Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മനുഷ്യവർഗത്തിൽ ഉണ്ടാകുമോ ഇത്രയും സ്നേഹമുള്ള രണ്ട് കൂട്ടുകാർ..? വണ്ടി ഇടിച്ച് മരിച്ചെന്ന് കരുതിയ കാട്ടുപോത്തിനെ മറ്റൊരു കാട്ടുപോത്ത് കഷ്ടപ്പെട്ട് എണീപ്പിക്കുന്ന വീഡിയോ

മനുഷ്യവർഗത്തിൽ ഉണ്ടാകുമോ ഇത്രയും സ്നേഹമുള്ള രണ്ട് കൂട്ടുകാർ..? വണ്ടി ഇടിച്ച് മരിച്ചെന്ന് കരുതിയ കാട്ടുപോത്തിനെ മറ്റൊരു കാട്ടുപോത്ത് കഷ്ടപ്പെട്ട് എണീപ്പിക്കുന്ന വീഡിയോ

നുഷ്യരുടെ കൂട്ടത്തിൽ അന്യർക്ക് ദുഃഖം വന്നാൽ ചിലർക്ക് ദുഃഖത്തിന് പകരം സന്തോഷമാണുണ്ടാവുക. എന്നാൽ ഇക്കാര്യത്തിൽ എല്ലാ മനുഷ്യരും സൗത്ത് ആഫ്രിക്കയിലെ ഈ കാട്ടുപോത്തിനെ കണ്ട് പഠിക്കേണ്ടിയിരിക്കുന്നു. വണ്ടി ഇടിച്ച് മരിച്ചെന്ന് കരുതിയ കാട്ടുപോത്തിനെ മറ്റൊരു കാട്ടുപോത്ത് കഷ്ടപ്പെട്ട് എണീപ്പിക്കുന്ന വീഡിയോ ആണ് ഈ ആത്മാർത്ഥ സ്നേഹം വെളിപ്പെടുത്തുന്നത്. ഇത് കാണുമ്പോൾ മനുഷ്യവർഗത്തിൽ ഇത്രയും സ്നേഹമുള്ള രണ്ട് കൂട്ടുകാർ ഉണ്ടാവുമോയെന്ന് തോന്നിയാൽ അത്ഭുതപ്പെടേണ്ടതില്ല.

സൗത്ത് ആഫ്രിക്കയിലെ ബ്രാഡ്ലെ ബല്ലാൻടൈനിൽ നിന്നാണീ വീഡിയോ പകർത്തിയിരിക്കുന്നത്. മാർലോത്ത് പാർക്കിലെ ഒലിഫന്റ്സ് സ്ട്രീറ്റിന് സമീപമുള്ള റോഡരികിലാണീ കാട്ടുപോത്ത് വണ്ടിയിടിച്ച് കിടന്നിരുന്നത്. ക്രുഗെർ നാഷണൽ പാർക്കിന് തൊട്ട് പുറത്താണീ സ്ഥലം.

വണ്ടി തട്ടിയതിനെ തുടർന്ന് ചത്ത പോലെ കിടന്നിരുന്ന തന്റെ കൂട്ടുകാരനെ കണ്ടപ്പോൾ അവന് ജീവനുണ്ടെന്നും താൻ ശ്രമിച്ചാൽ അവൻ എഴുന്നേൽക്കുമെന്നുമാണ് മറ്റേ കാട്ടുപോത്ത് പ്രതീക്ഷിച്ചിരുന്നത്. തുടർന്ന് അതിന് വേണ്ടിയുള്ള ശ്രമം അവൻ ആരംഭിക്കുകയും ചെയ്തിരുന്നു.

തന്റെ കൊമ്പുകൾ ഉപയോഗിച്ചാണ് അവൻ കൂട്ടുകാരനെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നത്. ഒരു വേള തന്റെ ശ്രമത്തിൽ നിരാശനായയ അവൻ കൂട്ടുകാരനെ മറിച്ചിട്ട് എഴുന്നേൽപ്പിക്കാൻ വരെ ശ്രമിക്കുന്നതായി വീഡിയോയിൽ കാണാം. ഇത്തരത്തിൽ കുറച്ച് മിനുറ്റുകൾ പലതരത്തിൽ ശ്രമിച്ചതിനെ തുടർന്ന് നിലത്ത് കിടന്നിരുന്ന കാട്ട് പോത്ത് അവിശ്വസനീയമായ രീതിയിൽ ചാടി എഴുന്നേൽക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് ഇരുവരും ഒരുമിച്ച് കുതിച്ചോടുകയാണ് ചെയ്യുന്നത്.

യൂട്യൂബ് ചാനലിലെ വൈൽഡ് ലൈഫ് ഫൂട്ടേജിലുള്ള ക്രുഗെർ സൈറ്റിങ്സിലാണീ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ഇന്നലെ റിലീസ് ചെയ്ത ഈ വീഡിയോ ഇതുവരെയായി 31,000 പേരാണ് കണ്ടിരിക്കുന്നത്. ജോലി സ്ഥലത്ത് നിന്നും ലഞ്ച് കഴിഞ്ഞ് വീട്ടിൽ നിന്നും വരുന്നതിനിടയിൽ ബ്രാഡ്ലെ എന്നയാളാണീ അപൂർ വീഡിയോ പകർത്തിയിരിക്കുന്നത്. വീണ് കിടക്കുന്ന കാട്ട് പോത്തിനെ മറ്റൊരു കാട്ട് പോത്ത് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്ന അപൂർവ കാഴ്ചയാണ് തനിക്ക് മുന്നിലുണ്ടായതെന്നും ഉടൻ താൻ ഫോണെടുത്ത് അത് പകർത്തുകയായിരുന്നുവെന്നും ബ്രാഡ്ലെ വെളിപ്പെടുത്തുന്നു. ഓടിപ്പോയ കാട്ട് പോത്തുകളെ പിന്തുടർന്ന് അദ്ദേഹം കുറച്ച് നേരം ഡ്രൈവ് ചെയ്തിരുന്നുവെങ്കിലും അവ കട്ടി കൂടിയ കാട്ടിലേക്ക് നീങ്ങിയതിനാൽ പിന്തുടരാൻ സാധിക്കാതെ പോവുകയായിരുന്നു.

താൻ മാർലോത്ത് പാർക്കിൽ കഴിഞ്ഞ 30 വർഷങ്ങളായി വരുന്നുണ്ടെന്നും സിംഹങ്ങളെയും ആനകളെയും അടുത്തറിഞ്ഞിട്ടുണ്ടെന്നും മൃഗങ്ങളുടെ വിചിത്രമായ നിരവധി പെരുമാറ്റങ്ങൾക്ക് സാക്ഷിയായിരുന്നുവെന്നും എന്നാൽ ഇതുവരെ ഇത്തരത്തിലുള്ള ഒരു കാഴ്ച കണ്ടിട്ടില്ലെന്നും ബ്രാഡ്ലെ പറയുന്നു. ഇത് കണ്ട് താൻ വിസ്മയപ്പെട്ട് നിന്ന് പോയെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP