Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കഴിവില്ലാത്ത ഭർത്താവിനെ ഒഴിവാക്കി തന്നില്ലെങ്കിൽ പകരം സംവിധാനം ഉണ്ടാക്കണം; വിവാഹ മോചന ഹർജിയിലെ വാദം കേട്ട് ഞെട്ടി തരിച്ച് കോടതി

കഴിവില്ലാത്ത ഭർത്താവിനെ ഒഴിവാക്കി തന്നില്ലെങ്കിൽ പകരം സംവിധാനം ഉണ്ടാക്കണം; വിവാഹ മോചന ഹർജിയിലെ വാദം കേട്ട് ഞെട്ടി തരിച്ച് കോടതി

ദുബായ്: ഭർത്താവിൽ നിന്ന് ലൈംഗിക സംതൃപ്തി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് യുവതി കോടതിയെ സമീപിച്ചു. ദുബായിലെ ശരിയ കോടതിയിലാണ് ഏറെ ചർച്ചയായ വിവാഹമോചന ഹർജിയിൽ വാദം നടക്കുന്നത്. ഒന്നുകിൽ തന്നെ തൃപ്തിപ്പെടുത്താൻ ഭർത്താവിന് കഴിയണം. അല്ലെങ്കിൽ വിവാഹ മോചനം എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് യുവതി.

എന്നാൽ യുവതിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ വിവാഹ മോചനം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ വിവാഹ മോചനം അനുവദിക്കുന്നില്ലെങ്കിൽ തനിക്ക് ലൈംഗിക തൃപ്തി ലഭിക്കുന്നതിനുള്ള നടപടി കോടതി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം വിവാഹ മോചനമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും യുവതി കോടതിയെ അറിയിച്ചു.

യുവതിയുടെ വിചിത്രമായ ആവശ്യം കേട്ട് കോടതി കുഴങ്ങി. ഭർത്താവിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കാനും വിധിച്ചു. ആരോഗ്യകരമായ ലൈംഗിക ജീവിതം നയിക്കുന്നതിന് യുവതിയുടെ ഭർത്താവിന് ശാരീരിക ക്ഷമതയുണ്ടോയെന്ന് പരിശോധനാ ഫലം ലഭിച്ച ശേഷം കേസിൽ തുടർ നടപടികൾ സ്വീകരിക്കാമെന്നാണ് കോടതിയുടെ തീരുമാനം.

ദിവസത്തിൽ കുറഞ്ഞത് മൂന്ന് തവണയെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നാണ് തന്റെ ആഗ്രഹം. എന്നാൽ ഭർത്താവ് ഇതിന് തയ്യാറാകുന്നില്ല. തനിക്ക് ഭർത്താവുമായുള്ള ലൈംഗിക ബന്ധത്തിൽ തൃപ്തിയില്ലെന്നും വിവാഹ മോചനം അനുവദിക്കണമെന്നും യുവതി കോടതിയിൽ ആവശ്യപ്പെട്ടു.

ഭർത്താവുമായുള്ള ഒത്തുതീർപ്പ് ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഭർത്താവ് താനുമായി ദിവസത്തിൽ രണ്ടുമുതൽ മൂന്നു തവണ വരെ കിടക്ക പങ്കിടണമെന്നാണ് ആഗ്രഹം. എന്നാൽ ആഴ്ചയിൽ മൂന്നോ നാലോ തവണ മാത്രമാണ് ഇരുവരും ഒരുമിച്ചു ഉറങ്ങുന്നതെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP