Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നൃത്തത്തിടയിൽ ട്രൗസർ ഊരിപ്പോയി; അടിവസ്ത്രം ഇല്ലെന്നറിഞ്ഞ് നാട്ടുകാർക്ക് ഞെട്ടൽ; കാമുകിയുടെ നഗ്‌നത മറയ്ക്കാൻ കാമുകന്റെ വെപ്രാളം സോഷ്യൽ മീഡിയ ആഘോഷിച്ചത് ഇങ്ങനെ

നൃത്തത്തിടയിൽ ട്രൗസർ ഊരിപ്പോയി; അടിവസ്ത്രം ഇല്ലെന്നറിഞ്ഞ് നാട്ടുകാർക്ക് ഞെട്ടൽ; കാമുകിയുടെ നഗ്‌നത മറയ്ക്കാൻ കാമുകന്റെ വെപ്രാളം സോഷ്യൽ മീഡിയ ആഘോഷിച്ചത് ഇങ്ങനെ

ലോകത്തിൽ എവിടെയായാലും കാമുകിയുടേയോ ഭാര്യയുടേയോ മാനം സംരക്ഷിക്കാൻ പുരുഷന്മാർ സദാജാഗരൂകരാണ്. അവരുടെ നഗ്‌നത മറ്റുള്ളവർ കണ്ടാസ്വദിക്കുന്നത് ആർക്കും താൽപര്യമുള്ള കാര്യമല്ല. കോസ്റ്ററിക്കയിലെ പ്രശസ്തമായ സപോട്ട് ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ കാമുകനും ഇതിന് വേണ്ടി തന്നെയാണ് ശ്രമിച്ചത്.

ഇവിടുത്തെ ഒരു വയലന്റ് ഫൺഫെയർ റൈഡിൽ കയറിയുള്ള നൃത്തത്തിനിടെ തന്റെ കാമുകിയുടെ ട്രൗസർ ഊരിപ്പോവുകയും അതിനടിയിൽ അടിവസ്ത്രമില്ലെന്ന് മനസിലാവുകയും ചെയ്തതോടെ കാമുകിയുടെ നഗ്‌നത മറയ്ക്കാൻ നമ്മുടെ കാമുകൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തിറങ്ങുകയും അത് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്. യുവതി അടിവസ്ത്രം അണിഞ്ഞിട്ടില്ലെന്നറിഞ്ഞ് നാട്ടുകാർക്ക് ഞെട്ടലുണ്ടാവുകയും ചെയ്തിരുന്നു. തുടർന്നാണ് കാമുകൻ ഇത് മറയ്ക്കാൻ വെപ്രാളപ്പെട്ടത്. കാമുകന്റെ ഈ വെപ്രാളത്തിന്റെ വിഷ്വലുകളാണ് സോഷ്യൽ മീഡിയ ഷെയർ ചെയ്ത് ആഘോഷമാക്കിയിരിക്കുന്നത്.

ഈ റൈഡിൽ കയറുന്നവർ അതിൽ നിൽക്കാൻ ശ്രമിച്ചാലും അവർക്കതിന് സാധിക്കില്ല.അതായത് ഈ റൈഡ് ആളുകളെ വായുവിലേക്ക് എടുത്തെറിഞ്ഞു കൊണ്ട് നൃത്തം ചെയ്യുന്ന പ്രതീതിയാണ് ഉണ്ടാക്കുക. ഇതിനിടെയാണ് യുവതിയുടെ വസ്ത്രം ഊരിപ്പോയിരിക്കുന്നത്. വീഴാതിരിക്കാൻ റൈഡിന്റെ സൈഡ് ബാറുകളിൽ ഇരുകൈകളും കൊണ്ട് മുറുകെ പിടിച്ചതിനാൽ അവർക്ക് കൈകൊണ്ട് വസ്ത്രം പിടിച്ച് നിർത്താനും സാധിച്ചിരുന്നില്ല. ഈ സന്ദിഗ്ദ ഘട്ടത്തിലാണ് കാമുകൻ കാമുകിയെ സഹായിക്കാൻ കിണഞ്ഞ് പരിശ്രമിച്ചത്. റൈഡിൽ തൊട്ടടുത്തുണ്ടായിരുന്ന കാമുകൻ അവളുടെ അടുത്തേക്ക് കഷ്ടപ്പെട്ട് എത്തുന്നതും ട്രൗസർ യഥാസ്ഥാനത്ത് ഉറപ്പിക്കാൻ കാലു കൊണ്ട് പരിശ്രമിക്കുന്നതും കാണാം. എന്നാൽ സൈഡ് ബാറിൽ പിടിച്ച കൈകൾ വിട്ട് അതിന് ശ്രമിക്കാൻ അയാൾ ശ്രമിക്കുന്നുണ്ടെങ്കിലും ഇതിന് സാധിക്കുന്നില്ല. തുടർന്ന് തന്റെ കാലുകൾ കാമുകിയുടെ അരയ്ക്ക് ചുറ്റി നഗ്‌നത മറയ്ക്കാനാണ് കാമുകൻ ശ്രമിച്ചിരുന്നത്.

എന്നാൽ അതിനിടയിലും റൈഡ് അവരെ വായുവിലേക്ക് എടുത്തെറിഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ബിയറും സ്‌നാക്ക്‌സും നുണഞ്ഞു കൊണ്ടിരിക്കുന്ന നൂറ് കണക്കിന് പേർ ഇവരുടെ പ്രകടനം കണ്ട് ആസ്വദിക്കുന്നുണ്ടായിരുന്നു. എന്നാൽ റൈഡിന് അൽപ സമയം ഇടവേളയുണ്ടായപ്പോൾ യുവതി തന്റെ ട്രൗസർ കുറച്ച് കൂടി മുകളിലേക്ക് വലിച്ച് കയറ്റിയിരുന്നു. ആ സമയത്ത് കാമുകൻ അവളുടെ നാണം മറച്ച് പിടിച്ച് നിൽക്കുന്നുമുണ്ടായിരുന്നു.അവസാനം റൈഡ് പൂർണമായും അവസാനിച്ചതോടെ യുവതി സീറ്റിലേക്കോടുകയും ട്രൗസർ പൂർണമായും ധരിക്കുകയും ചെയ്തു. ഇതിനിടെ ഈ ചൂടൻ കാഴ്ചകൾ ഒരാൾ മൊബൈലിൽ പകർത്തുകയും ഓൺലൈനിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. ഇന്നലെ രാവിലെയ്ക്കിടെ 15,000 പേരാണിത് കണ്ടിരിക്കുന്നത്. കോസ്റ്റ റിക്കയിലെ സപോട്ട് ഫെസ്റ്റിവൽ തലസ്ഥാനമായ സാൻ ജോസിലാണ് വർഷം തോറും അരങ്ങേറുന്നത്. ഡിസംബർ 25 മുതൽ ജനുവരി മൂന്ന് വരെ നീണ്ട് നിൽക്കുന്ന പരമ്പരാഗതമായ ആഘോഷമാണിത്.ഓരോ ദിവസവും 25,000ത്തോളം പേരാണിത് കാണാനും പങ്കെടുക്കാനുമെത്തുന്നത്.


Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP