Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാർ വാഷിങ്ങിന് പോയത് നദീ തീരത്തുള്ള സർവ്വീസ് സെന്ററിൽ; വാഹനം അകത്തേക്ക് കയറിയപ്പോൾ പാർക്കിങ് ബേയിലേക്ക് ജീവനക്കാരൻ വഴി കാണിച്ചിട്ടും നിർത്തിയില്ല; ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയപ്പോൾ അറുപത്തിനാല്കാരിയും കാറും നദിയിലേക്ക് മറിഞ്ഞു

കാർ വാഷിങ്ങിന് പോയത് നദീ തീരത്തുള്ള സർവ്വീസ് സെന്ററിൽ; വാഹനം അകത്തേക്ക് കയറിയപ്പോൾ പാർക്കിങ് ബേയിലേക്ക് ജീവനക്കാരൻ വഴി കാണിച്ചിട്ടും നിർത്തിയില്ല; ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയപ്പോൾ അറുപത്തിനാല്കാരിയും കാറും നദിയിലേക്ക് മറിഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂ ജേഴ്‌സി: ബ്രേക്കിനു പകരം ആക്‌സിലേറ്ററിൽ ചവിട്ടിയത് കാരണം നിയന്ത്രണം വിട്ട കാർ നദിയിലേക്ക് മറിഞ്ഞു. അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലാണ് സംഭവം. 64 കാരി ഓടിച്ച കാർ വാഷ് ചെയ്യാനായിട്ടാണ് കൊണ്ടു വന്നത്. എന്നാൽ വാഷിങ്ങ് പൂർത്തിയാക്കി തിരികെ പോകാൻ തുടങ്ങുമ്പോഴേക്കും ബ്രേക്കിനു പകരം ആക്‌സിലേറ്ററിൽ കാൽ കൊടുത്തതാണ് അപകടത്തിന് കാരണമായത്. തുടർന്ന് നിയന്ത്രണം കിട്ടാതെ കാർ അടുത്തുള്ള ഹാക്കൻസാക് നദിയിലേക്ക് മറിയുകയായിരുന്നു. കാറിൽ ഇവർക്കൊപ്പം മകളും ഉണ്ടായിരുന്നു. കാർ വളരെ വേഗത്തിലാണ് നദിയിലേക്ക് വീണത്. അതു കൊണ്ടു തന്നെ ഇരുവർക്കും പരിക്കേൽകുകയും ചെയ്തു. ഹാക്കൻസാക്കിലെ ഫയർ ഡിപ്പാർട്ട്‌മെന്റ് പുറത്ത് വിട്ട അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP