Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിങ്ങളുടെ പിന്നാലെ വരുന്ന വണ്ടിക്കാരൻ ഉറങ്ങിപ്പോയാൽ എന്ത് ചെയ്യും? ഒരു ലോറി ഡ്രൈവർ ഉറങ്ങി അപകടം ഉണ്ടാക്കിയതിന്റെ വീഡിയോ

നിങ്ങളുടെ പിന്നാലെ വരുന്ന വണ്ടിക്കാരൻ ഉറങ്ങിപ്പോയാൽ എന്ത് ചെയ്യും? ഒരു ലോറി ഡ്രൈവർ ഉറങ്ങി അപകടം ഉണ്ടാക്കിയതിന്റെ വീഡിയോ

റോഡിലൂടെ ലോറിയോടിക്കുന്ന തിനിടയിൽ ഉറങ്ങിപ്പോവുകയും കാറുകളെ ഇടിച്ച് തെറിപ്പിച്ച് യാത്രക്കാർക്ക് മാരകമായ പരുക്കേൽപ്പിക്കുകയും ചെയ്ത കുറ്റത്തിന് ലോറി ഡ്രൈവറും 54 കാരനുമായ മാർട്ടിൻ ഗിബ്സനെ 15 മാസത്തേക്ക് തടവിലിടാൻ കോടതി ഉത്തരവ്. കഴിഞ്ഞ വർഷം മെയ്‌ 21നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഈ ലോറി ഡ്രൈവർ അപകടം ഉണ്ടാക്കിയതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുമുണ്ട്. ലോറിക്കകത്തെ ഡാഷ്‌കാമിലാണ് ഈ അപകടത്തിന്റെ ദൃശ്യങ്ങൾ പകർത്തപ്പെട്ടത്. മറ്റുള്ള ഡ്രൈവർമാർക്കുള്ള മുന്നറിയിപ്പെന്ന നിലയിലാണ് വാർവിക്ക്ഷെയർ പൊലീസ് പ്രസ്തുത ക്ലിപ്പ് പുറത്ത് വിട്ടിരിക്കുന്നത്. കൺട്രി റോഡിലൂടെ നീങ്ങുന്ന ലോറി വൈറ്റ് റിനോൾട്ട് കൻഗൂവുമായി കൂട്ടിയിടിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.

ഈ ഇടിയെ തുടർന്ന് ദിശ തെറ്റിയ ലോറി തുടർന്ന് ഗ്രേ വോക്സ് വാഗനുമായാണ് ഇടിക്കുന്നത്. തുടർന്നിത് വൈറ്റ് ബിഎംഡബ്ല്യൂ 1 സീരീസ്, ബ്ലാക്ക് നിസാൻ ക്വാഷ്‌ക്വായ്, ബ്ലാക്ക് കാവസാക്കി മോട്ടോർ സൈക്കിൾ എന്നിയവുമായും കൂട്ടിയിടിച്ച് അതിനുള്ളിലുള്ളർക്കും പരുക്കേൽപ്പി ക്കുന്നുണ്ട്. എന്നാൽ തനിക്ക് നിദ്രോരോഗമായ സ്ലീപ്പ് അപ്നോയിയ ഉണ്ടെന്നും അതിനാൽ ലോറി ഓടിക്കുമ്പോൾ ഉറങ്ങിപ്പോയിരുന്നുവെന്നുമാണ് ഗ്ലൗസെസ്റ്ററിൽ നിന്നുള്ള ലോറി ഡ്രൈവറായ ഗിബ്സൻ വാർവിക്ക് ക്രൗൺ കോടതിയിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ലോറി മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് വായുവിൽ ചില്ല് പൊട്ടിച്ചിതറുന്നത് വീഡിയോയിൽ കാണാം. കൂട്ടിയിടികൾക്കൊടുവിൽ ലോറി സിംഗിൾ കാരിയേജ് വേയ്ക്ക് അരികിലേക്ക് നീങ്ങുകയായിരുന്നു.

അപകടം രൂക്ഷമായതിനാൽ പ്രസ്തുത ലോറി മണിക്കൂറിൽ 34 മുതൽ 54 വരെ വേഗതയിൽ ഓടിയിരിക്കാമെന്നാണ് ജഡ്ജി അനുമാനിക്കുന്നത്. തനിക്ക് പറ്റിയ കുറ്റത്തിൽ ഡ്രൈവർ കുറ്റബോധം പ്രകടിപ്പിച്ചെങ്കിലും ജഡ്ജി ഗിബ്സനെ 15 മാസത്തേക്ക് തടവിന് ശിക്ഷിക്കുകയായിരുന്നു. അപകടകരമായ ഡ്രൈവിംഗിനുള്ള അഞ്ച് കൗണ്ടുകൾ ചുമത്തിയാണ് ഇയാളെ തുറുങ്കിലടച്ചിരിക്കുന്നത്. കൂടാതെ മൂന്ന് വർഷംഒരു മാസക്കാലയളവിലേക്ക് അയാളെ ഡ്രൈവ് ചെയ്യുന്നതിൽ നിന്നും അയോഗ്യനാക്കിയിട്ടുമുണ്ട്. ഇതിന് പുറമെ മറ്റൊരു ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാൻ കൂടി ഗിബ്സനോട് കോടതി ഉത്തരവിട്ടിട്ടുണ്ട്. ഗിബ്സന്റെ പശ്ചാത്താപം സ്വീകരിക്കുന്നുവെന്നും എന്നാൽ ഉറങ്ങുന്നതിനിടെ എത്ര അപകടകരമായ വാഹനമാണ് ഓടിക്കുന്നതെന്ന ധാരണയുണ്ടായിരിക്കേണ്ടതായിരുന്നുവെന്ന് ജഡ്ജ് റിച്ചാർഡ് ഗ്രിഫിത്ത് -ജോൺസ് ലോറി ഡ്രൈവറോട് പറഞ്ഞു. ഇത്തരം അശ്രദ്ധയുള്ള വണ്ടിയോടിക്കലിലൂടെ ചുരുങ്ങിയത് അഞ്ച് പേർക്ക് പരുക്ക് പറ്റാനിടയായെന്ന് ഓർക്കണമെന്നും കോടതി പറയുന്നു.

അപകടത്തിൽ പരുക്കേറ്റവരുടെ കുടുംബങ്ങളുടെ അനുമതിയോടെയാണ് തങ്ങൾ ഇത് സംബന്ധിച്ച ഫൂട്ടേജ് പുറത്ത് വിട്ടിരിക്കുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനും വാർവിക്ക്ഷെയർ പൊലീസിലെ ഓപ്പറേഷനൽ പട്രോൾ യൂണിറ്റിലെ ഇൻവെസ്റ്റിഗേറ്റിങ് ഓഫീസറുമായ പിസി ക്രെയ്ഗ് മാർഷൽ പ്രതികരിച്ചിരിക്കുന്നത്. വണ്ടിയോടിക്കുന്നവർക്കുള്ള ഒരു മുന്നറിയിപ്പെന്ന നിലയിലാണീ ഫൂട്ടേജ് പുറത്ത് വിട്ടിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP