Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശരീരത്തിൽ കുടുങ്ങിയ കയറഴിച്ച് കളയാൻ സഹായം ചോദിച്ച് തിമിംഗലം ബോട്ട് യാത്രക്കാരുടെ പിന്നാലെ; അത്യപൂർവമായ ഒരു വീഡിയോ കാണാം

ശരീരത്തിൽ കുടുങ്ങിയ കയറഴിച്ച് കളയാൻ സഹായം ചോദിച്ച് തിമിംഗലം ബോട്ട് യാത്രക്കാരുടെ പിന്നാലെ; അത്യപൂർവമായ ഒരു വീഡിയോ കാണാം

മീൻപിടിത്തക്കാരുടെ കയർ ശരീരത്തിൽ കുടുങ്ങിയ തിമിംഗലം അതഴിച്ച് മാറ്റുന്നതിനുള്ള സഹായം ചോദിച്ച് ബോട്ട് യാത്രക്കാരുടെ പിന്നാലെക്കൂടിയ വീഡിയോ വൈറലാകുന്നു. ഓസ്ട്രേലിയയിലെ ക്യൂൻസ്ലാൻഡിലുള്ള സൺഷൈൻ കോസ്റ്റിലെ ഡബിൾ ഐസ്ലാൻഡ് പോയിന്റിലലെ 19 പേരടങ്ങുന്ന കയാക്കർമാരുടെ സംഘത്തിനാണ് ഈ അപൂർവ അനുഭവമുണ്ടായിരിക്കുന്നത്. എട്ട് മീറ്റർ നീളമുള്ള ഈ തിമിംഗലം ഇവരുടെ അടുത്തേക്ക് സഹായം തേടി നീന്തി വരുകയായിരുന്നുവത്രെ. ബുധനാഴ്ചയാണ് സംഭവം നടന്നത്. തിമിംഗലം നിരവധി തവണ ഇവർക്കടുത്തേക്ക് വരുകയും അവരുടെ കയാക്കുകൾക്ക് മുകളിൽ ഉരസുകയും ചെയ്തിരുന്നു. തുടർന്നായിരുന്നു ടൂർ ഓപ്പറേറ്റരായ ടൈറോൻ വാൻ സാന്റേൺ തിമിംഗലത്തെ രക്ഷിക്കാനായി കടലിലേക്ക് ചാടിയത്.

കയറിൽ കുടുങ്ങിപ്പോയ തന്റെ ഫ്ലിപ്പർ ഉയർത്തി തിമിംഗലം സഹായം അഭ്യർത്ഥിച്ചിരുന്നുവെന്നാണ് ടൈറോൻ സാക്ഷ്യപ്പെടുത്തുന്നത്. തിമിംഗലത്തിന്റെ പുറകിൽ നിരവധി മുറിവുകളും പോറലുകളും ഉണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. സഹായമഭ്യർത്ഥിച്ച് സൂചനകൾ നൽകാൻ തിമിംഗലത്തിനുള്ള അപാരമായ കഴിവ് കണ്ട് കയാക്കർമാർ അത്ഭുതപ്പെട്ട് പോവുകയായിരുന്നു.

വെള്ളത്തിലേക്ക് ചാടിയ ടൈറോൻ സാവധാനത്തിൽ തിമിംഗലത്തിന്റെ ശരീരത്തിൽ കുടുങ്ങിയ കയർ അഴിച്ച് മാറ്റുകയായിരുന്നു. കയറിന്റെ ഒരറ്റം തിമിംഗലം വിഴുങ്ങിയ നിലയിലുമായിരുന്നു. ഇതിനൊപ്പം മറ്റ് ചില സാധനങ്ങളും തിമിംഗലത്തിന്റെ ഉള്ളിലെത്തിയിരിക്കാമെന്നാണ് കരുതുന്നത്. എന്നാൽ വിഴുങ്ങിയ കയർ നീക്കം ചെയ്യാൻ ടൈറോന് സാധിച്ചിട്ടില്ല.തുടർന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് പാർക്ക്സ് ആൻഡ് വൈൽഡ് ലൈഫ് ഇതിനെ വ്യാഴാഴ്ച വരെ നിരീക്ഷിച്ചിരുന്നു. പിന്നീട് തിമിംഗലം എങ്ങോട്ട് പോയെന്ന് ഇതുവരെ വെളിവായിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP