Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശത്രുവിനെ ലോകത്തിന്റെ ഏതുകോണിൽ പോയും കൊല്ലും; ഒരു നോട്ടം കൊണ്ട് അമേരിക്കൻ പ്രസിഡന്റിന്റെ ഉറക്കം പോലും കെടുത്തും; ലോകത്തെ ഏറ്റവും ശക്തനായ പുട്ടിൻ സമ്പത്തിൽ ബിൽഗേറ്റ്‌സിനെയും മറികടക്കുമോ?

ശത്രുവിനെ ലോകത്തിന്റെ ഏതുകോണിൽ പോയും കൊല്ലും; ഒരു നോട്ടം കൊണ്ട് അമേരിക്കൻ പ്രസിഡന്റിന്റെ ഉറക്കം പോലും കെടുത്തും; ലോകത്തെ ഏറ്റവും ശക്തനായ പുട്ടിൻ സമ്പത്തിൽ ബിൽഗേറ്റ്‌സിനെയും മറികടക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: സിറിയയിലും ഇറാഖിലും ജനജീവിതം ദുസ്സഹമാക്കി നരനായാട്ട് നടത്തിയ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർക്കെതിരെ സ്വീകരിച്ച കടുത്ത നിലപാടുകളാണ് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുട്ടിനെ സമീപകാലത്ത് ഇത്രയേറെ ജനശ്രദ്ധയിൽ കൊണ്ടുവന്നത്. എന്നാൽ, രാഷ്ട്രത്തലവൻ എന്ന നിലയിൽ ആർജിച്ച പ്രശസ്തി മാത്രമല്ല, സമ്പത്തിലും പുട്ടിൻ ലോകത്തെ മറ്റുള്ളവരെ പിന്തള്ളുകയാണെന്നാണ് പുതിയ വാർത്ത.

അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ഉറക്കം കെടുത്തി തന്റെ തീരുമാനങ്ങൾ നടപ്പാക്കുന്ന റഷ്യൻ പ്രസിഡന്റ് ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയാണെന്ന കാര്യത്തിൽ സംശയമില്ല. അതോടൊപ്പം തന്നെ ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയിയെന്ന നിലയിലേക്കും പുട്ടിൻ വളരുകയാണെന്നാണ് റിപ്പോർട്ട്. തന്റെ ഹിതത്തിന് അനുസരിച്ച് നിയമങ്ങൾ സൃഷ്ടിച്ച് മുന്നേറുന്ന പ്രസിഡന്റാണ് പുട്ടിൻ. ലോകത്തിന്റെ ഏതുമൂലയിൽപ്പോയി ഒളിച്ചാലും ഏതിരാളികളെ വകവരുത്തുന്ന കാര്യത്തിലും വിട്ടുവീഴ്ചയില്ല. മുൻ കെജിബി ചാരനായിരുന്ന അലക്‌സാണ്ടർ ലിത്വിനെങ്കോയെ ഇംഗ്ലണ്ടിൽ ഒളിച്ചുതാമസിക്കവെ പ്ലൂട്ടോണിയം നൽകി കൊലപ്പെടുത്തിയത് അതിന് ഉദാഹരണം.

16 വർഷം മുമ്പാണ് പുട്ടിൻ റഷ്യയുടെ പ്രസിഡന്റായി ചുമതലയേറ്റത്. ഇപ്പോൾ മുമ്പെന്നത്തെക്കാളും ശക്തനുമാണ് പുട്ടിൻ. എന്നാൽ, സമ്പത്തിന്റെ കാര്യത്തിലും പുട്ടിൻ ലോകത്തെ ഒന്നാമനായി മാറിക്കൊണ്ടിരിക്കുകയാണെന്നും പുതിയ സാർ ചക്രവർത്തിയായി പുട്ടിൻ മാറുകയാണെന്നും വിലയിരുത്തപ്പെടുന്നു. വെറും 83,000 പൗണ്ടാണ് തന്റെ സ്വത്തായി 2014ൽ പുട്ടിൻ വെളിപ്പെടുത്തിയത്. രണ്ട് ചെറിയ അപ്പാർട്ട്‌മെന്റുകളും ഒരു കാർപാർക്കിങ് ഏരിയയും മാത്രമാണ് തനിക്ക് സ്വന്തമായുള്ളതെന്ന് പുട്ടിൻ വെളിപ്പെടുത്തിയുരുന്നു. എന്നാൽ, യഥാർഥത്തിൽ 28 ബില്യൺ പൗണ്ട് മുതൽ 140 ബില്യൺ പൗണ്ടുവരെയാണ് പുട്ടിന്റെ ആസ്തിയെന്ന് കരുതപ്പെടുന്നു. മൈക്രോസോഫ്റ്റ് തലവൻ ബിൽ ഗേറ്റ്‌സിന്റെ സ്വത്തിന്റെ ഇരട്ടിവരുമിത്.

കരിങ്കടൽ തീരത്ത് ഒരു ബില്യൺ ഡോളറിലേറെ വിലയുള്ള കൊട്ടാരസദൃശ്യമായ വീഡ് പുട്ടിന് സ്വന്തമായുണ്ട്. 44 കോടി ഡോളറോളം നിക്ഷേപങ്ങളും പുട്ടിനുണ്ടെന്ന് ക്രെംലിനിൽനിന്നുള്ള വാർത്തകൾ സൂചിപ്പിക്കുന്നു. ലോകത്തെ എണ്ണക്കയറ്റുമതിയുടെ മൂന്നുശതമാനത്തോളം പുട്ടിന്റെ ഉടമസ്ഥതയിലുള്ള ഗൺവർ എന്ന കമ്പനിയുടെ ഉടമസ്ഥതയിലാണ് എന്ന സൂചനയുമുണ്ട്. അങ്ങനെ ഏവരേയും കടത്തിവെട്ടുന്ന കോടീശ്വരനായി പുട്ടിൻ മാറുകയാണ്. എന്നാൽ അമേരിക്ക ഈ നേട്ടങ്ങൾക്ക് കാരണമായി വിശദീകരിക്കുന്നത് അഴിമതിയെയാണ്. അതിനിടെ പുടിൻ അഴിമതിക്കാരനാണെന്ന അമേരിക്കയുടെ ആരോപണത്തെ തുടർന്ന് ഉടലെടുത്ത പ്രതിസന്ധി മുറുകുന്നു.

ബിബിസിയുടെ പരിപാടിയിലാണ് അമേരിക്ക പുടിനെതിരെ ആരോപണം ഉന്നയിച്ചത്. എന്നാൽ ആരോപണം നിഷേധിച്ച റഷ്യ തെളിവ് നിരത്താൻ റഷ്യ അമേരിക്കയെ വെല്ലുവിളിച്ചു. സിറിയ പ്രശനത്തെ ചൊല്ലി വഷളായതാണ് അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം. തുടർന്ന് ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുരാജ്യങ്ങളും പരസ്പരം കൊമ്പുകോർത്തു. പുടിനുമായി ബന്ധമുണ്ടായിരുന്ന കമ്പനികൾക്കും ചില വ്യക്തികൾക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ഇതിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമർ പുടിനെതിരെ പുതിയ ആരോപണവുമായി അമേരിക്ക രംഗത്തെത്തിയതാണ് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള നയതന്ത്ര ബന്ധത്തെ തന്നെ ബാധിക്കുന്ന തലത്തിലേക്ക് വളർന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പുട്ടിൻ അഴിമതിക്കാരനാണെന്ന് അമേരിക്കൻ ട്രഷറി അധികൃതർ വെളിപ്പെടുത്തി. പുടിന്റെ പല ഇടപാടുകളിലും പൊരുത്തക്കേടുണ്ടെന്നും ഇതിന് തങ്ങളുടെ പക്കൽ തെളിവുണ്ടെന്നുമായിരുന്നു അമേരിക്കയുടെ വാദം. ബിബിസിയുടെ അന്വേഷണാത്മക പരിപാടിയായ പനോരമയിലെ പുടിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച എപ്പിസോഡിലാണ് അമേരിക്കൻ ട്രഷറി അധികൃതർ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ചെൽസി ഫുട്‌ബോൾ ക്ലബ് ഉടമയായ റോമൻ അബ്രാവിമോവിച്ചിനെതിരെയും ആരോപണങ്ങൾ ഉണ്ട്. ആരോപണങ്ങളെല്ലാം റഷ്യൻ അധികൃതർ നിഷേധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP