Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബാങ്കുകളുടെ കൺസോർഷ്യത്തിന് ആസ്തികൾ പരിശോധിക്കാം പിടിച്ചെടുക്കാം; വിജയ് മല്യയ്ക്ക് ബ്രിട്ടനിലെ കോടതിയിൽ നിന്ന് തിരിച്ചടി

ബാങ്കുകളുടെ കൺസോർഷ്യത്തിന് ആസ്തികൾ പരിശോധിക്കാം പിടിച്ചെടുക്കാം; വിജയ് മല്യയ്ക്ക് ബ്രിട്ടനിലെ കോടതിയിൽ നിന്ന് തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: കേന്ദ്ര സർക്കിനും മോദിക്കും ജയ്റ്റിലിക്കുമെതിരെ പ്രസ്താവനകളുമായി വന്നതിന ്പിന്നാലെ മദ്യരാജാവ് വിജയ് മല്യയ്ക്ക് ബ്രിട്ടനിലെ കോടതിയിൽ നിന്ന് തിരിച്ചടി. 9,000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ടതാണ് മല്യ. ബാങ്കുകളുടെ കൺസോർഷ്യത്തിനു മല്യയുടെ ബ്രിട്ടണിലെ ആസ്തികൾ പരിശോധിക്കാനും പിടിച്ചെടുക്കാനും അനുമതി നൽകി യുകെ ഹൈക്കോടതി ഉത്തരവിട്ടു. ഇന്ത്യയിലെ 13 ബാങ്കുകളുടെ കൺസോർഷ്യത്തിനാണ് അനുമതി നൽകിയിരിക്കുന്നത്.

ലണ്ടനു സമീപമുള്ള ഹെർട്ട്‌ഫോർഡ്‌ഷെയറിലെ ആസ്തികളാണ് പരിശോധിക്കാൻ അനുമതി നൽകി ഉത്തരവിട്ടിരിക്കുന്നത്. ഹൈക്കോടതിയുടെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന് മല്യയുടെ ടെവിനിലെയും വെൽവിനിലെയും ലേഡിവോക്, ബ്രാമ്പിൾ ലോഡ്ജ് എന്നിവിടങ്ങളിൽ കയറി പരിശോധന നടത്താം. 1.145 ബില്യൺ പൗണ്ടിന്റെ ആസ്തികൾ പിടിച്ചെടുക്കുകയും ചെയ്യാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP