Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കാൻസർ ബാധിതയാണെന്നറിഞ്ഞതോടെ 23കാരി തീരുമാനിച്ചത് ജീവിതം ആസ്വദിച്ച് തീർക്കാൻ; കൂട്ടുകാരുമൊത്ത് ബാറിലെത്തിയ യുവതി തീറ്റ മത്സരത്തിൽ പങ്കെടുത്തത് മദ്യലഹരിയിൽ; അലക്‌സാണ്ട്രയുടെ ജീവൻ നഷ്ടമായത് കേക്ക് തൊണ്ടയിൽ കുടുങ്ങി

കാൻസർ ബാധിതയാണെന്നറിഞ്ഞതോടെ 23കാരി തീരുമാനിച്ചത് ജീവിതം ആസ്വദിച്ച് തീർക്കാൻ; കൂട്ടുകാരുമൊത്ത് ബാറിലെത്തിയ യുവതി തീറ്റ മത്സരത്തിൽ പങ്കെടുത്തത് മദ്യലഹരിയിൽ; അലക്‌സാണ്ട്രയുടെ ജീവൻ നഷ്ടമായത് കേക്ക് തൊണ്ടയിൽ കുടുങ്ങി

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: തീറ്റമത്സരത്തിനിടെ ചോക്ലേറ്റ് കേക്ക് തൊണ്ടയിൽ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. അലക്സാണ്ട്ര യുദിന എന്ന 23 വയസ്സുകാരിയാണ് ശ്വാസംമുട്ടി മരിച്ചത്. മോസ്‌കോയിലെ ഒരു ബാറിൽ നടന്ന കേക്ക് തീറ്റ മത്സരത്തിനിടെ ശ്വാസംകിട്ടാതെ നിലത്തുവീണ യുവതിയെ സുഹൃത്തുക്കളും ബാർ ജീവനക്കാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, വൈദ്യസഹായം ഉറപ്പുവരുത്തിയെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല.

23 വയസ്സുകാരിയായ അലക്സാണ്ട്ര കാൻസർ രോഗിയായിരുന്നു. ആറുമാസം മുമ്പാണ് അലക്സാണ്ട്ര കാൻസർ ബാധിതയാണെന്ന് കണ്ടെത്തിയത്. ഇതിനുശേഷം ജീവിതത്തിലെ ഓരോനിമിഷവും ആഘോഷിക്കണമെന്നതായിരുന്നു അവരുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് സുഹൃത്തുക്കളുമൊത്ത് ബാറിലെത്തിയത്.

സുഹൃത്തുക്കളോടൊപ്പം ബാറിലെത്തിയ അലക്സാണ്ട്ര കേക്ക് തീറ്റ മത്സരത്തിൽ പങ്കെടുക്കുകയായിരുന്നു. മൂന്ന് കഷണം ചോക്ലേറ്റ് കേക്കുകൾ എത്രയുംവേഗത്തിൽ കഴിച്ചുതീർക്കുന്നവരായിരുന്നു വിജയി. ആദ്യകഷണം വേഗത്തിൽ കഴിച്ചുതീർത്ത അലക്സാണ്ട്ര അടുത്ത രണ്ട് കഷണങ്ങളും ഒരുമിച്ച് കഴിക്കാൻ ശ്രമിച്ചപ്പോഴാണ് തൊണ്ടയിൽ കുടുങ്ങിയത്. ശ്വാസംകിട്ടാതെ യുവതി കേക്ക് വായിൽനിന്ന് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. തുടർന്ന് ശുചിമുറിയിലേക്ക് പോകുന്നതിനിടെ തളർന്നുവീഴുകയും ചെയ്തു. തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് യുവതിക്ക് പ്രഥമശുശ്രൂഷയും വൈദ്യസഹായവും നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കേക്ക് കഴിക്കുന്നതിന് മുമ്പ് അവർ മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. അതേസമയം, മകൾ കാൻസർ രോഗിയാണെന്ന വിവരം തങ്ങളാരും അറിഞ്ഞിട്ടില്ലെന്നായിരുന്നു അലക്സാണ്ട്രയുടെ പിതാവിന്റെ പ്രതികരണം. ബാറിൽ അലക്സാണ്ട്ര കേക്ക് കഴിക്കുന്നതിന്റെയും കുഴഞ്ഞുവീഴുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ റഷ്യൻ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP