Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വനിതാമാധ്യമപ്രവർത്തകയെ ആക്രമികൾ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി; മരിച്ചത് ആനന്ദ് ടിവി കറസ്‌പോണ്ടന്റ് സുബർണ നോഡി; കൊല വിവാഹമോചനം നൽകി വേർപരിഞ്ഞ് കഴിഞ്ഞതിന് പിന്നാലെ; മധ്യമപ്രവർത്തകയുടെ കൊലപാതകം ദുരൂഹമെന്ന് പൊലീസ്

വനിതാമാധ്യമപ്രവർത്തകയെ ആക്രമികൾ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി; മരിച്ചത് ആനന്ദ് ടിവി കറസ്‌പോണ്ടന്റ് സുബർണ നോഡി; കൊല വിവാഹമോചനം നൽകി വേർപരിഞ്ഞ് കഴിഞ്ഞതിന് പിന്നാലെ; മധ്യമപ്രവർത്തകയുടെ കൊലപാതകം ദുരൂഹമെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ധാക്ക: വിവാഹമോചനം നൽകിയതിന് പിന്നാലെ വനിതാ മാധ്യമപ്രവർത്തകയെ ആക്രമിസംഘം കുത്തിക്കൊലപ്പെടുത്തി. ബംഗ്ലാദേശിലെ ധാക്കയിലാണ് സംഭവം. സ്വാകാര്യ ന്യൂസ് ചാനലായ ആനന്ദ് ടിവിയുടെ കറസ്‌പോണ്ടന്റായ സുബർണ നോഡിയാണ് ആക്രമിസംഘത്തിന്റെ കുത്തേറ്റ് മരിച്ചത്. മൂർച്ഛയുള്ള ആയുധം ഉപയോഗിച്ച് സുബർണയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

ബംഗ്ലാദേശ് ദിനപത്രം ഡെയ്ലി ജൊഗോരൊതോയ്ക്ക് വേണ്ടിയും ഇവർ ജോലി ചെയ്തിരുന്നു. പബ്ന ജില്ലയിലെ രാധാനഗറിലണ് സുബർണ താമസിച്ചിരുന്നത്. ഭർത്താവിൽ നിന്നും വിവാഹമോചന ഹർജി നൽകിയ ശേഷം ഒൻപത് വയസുകാരിയായ ്മകൾക്കൊപ്പം ഒറ്റയ്ക്കായിരുന്നു ഇവർ താമസിച്ചുവന്നത്.

ചൊവ്വാഴ്ച രാത്രി 10.45ന് ബൈക്കിൽ അക്രമികൾ എത്തി സുബർണയുടെ വീടിന്റെ കോളിങ് ബൽ അടിച്ചു. വാതിൽ തുറന്നതോടെ അക്രമികൾ വീടിനുള്ളിലേക്ക് കടന്നു. തുടർന്ന് കൈയിൽ കരുതിയിരുന്ന മൂർച്ഛയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന് സമീപവാസികൾ സുബർണയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ദുരൂഹകതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നത്. പ്രതികൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP