Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുതല കടിച്ചെടുത്ത് മുങ്ങിയത് ഡിസ്നി വേൾഡിലെ സെൻസ് സീസ് റിസോർട്ട് ബീച്ചിൽ കളിച്ച് കൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ; മുതലയുടെ വായിൽ നിന്നും രക്ഷിക്കാനുള്ള ശ്രമം വിഫലമായി; മണിക്കൂറുകൾക്ക് ശേഷം മൃതദേഹം കണ്ടെത്തി

മുതല കടിച്ചെടുത്ത് മുങ്ങിയത് ഡിസ്നി വേൾഡിലെ സെൻസ് സീസ് റിസോർട്ട് ബീച്ചിൽ കളിച്ച് കൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ; മുതലയുടെ വായിൽ നിന്നും രക്ഷിക്കാനുള്ള ശ്രമം വിഫലമായി; മണിക്കൂറുകൾക്ക് ശേഷം മൃതദേഹം കണ്ടെത്തി

ർലാണ്ടോയിലെ വാൾട്ട് ഡിസ്നി വേൾഡിലെ സെൻസ് സീസ് റിസോർട്ട് ബീച്ചിൽ നിന്നും മുതല കടിച്ചെടുത്ത് മുങ്ങിയ ലാനെ ഗ്രേവ്സ് എന്ന രണ്ടു വയസുകാരന്റെ മൃതദേഹം കണ്ടെത്തി. കുട്ടിയെ രക്ഷിക്കാൻ മണിക്കൂറുകളോളം നടത്തിയ ശ്രമങ്ങൾ തീർത്തും വിഫലമായതിനെ തുടർന്നാണ് അവസാനം ചേതനയറ്റ ശരീരം ഇവിടുത്തെ ഒരു ലഗൂണിൽ നിന്നും കണ്ടെടുത്തിരിക്കുന്നത്. പ്രസ്തുത റിസോർട്ടിലെ തടാകതീരത്ത് കളിച്ച് കൊണ്ടിരിക്കുന്നതിനിടെയായിരുന്നു കുട്ടിയെ ചൊവ്വാഴ്ച രാത്രിയായിരുന്നു മുതല കടിച്ചെടുത്ത് വെള്ളത്തിലേക്ക് ഊളിയിട്ടത്. നെബ്രാസ്‌ക യിൽ നിന്നെത്തിയ അഞ്ചംഗ കുടുംബത്തിലെ കുട്ടിയാണ് മരിച്ചിരിക്കുന്നത്. തടാകതീരത്ത് കളിച്ച് കൊണ്ടിരിക്കെ കുഞ്ഞ് ജലത്തിലേക്ക് കാലിട്ടിരിക്കുകയും ഇത് കണ്ട മുതല ആക്രമിക്കുകയായിരുന്നുവെന്നുമാണ് കരുതുന്നത്. ഇവിടെ മുതലകളുണ്ടെങ്കിലും അവ മനുഷ്യനെ ആക്രമിച്ച സംഭവങ്ങൾ ഇതിന് മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.

കുട്ടിയുടെ അച്ഛനമ്മമാരായ മാത്യു, മെലിസ ഗ്രേവ്സ് എന്നിവർ മൃതദേഹം തിരിച്ചറിഞ്ഞതായി ഇന്നലെ ഉച്ചയ്ക്ക് ശേഷം നടത്തിയ പത്ര സമ്മേളനത്തിനിടെ ഓറഞ്ച് കൗണ്ടി ഷെറീഫായ ജെറി ഡെമിങ്സാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡൈവ് ടീം സെവൻസീസ് ലെഗൂണിൽ നിന്നും കേടുപാടുകൾ പറ്റാത്ത മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നാണ് ഡെമിങ്സ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് 1.45ന് കണ്ടെത്തിയ മൃതദേഹം ഉച്ചയ്ക്ക് മൂന്നരയോടെ കരയ്ക്ക് കയറ്റുകയായിരുന്നു വെന്നാണ് റിപ്പോർട്ട്. ഒർലാണ്ടോയിൽ ഗ്രേവ്സ് കുടുംബം അവധിക്കാലം ചെലവഴിക്കുന്നതിനിടെ മൂന്നാം ദിവസമാണ് കുട്ടിക്ക് നേരെ മുതലയുടെ ആക്രമണമുണ്ടായത്.

ഗ്രാൻഡ് ഫ്ലോറിഡിയൻ റിസോർട്ട് ആൻഡ് സ്പായ്ക്കടുത്തുള്ള നോ സ്വിമ്മിങ് ഏരിയയിൽ കളിച്ച് കൊണ്ടിരിക്കവെയാണ് ചൊവ്വാഴ്ച രാത്രി 9.20ന് ലാനെയെ മുതല കടിച്ചെടുത്ത് മുങ്ങിയിരുന്നത്. കുട്ടിയുടെ അച്ഛൻ ജീവൻ പണയം വച്ചും കുഞ്ഞിനെ രക്ഷിക്കാൻ കിണഞ്ഞ് പരിശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് മുതല കുട്ടിയെയും കൊണ്ട് വെള്ളത്തിനടിയിലേക്ക് മുങ്ങുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ കുട്ടിയെ കണ്ടുപിടിക്കാനും രക്ഷിക്കാനുമുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും അവ വിജയം കാണാതെ പോവുക യായിരുന്നു. സോണാറും ഫ്ലഡ്ലൈറ്റുകളും മറ്റും ഉപയോഗിച്ചായിരുന്നു രക്ഷാ പ്രവർത്തകർ രാത്രിയിലുടനീളം തെരച്ചിൽ നടത്തിയിരുന്നത്. ഇതിന് ശക്തിപകരാനായി ഹെലികോപ്റ്ററു മെത്തിയിരുന്നു. ഫയർഫൈറ്റർമാർ ഇൻഫ്രാറെഡ് ക്യാമറകൾ ഉപയോഗിച്ച് ജലോപരിതലത്തിൽ നിന്ന് സ്‌കാൻ ചെയ്ത് സൂക്ഷ്മമായി തെരച്ചിൽ നടത്തിയിരുന്നു ഇത്തരത്തിൽ സമഗ്രമായി 15 മണിക്കൂർ തെരച്ചിൽ നടത്തിയിട്ടും കുട്ടിയുടെ മൃതദേഹം കണ്ടെത്താൻ സാധിച്ചിരുന്നില്ല.

തെരച്ചിലിനിടയിൽ വൈൽഡ് ലൈഫ് ഒഫീഷ്യലുകൾ അഞ്ച് മുതലകളെ പിടികൂടി കൊന്നിരുന്നു. ഇവയിൽ ഏതെങ്കിലുമാണോ കുട്ടിയെ ആക്രമിച്ചതെന്നറിയാൻ ഫോറൻസിക് പരിശോധന നടത്തുന്നുണ്ട്. ഇവയൊന്നുമല്ലെന്ന് തിരിച്ചറിഞ്ഞാൽ കൊലയാളി മുതലയെ തേടി കണ്ടുപിടിക്കുമെന്നും ഒഫീഷ്യലുകൾ ഉറപ്പ് നൽകുന്നു. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഓറഞ്ച് കൗണ്ടി മെഡിക്കൽ ഓഫീസിലേക്ക് കൊണ്ടു പോയിരിക്കുകയാണ്. കുട്ടിയുടെ കുടുംബം ആകെ തകർന്നിരിക്കുകയാണെങ്കിലും മൃതദേഹമെങ്കിലും കണ്ടെത്തി കൊടുക്കാൻ സാധിച്ചുവെന്ന ആശ്വാസത്തിലാണ് ഉദ്യോഗസ്ഥരുള്ളത്. മൃതദേഹം തീരത്ത് നിന്നും 10 അടി അകലെയാണ് കണ്ടെത്തിയതെന്നാണ് ഡിസ്നി ലൈഫ് ഗാർഡ് വെളിപ്പെടുത്തുന്നത്.

എന്നാൽ ഇവിടെ ആഴമുള്ള ഭാഗമല്ലെന്നും അദ്ദേഹം പറയുന്നു. കുട്ടി കളിച്ച് കൊണ്ടിരുന്ന ഭാഗത്ത് അത്ര വെള്ളമില്ലാത്തതിനാൽ അവിടെ ലൈഫ് ഗാർഡുമാരെ നിയോഗിക്കേണ്ട ആവശ്യമില്ലാത്തതിനാൽ ആക്രമണം നടക്കുമ്പോൾ അവിടെ ലൈഫ് ഗാർഡുമാരുണ്ടാ യിരുന്നില്ലെന്നാണ് റിപ്പോർട്ട്.സംഭവം നടന്നതിനെ തുടർന്ന് ഇവിടേക്ക് ലൈഫ് ഗാർഡുമാർ കുതിച്ചെത്തുകയായിരുന്നു. എന്നാൽ ആർക്കും കുട്ടിയെ മുതലയിൽ നിന്നും രക്ഷിക്കാൻ സാധിക്കാതെ പോവുകയായിരുന്നു. സംഭവത്തിന് ശേഷം വാൾട്ട് ഡിസ്നി വേൾഡ് ഫ്ലോറിഡയിലെ എല്ലാ റിസോർട്ട് ബീച്ചുകളും മറീനകളും മുൻകരുതലെന്നോണം അടച്ചിട്ടിരുന്നു.കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ വിധ സഹായങ്ങളും ചെയ്യുമെന്നും വാൾട്ട് ഡിസ്നി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP