Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഹോദരിയുടെ സൗന്ദര്യം കൂടിപ്പോയി; മോഡലിംഗിൽ സ്റ്റാറായതും കലിപ്പാക്കി; നഗ്നയാക്കി 189 തവണ കുത്തിക്കീറി, കണ്ണ് ചൂഴ്‌ന്നെടുത്ത് ചെവി അറുത്തു മാറ്റി; 2016ലെ ക്രൂര ആക്രമണത്തിന് ശിക്ഷ വിധിച്ച് കോടതി; നിർവികാരയായി വിധി കേട്ട് പ്രതി

സഹോദരിയുടെ സൗന്ദര്യം കൂടിപ്പോയി; മോഡലിംഗിൽ സ്റ്റാറായതും കലിപ്പാക്കി; നഗ്നയാക്കി 189 തവണ കുത്തിക്കീറി, കണ്ണ് ചൂഴ്‌ന്നെടുത്ത് ചെവി അറുത്തു മാറ്റി; 2016ലെ ക്രൂര ആക്രമണത്തിന് ശിക്ഷ വിധിച്ച് കോടതി; നിർവികാരയായി വിധി കേട്ട് പ്രതി

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ; സഹോദരിയുടെ സൗന്ദര്യം ക്രൂരമായ കൊലയിലേക്ക് എത്തിയ സംഭവത്തിൽ പ്രതിയായ പെൺകുട്ടിക്ക് 13 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. രാജ്യത്തെ നടുക്കിയ കൊലപാതകത്തിനാണ് 2016 സാക്ഷ്യം വഹിച്ചത്. സഹോദരിയുടെ സൗന്ദര്യത്തിലുള്ള അസൂയയാണ് എലിസവേത ഡബ്രോവിന(22) എന്ന യുവതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. സഹോദരി മോഡലിംഗിൽ താരമായതും എലിസവേതിനെ ചൊടിപ്പിച്ചു. എലിസവേതയുടെ അനിയത്തിയും മോഡലുമായ സ്റ്റെഫാനിയ(17) ആണ് കൊല്ലപ്പെട്ടത്. 2016ലാണ് കൊലപാതകം നടന്നത്.

189 വട്ടമാണ് സഹോദരിയുടെ ശരീരത്തിൽ എലിസവേത കത്തി കുത്തിയിറക്കിയത്. സ്റ്റെഫാനിയയുടെ കാമുകന്റെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം. കാമുകൻ പുറത്തു പോയ സമയത്തായിരുന്നു ആക്രണം. വൈൻ വാങ്ങുന്നതിനായി പുറത്ത് പോയി വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ ഞെട്ടിക്കുന്ന കാഴ്ചയാണ് കാമുകനായ അലക്സിക്ക് കാണേണ്ടി വന്നത്.

സ്റ്റെഫാനിയയുടെ ചെവി മുറിച്ചെടുക്കുകയും, കണ്ണുകൾ ചൂഴ്ന്നെടുക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിന് ശേഷം എലിസവേത മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു. സഹോദരിയുടെ സൗന്ദര്യത്തിലുള്ള അസൂയയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് വ്യക്തമായതോടെയാണ് കോടതി ശിക്ഷ വിധിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP