Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തെ ഏറ്റവും വലിയ അഗ്‌നിപർവതം പൊട്ടാൻ ഒരുങ്ങുന്നത് 1000 വർഷങ്ങൾക്ക് ശേഷം; ലാവ 1100 കിലോമീറ്റർ അകലെ വരെ ഒഴുകിയെത്തും

ലോകത്തെ ഏറ്റവും വലിയ അഗ്‌നിപർവതം പൊട്ടാൻ ഒരുങ്ങുന്നത് 1000 വർഷങ്ങൾക്ക് ശേഷം; ലാവ 1100 കിലോമീറ്റർ അകലെ വരെ ഒഴുകിയെത്തും

946 എഡിയിൽ ലാവയും അഗ്‌നിയും തുപ്പുകയും പിന്നീട് ഇത്രയും വർഷങ്ങൾ യാതൊരു ബുദ്ധിമുട്ടും ജനങ്ങൾക്ക് സൃഷ്ടിക്കാതെ ശാന്തമായിരിക്കുകയും ചെയ്തിരുന്ന മൗണ്ട് പായ്ക്ടു ഇപ്പോൾ വീണ്ടും പൊട്ടാൻ ഒരുങ്ങുന്നു. നോർത്തുകൊറിയയിൽ ചൈനയുടെ അതിർത്തിക്കടുത്താണ് ലോകത്തിലെ ഏറ്റവും വലിയ ഈ അഗ്‌നിപർവതം നിലകൊള്ളുന്നത്. ഇത് പൊട്ടുകയാണെങ്കിൽ ലാവ 1100കിലോമീറ്റർ വരെ ഒഴുകിയെത്തുമെന്നാണ് റിപ്പോർട്ട്. അഞ്ച് കിലോമീറ്ററോളം വരുന്ന അഗ്‌നിപർവത മുഖം സൃഷ്ടിക്കാൻ ശേഷിയുള്ളതാണ് മൗണ്ട് പായ്ക്ടു. പൊട്ടിയാൽ ജപ്പാൻ വരെ ഇതിന്റെ ലാവ ഒഴുകിയെത്തുമെന്നാണ് മുന്നറിയിപ്പുകൾ ഉയരുന്നത്. അതിനാൽ അടിയന്തിരമായി ഈ പർവതത്തെ നിരന്തരം നിരീക്ഷിച്ച് കൊണ്ടിരിക്കണമെന്നാണ് ശാസ്ത്രജ്ഞർ മുന്നറിയിപ്പേകിയിരിക്കുന്നത്. ഇതുയർത്തുന്ന ഭീഷണി ശക്തവും യാഥാർത്ഥ്യവുമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

2002ലും 2005ലും പ്രദേശത്ത് നിരവധി ചെറിയ ഭൂകമ്പങ്ങൾ ഉണ്ടായതിനെ തുടർന്ന് ഈ അഗ്‌നിപർവതത്തെ ശാസ്ത്രജ്ഞന്മാർ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. ഇതിപ്പോൾ സജീവമായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തൽഫലമായി ഭാവിയിൽ ഇത് ഭീഷണി ഉയർത്താനുള്ള സാധ്യതയും വർധിച്ചിരിക്കുകയാണ്. അഗ്‌നിപർവതം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ 100 കിലോമീറ്ററിനുള്ളിൽ 1.6 മില്യൺ പേരാണ് ജീവിക്കുന്നത്. ഇവരുടെ ജീവന് ഇത് ഭീഷണിയുയർത്തുന്നുണ്ട്. ഇപ്പോഴത്തെ സംഘർഷഭരിതമായ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട നിരീക്ഷണത്തിന് പാശ്ചാത്യ ശാസ്ത്രജ്ഞന്മാരുമായി നോർത്തുകൊറിയ സഹകരിക്കാത്തതിനാൽ ഇതുമായി ബന്ധപ്പെട്ട ഭീഷണി വർധിക്കുകയാണ്.

എങ്കിലും കിം ജോംഗ് ഉന്നിന്റെ ഭരണകൂടം യുകെയിൽ നിന്നും യുഎസിൽ നിന്നുമുള്ള വിദഗ്ധരെ അഗ്‌നിപർവതം പരിശോധിക്കാൻ അനുവദിച്ചിട്ടുണ്ട്. സമീപകാലത്തുണ്ടായ ഭൂകമ്പങ്ങൾ അഗ്‌നിപർവതത്തെ എങ്ങനെയാണ് സ്വാധീനിച്ചിരിക്കുന്നതെന്നാണ് ഗവേഷകർ നിരീക്ഷിക്കുന്നത്. അത്യധികമായ നാശം വിതച്ച് ഈ അഗ്‌നിപർവതം പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെയധികമാണെന്നാണ് ഗവേഷകരിലൊരാളായ ടെക്സാസ് യൂണിവേഴ്സിറ്റിയിലെ സ്റ്റീഫൻ ഗ്രാൻഡ് പറയുന്നത്. ഈ അഗ്‌നിപർവതം ഇപ്പോൾ ശാന്തമാണെങ്കിലും ഇത് അപകടം വിതയ്ക്കാൻ സാധ്യതയേറെയാണെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ ജെയിംസ് ഹാമണ്ടും മുന്നറിയിപ്പേകുന്നത്. ഇക്കാരണത്താൽ ഈ പർവതത്തിന് മുകളിൽ എപ്പോഴും ഒരു കണ്ണുണ്ടായിരിക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നു. അദ്ദേഹവും ഇത് സംബന്ധിച്ച ഗവേഷണത്തിൽ സഹായിച്ചിട്ടുണ്ട്.

എന്നാൽ മൗണ്ട് പായ്ക്ടു എപ്പോഴാണ് പൊട്ടുകയെന്നതിനെ കുറിച്ച് കൃത്യമായ പ്രവചനം നടത്താൻ ഗവേഷക സംഘത്തിന് സാധിച്ചിട്ടില്ല. ചൈനയുടെയും നോർത്തുകൊറിയയുടെയു സഹകരണത്തോടെ ഈ അഗ്‌നിപർവതത്തെ കുറിച്ച് പൂർണമായി പഠിക്കാൻ തങ്ങൾക്ക് ആഗ്രഹമുണ്ടെന്നും ഹാമണ്ട് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP