Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിക്കാൻ ഹർജിയുമായി ബാങ്കുകൾ വീണ്ടും യുകെ കോടതിയിൽ; പ്രഖ്യാപനം ഉണ്ടായാൽ ലണ്ടനിലെ സ്വത്തുക്കൾ ബാങ്കുകൾക്ക് സ്വന്തമാക്കാം; അച്ഛനേക്കാൾ വലിയ ചതിയനാണ് മകനെന്ന് ആരോപിച്ച് ഖത്തർ നാഷണൽ ബാങ്കും നഷ്ടപരിഹാരം തേടി ലണ്ടൻ കോടതിയിലേക്ക്

വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിക്കാൻ ഹർജിയുമായി ബാങ്കുകൾ വീണ്ടും യുകെ കോടതിയിൽ; പ്രഖ്യാപനം ഉണ്ടായാൽ ലണ്ടനിലെ സ്വത്തുക്കൾ ബാങ്കുകൾക്ക് സ്വന്തമാക്കാം; അച്ഛനേക്കാൾ വലിയ ചതിയനാണ് മകനെന്ന് ആരോപിച്ച് ഖത്തർ നാഷണൽ ബാങ്കും നഷ്ടപരിഹാരം തേടി ലണ്ടൻ കോടതിയിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ന്ത്യയിലെ 17 ബാങ്കുകളിൽ നിന്നുമുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം ഏതാണ്ട് 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്ക് കടന്ന മദ്യരാജാവ് വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിക്കണമെന്ന ഹർജിയുമായി ബാങ്കുകൾ വീണ്ടും യുകെ കോടതിയിലെത്തി. ഇതിനെ തുടർന്ന് മല്യയെ പാപ്പരായി പ്രഖ്യാപിക്കുകയാണെങ്കിൽ ലണ്ടനിലെ സ്വത്തുക്കൾ ബാങ്കുകൾക്ക് സ്വന്തമാക്കാൻ സാധിക്കും. ഇതിനേക്കാൾ അച്ഛനേക്കാൾ വലിയ ചതിയനാണ് മല്യയുടെ മകനെന്ന് ആരോപിച്ച് ഖത്തർ നാഷണൽ ബാങ്കും നഷ്ടപരിഹാരം തേടി ലണ്ടൻ കോടതിയിലേക്കെത്തിയിട്ടുണ്ട്.

മല്യയിൽ നിന്നും 1.145 ബില്യൺ പൗണ്ട് റിക്കവർ ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് മല്യയെ പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നീക്കവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും മറ്റ് 12 ബാങ്കുകളും മുന്നോട്ട് നീങ്ങുന്നത്. വായ്പ തിരിച്ചടക്കാതെ നാടു വിട്ടതിനെ തുടർന്ന് ആസ്തികൾ മരവിപ്പിച്ചതിനെതിരെ മല്യ സമർപ്പിച്ച ഹർജി ലണ്ടനിലെ ഹൈക്കോടതി മെയ്‌ എട്ടിന് തള്ളിയതായിരുന്നു മല്യയ്ക്ക് ഇതിന് മുമ്പ് കടുത്ത തിരിച്ചടിയേകിയ വിധി. തുടർന്ന് ജൂണിലുണ്ടായ വിധി പ്രകാരം യുകെയിൽ കേസ് നടത്താൻ ഇന്ത്യയിലെ 13 ബാങ്കുകൾക്ക് കോടതി ചെലവിനായി രണ്ട് കോടി രൂപ നൽകണമെന്നാണ് മല്യയോട് ലണ്ടൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ബാങ്ക് ഓഫ് ബറോഡ, കോർപറേഷൻ ബാങ്ക്, ഫെഡറൽ ബാങ്ക്, ഐഡിബിഐ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യുക്കോ ബാങ്ക്, യുണൈറ്റഡ് ബാങ്ക ഓഫ് ഇന്ത്യ, തുടങ്ങിയ 13 ഇന്ത്യൻ ബാങ്കുകളാണ് തങ്ങളുടെ പണം മല്യയിൽ നിന്നും തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെ അദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിക്കാൻ പുതിയ നീക്കത്തിലൂടെ യുകെയിലെ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെ തുടർന്ന് ലണ്ടനിലെ മല്യയുടെ സ്വത്തുക്കൾ തങ്ങൾക്ക് പിടിച്ചെടുത്ത് മല്യ കടമെടുത്ത വൻ തുക മുതലാക്കാമെന്നും ഈ ബാങ്കുകൾ ലക്ഷ്യമിടുന്നു.

കഴിഞ്ഞ നാല് വർഷമായി ഇന്ത്യൻ ഗവൺമെന്റ് തന്റെ പുറകിൽ വിടാതെയുണ്ടെന്നും പുതിയ നീക്കത്തെയും അതിന്റെ ഭാഗമായാണ് കാണുന്നതെന്നുമാണ് മല്യ പ്രതികരിച്ചിരിക്കുന്നത്. തന്നെ ഇന്ത്യക്ക് വിചാരണക്കായി വിട്ട് കൊടുക്കാനുള്ള കഴിഞ്ഞ ആഴ്ചത്തെ വെസ്റ്റ് മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയുടെ വിധിക്കെതിരെ മല്യ അപ്പീൽ സമർപ്പിച്ചിരുന്നു. ഇത് നിലവിൽ ഹോം സെക്രട്ടറിക്ക് അയച്ചിരിക്കുകയാണ്. 2003ലെ യുകെ എക്സ്ട്രാഡിഷൻ നിയമത്തിലെ പ്രൊവിഷനുകൾ പ്രകാരമാണിത് പരിഗണിക്കുന്നത്.അതിനിടെ ഖത്തർ നാഷണൽ ബാങ്ക് മല്യയുടെ പുത്രൻ സിദ്ധാർത്ഥ മല്യക്കെതിരെയാണ് ലണ്ടനിലെ കോടതിയിലെത്തിയിരിക്കുന്നത്.  തന്റെ ആഡംബര ബോട്ട് പണയം വച്ച് സിദ്ധാർത്ഥ 27 മില്യൺ യൂറോ ലോണെടുത്ത് സയിന്റ് മാർഗ്യുറിറ്റെ ദ്വീപിൽ പ്രോപ്പർട്ടി വാങ്ങിയെന്നും എന്നാൽ സിദ്ധാർത്ഥയുടെ കമ്പനിയായ ഗിസ്മോ ഈ വർഷം ജനുവരി മുതൽ പണം തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയെന്നുമാണ് ഖത്തർ നാഷണൽ ബാങ്ക് ആരോപിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP