലീസ് ഓഫീസറോട് സാന്റോസ് ആവശ്യപ്പെട്ടിരുന്നു. തുടർന്നു ജഡ്ജിക്കു നേരെ തിരിഞ്ഞ സാന്റോസ് താൻ നിരപരാധിയാണെന്നു വിധിക്കാൻ അവരോടു ശബ്ദമുയർത്താൻ ആരംഭിക്കുകയും പിന്നീടു തന്ത്രപരമായി കീഴ്പ്പെടുത്തി മണ്ണെണ്ണയൊഴിക്കുകയുമായിരുന്നു. തുടർന്നു ക്യാമറയുമായി തന്റെ അടുത്തു വന്നു ദൃശ്യങ്ങൾ പകർത്താൻ അയാൾ പൊലീസ് ഓഫീസറോട് ആവശ്യപ്പെട്ടിരുന്നു. ക്രൗര്യം നിറഞ്ഞ സാന്റോസിന്റെയും പരിഭ്രത്തോടെ നിലത്തു കിടക്കുന്ന വനിതാ ജഡ്ജിന്റെയും മുഖത്തിന്റെ ക്ലോസപ്പുകൾ വീഡിയോയിൽ കാണാം.

സംഭവ പരമ്പരകളുടെ അവസാനം പൊലീസ് ഓഫീസർമാർ അപ്രതീക്ഷിതമായ ആക്രമണത്തിലൂടെ സാന്റോസിനെ കീഴടക്കുകയും ജഡ്ജിനെ രക്ഷിക്കുകയുമായിരുന്നു. ഇയാളെ പെട്ടെന്നു വിലങ്ങു വയ്ക്കുയും ചെയ്തു. തുടർന്ന് ഇയാളുടെ പുറകിലെ ബാഗിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തിരുന്നു. ഒരു ആത്മഹത്യാ ബോംബറായി വർത്തിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നു പൊലീസ് അനുമാനിക്കുന്നു. അറസ്റ്റിന് ശേഷം ഹോസ്പിറ്റലിലെത്തിച്ച പ്രതിയെ അവിടെ നിന്നും റീലീസ് ചെയ്തതായി പൊലീസ് പറയുന്നു. വൈദ്യപരിശോധനകൾക്കു ശേഷം ഇയാളെ പൊലീസ് അന്വേഷണം പൂർത്തിയാകുന്നതു വരെ ജയിലിലേക്ക് അയക്കാനാണു തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP