Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താമസിച്ചെത്തിയ യുവതി യാത്ര മുടങ്ങാതിരിക്കാൻ ചെക്കിൻ ചെയ്യാതെ ഓടി വിമാനത്തിൽ കയറി; പൊലീസെത്തി നിലത്തു വലിച്ചിഴച്ചു പുറത്താക്കി; ഞെട്ടിക്കുന്ന സംഭവം യുഎസ് വിമാനത്താവളത്തിൽ: വീഡിയോ കാണാം

താമസിച്ചെത്തിയ യുവതി യാത്ര മുടങ്ങാതിരിക്കാൻ ചെക്കിൻ ചെയ്യാതെ ഓടി വിമാനത്തിൽ കയറി; പൊലീസെത്തി നിലത്തു വലിച്ചിഴച്ചു പുറത്താക്കി; ഞെട്ടിക്കുന്ന സംഭവം യുഎസ് വിമാനത്താവളത്തിൽ: വീഡിയോ കാണാം

ഡിട്രോയിറ്റ്: പരിശോധനകൾക്കു നിൽക്കാതെ ഓടി വിമാനത്തിൽ കയറിയ യുവതിയെ പൊലീസെത്തി നിലത്തുകൂടെ വലിച്ചഴച്ചു പുറത്താക്കി. യുഎസിലെ ഡിട്രോയിറ്റിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ചെക്കിൻ ചെയ്യാൻ താമസിച്ച യുവതി ഓടി വിമാനത്തിൽ കയറിപ്പറ്റി. ലഗേജുകൾ അടക്കം പരിശോധനയ്ക്കു വിധേയയാകാത്തതിനാൽ ഇവരോട് വിമാനത്തിനു പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതിരുന്നതിനാൽ പൊലീസിനു ബലം പ്രയോഗിക്കേണ്ടി വരികയായിരുന്നു.

മെട്രോപൊലീറ്റൻ വിമാനത്താവളത്തിൽനിന്ന് തിങ്കളാഴ്ച രാവിലെ എട്ടിന് സാൻഡിയേഗോയിലേക്കു പുറപ്പെടാനൊരുങ്ങിയ ഡെൽറ്റ എയൽലൈൻസിന്റെ വിമാനത്തിലായിരുന്നു സംഭവം. വിമാനത്താവളത്തിലെത്താൻ താമസിച്ച യുവതി ചെക്കിൻ ചെയ്യാതെ ഓടി വിമാനത്തിൽ കയറി. വിമാനത്തിൽനിന്ന് പുറത്തിറങ്ങാനുള്ള ആവശ്യം യുവതി നിരസിച്ചതോടെ വിമാനത്താവള അധികൃതർ പൊലീസിനെ വിളിച്ചു.

പൊലീസെത്തിയിട്ടും അനങ്ങാൻ കൂട്ടാക്കാതിരുന്ന യുവതിയെ ഒടുക്കം ബലം പ്രയോഗിച്ച് പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. രണ്ടു പൊലീസുകാർ ചേർന്ന് കൈകളിലും കാലുകളിലും പിടിച്ച് സീറ്റുകൾക്ക് ഇടയിലൂടെ ഇവരെ വലിച്ചഴച്ച് പുറത്താക്കുന്നതിന്റെ വീഡിയോ യാത്രക്കാരിലൊരാൾ യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിമാനത്തവളത്തിലെ ചട്ടങ്ങൾ ലംഘിച്ചതിനാണ് യുവതിയെ അറസ്റ്റ് ചെയ്തതെങ്കിലും ഔദ്യോഗികമായി കുറ്റം ചുമത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP