Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമേരിക്കയ്ക്ക് പോകാൻ എത്തിയ അനേകരെ ലോകമെങ്ങും തടഞ്ഞ് വച്ചിരിക്കുന്നു; ശാസ്ത്രജ്ഞന്മാർക്കും സ്റ്റുഡന്റ് വിസക്കാർക്കും പീഡനം; പ്രതിഷേധം ശക്തമായതോടെ ഉത്തരവ് സ്റ്റേ ചെയ്ത് ഫെഡറൽ കോടതി

അമേരിക്കയ്ക്ക് പോകാൻ എത്തിയ അനേകരെ ലോകമെങ്ങും തടഞ്ഞ് വച്ചിരിക്കുന്നു; ശാസ്ത്രജ്ഞന്മാർക്കും സ്റ്റുഡന്റ് വിസക്കാർക്കും പീഡനം; പ്രതിഷേധം ശക്തമായതോടെ ഉത്തരവ് സ്റ്റേ ചെയ്ത് ഫെഡറൽ കോടതി

മുസ്ലീം കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും അമേരിക്കയിലേക്ക് വരുന്നതിന് പുതിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ നിരോധനം കനത്ത പ്രതിഷേധത്തെ തുടർന്ന് ഫെഡറൽ കോടതി സ്റ്റേ ചെയ്തു. അമേരിക്ക് പോകാൻ എത്തിയ അനേകരെ ഈ നിരോധനത്തെ തുടർന്ന് ലോകമെങ്ങും തടഞ്ഞ് വച്ചിരുന്നു. ഇതിന്റെ ഭാഗമായി ശാസ്ത്രജ്ഞന്മാർക്കും വിസക്കാർക്കും പീഡനമനുഭവിക്കേണ്ടിയും വന്നിരുന്നു. ട്രംപിന്റെ നിരോധനത്തെ തുടർന്ന് യുഎസ് എയർപോർട്ടുകളിലെത്തിയ കുടിയേറ്റക്കാരെ നാട് കടത്തുന്നത് ഒരു എമർജൻസി സ്റ്റേയിലൂടെയാണ് ഫെഡറൽ കോടതി വിലക്കിയിരിക്കുന്നത്. ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്ടിലുള്ള ഒരു ഫെഡറൽ കോടതിയാണ് ഇന്നലെ വൈകുന്നേരം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

ജെഎഫ്കെ വിമാനത്താവളത്തിൽ തടഞ്ഞ് വയ്ക്കപ്പെട്ട 12 അഭയാർത്ഥികളെ വിട്ടയച്ചതിന് ശേഷമായിരുന്നു ഈ കോടതി വിധിണ്ടായത്. ഇവർക്ക് വേണ്ടി എസിഎൽയു ഒരു പെറ്റീഷൻ സമർപ്പിച്ചിരുന്നു. ഈ കേസിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നതെങ്കിലും ഈ രാജ്യമാകമാനം ബാധകമാണ്.ഇതനുസരിച്ച് ഒരൊറ്റ യാത്രക്കാരനെയും എയർപോർട്ടിൽ തടഞ്ഞ് വയ്ക്കാൻ പാടില്ല. ഇറാഖ്, ഇറാൻ, സിറിയ, സോമാലിയ, സുഡാൻ, സിറിയ, യെമൻ എന്നീ മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർ അമേരിക്കയിലേക്ക് വരുന്നതിന് ട്രംപ് തന്റെ എക്സിക്യൂട്ടീവ് ഓർഡറിലൂടെ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പുറമെ മുസ്ലിം രാജ്യങ്ങളായ സൗദി അറേബ്യ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്കയിലേക്ക് വരാൻ കർശനമായ പരിശോധനയും നിർബന്ധമാക്കിയിരുന്നു. ഇന്നലെ രാവിലെ തന്റെ നടപടിയെ ന്യായീകരിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു.

ഇത്തരത്തിൽ അഭയാർത്ഥികളെയും കുടിയേറ്റക്കാരെയും നിരോധിക്കാനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരെ ലോകമെങ്ങും കനത്ത പ്രതിഷേധമായിരുന്നു അലയടിച്ചിരുന്നത്. ഈ നിരോധനമനുസരിച്ച് അഭയാർത്ഥികളുടെയും നിയമാനുസൃതമായി ഇവിടെ കഴിയുന്ന പെർമനന്റ് റെഡിസന്റുകളുടെയും ഇവി ലീഗ് സ്റ്റുഡന്റ്സിന്റെയും കുടുംബങ്ങളും അമേരിക്കയിലേക്ക് വരുന്നത് നിരോധിച്ചിരുന്നു. ഏഴ് മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾക്കും പൗരന്മാർക്കും യുഎസിലേക്ക് വരുന്നതിന് നിരോധനമേർപ്പെടുത്തിയതിന് മുസ്ലിം വിലക്കായി കാണേണ്ടെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇവരെ തൽക്കാലത്തേക്ക് നിരോധിക്കുന്ന എക്സിക്യൂട്ടീവ് ഓർഡറിലായിരുന്നു ട്രംപ് ഒപ്പ് വച്ചിരുന്നത്. ഇത് സ്ഥിരമാക്കാനുള്ള നീക്കങ്ങളെ ഇന്നലെ വൈകുന്നേരത്തെ സ്റ്റേയോടെ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.

എസിഎൽയു ലോയർമാർ കൈകാര്യം ചെയ്യുന്ന ഈ കേസ് ഇപ്പോൾ ക്ലാസ് സർട്ടിഫിക്കേഷന് വേണ്ടി ഫയൽ ചെയ്യുകയാണ്. ഇതനുസരിച്ച് ഇത്തരത്തിലുള്ള തടഞ്ഞ് വയ്ക്കൽ അനുഭവപ്പെടുന്നവർക്കെല്ലാം ഒരു ക്ലാസ് ആക്ഷന്റെ ഭാഗമായി നിന്ന് കൊണ്ട് ഈ സ്റ്റേയുടെ പ്രയോജനം ലഭിക്കുന്നതാണ്. ഇതനുസരിച്ച് എയർപോർട്ടുകളിൽ തടഞ്ഞ് വയ്ക്കപ്പെട്ടിരിക്കുന്ന യാത്രക്കാരെ അവരുടെ മാതൃരാജ്യങ്ങളിലേക്ക് നാട് കടത്താൻ യുഎസ് അധികൃതർക്ക് സാധിക്കില്ല. എന്നാൽ ഇവരെ അമേരിക്കയിൽ താമസിക്കാൻ ഈ സ്റ്റേ അധികൃതർക്ക് മേൽ സമ്മർദം ചെലുത്തുന്നുമില്ല. ട്രംപ് വിവാദമായ എക്സിക്യൂട്ടീവ് ഓർഡറിൽ ഒപ്പിട്ടതിനെ തുടർന്ന് അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളിൽ വിവിധ രാജ്യക്കാരായ യാത്രക്കാരെ തടഞ്ഞ് വച്ചതിനെ തുടർന്നാണ് ഈ സ്റ്റേയുണ്ടായിരിക്കുന്നതെന്നത് നിർണായകമാണ്. ഡള്ളാസ്-ഫോർട്ട്-വർത്ത് എയർപോർട്ടിൽ 50 യാത്രക്കാരെ തടഞ്ഞ് വച്ചിരുന്നു. ഡുള്ളെസ് ഇന്റർനാഷണൽ എയർപോർട്ടിലും 50 പേരെ തടഞ്ഞ് വച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധക്കാർ ഇവിടെയെത്തുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP