Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു കാരണവും ഇല്ലാതെ വഴിയിൽ കണ്ട രണ്ടു അപരിചിത സ്ത്രീകളെ യുവാവ് ചുറ്റിക കൊണ്ടടിച്ച് തല പൊളിച്ചു; ലണ്ടനിൽ ഇന്നലെ നടന്ന ആക്രമണം ഇങ്ങനെ

ഒരു കാരണവും ഇല്ലാതെ വഴിയിൽ കണ്ട രണ്ടു അപരിചിത സ്ത്രീകളെ യുവാവ് ചുറ്റിക കൊണ്ടടിച്ച് തല പൊളിച്ചു; ലണ്ടനിൽ ഇന്നലെ നടന്ന ആക്രമണം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ലണ്ടനിൽ ആക്രമണങ്ങളും കൊലപാതകങ്ങളും പെരുകിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് തലസ്ഥാനത്തെ നടക്കിക്കൊണ്ട് മറ്റൊരു ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ഒരു കാരണവും പ്രകോപനവുമില്ലാതെ 27കാരനായ യുവാവ് അമ്മയെയും മകളെയും തലയ്ക്കടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ പ്രതിയായ ഈസ്റ്റ് ലണ്ടനിലെ ഗ്രീൻവിച്ചിലെ അഡെർലി ഗാർഡനിലെ ജോയ് ക്സുറെബിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ചുറ്റിക കൊണ്ടുള്ള ഇയാളുടെ അടിയേറ്റ് തലപൊളിഞ്ഞ അമ്മയും മകളും ഇപ്പോൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

ആക്രമണം നടന്ന സ്ഥലത്ത് നിന്നും ഏതാണ്ട് രണ്ട് മൈൽ മാറിയുള്ള പ്രദേശത്ത് നിന്നും ഇന്നലെ രാത്രി 7.35 ഓടെ ഈ യുവാവിനെ അറസ്റ്റ് ചെയ്തുവെന്നാണ് സ്‌കോട്ട്ലൻഡ് യാർഡ് സ്ഥിരീകരിച്ചിരിക്കുന്നത്.അക്രമം നടത്തി കടന്ന് കളഞ്ഞ യുവാവിനെ മറ്റൊരു സ്ത്രീ തിരിച്ചറിയുകയും പൊലീസെത്തി അയാളെ അറസ്റ്റ് ചെയ്യുന്നത് വരെ കാറിൽ പിന്തുടരുകയുമായിരുന്നു. സൗത്ത് ഈസ്റ്റ് ലണ്ടനിലെ ഓൾഡ് ഫാം അവന്യൂവിൽ വച്ചാണ് യുവാവ് അറസ്റ്റിലായത്. ഇയാൾക്ക് മാനസികരോഗ പ്രശ്നങ്ങളുണ്ടെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്.

ആക്രമണം നടന്ന ശേഷം പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. യുവാവിനെ അറസ്റ്റ് ചെയ്ത ശേഷം അഡെർലി ഗാർഡനിലെ ഇയാളുടെ വീടും പരിസരത്തെ തെരുവും പൊലീസ് കസ്റ്റഡിയിലാണ്.പ്രതിയെ പിടികൂടാൻ സഹായിച്ച പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും പിന്തുണയ്ക്ക് നന്ദി പറഞ്ഞ് കൊണ്ട് ഡിറ്റെക്ടീവ് സൂപ്രണ്ടായ ജാനെ കോറിഗൻ രംഗത്തെത്തിയിരുന്നു. ഉച്ചയ്ക്ക് 12.10ന് 64 കാരിയായ അമ്മയ്ക്കും 30കാരിയായ മകൾക്കും തലയ്ക്കടിയേറ്റ് ഗുരുതര പരുക്കേറ്റതിനെ തുടർന്നായിരുന്നു ഇവിടേക്ക് പൊലീസിനെ വിളിച്ച് വരുത്തിയിരുന്നത്. പരുക്കേറ്റവർ നിലവിൽ സൗത്ത് ലണ്ടനിലെ ഹോസ്പിറ്റലിൽ ഗുരുതരാവസ്ഥയിലാണ്.

സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്ത ചുറ്റിക കൊണ്ടാണ് ജോയ് ക്സുറെബ് സ്ത്രീകളുടെ തലയ്ക്കടിച്ചതെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. ആക്രമണം നടന്നതിന് അടുത്തുള്ള തെരുവിലെ പ്രതിയുടെ വീട്ടിൽ പൊലീസ് വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നു. ഈ വീടിന്റെ ചുമരുകളിൽ കടുത്ത വസ്തു കൊണ്ട് അടിച്ച് കേടു വരുത്തിയ പാടുകൾ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണം നടന്ന ഇടത്ത് കനത്ത പൊലീസ് സാന്നിധ്യമാണുള്ളത്. ഇവിടേക്ക് എയർ ആംബുലൻസ് കൊണ്ട് വന്ന് അതിലാണ് പരുക്കേറ്റ സ്ത്രീകളെ ആശുപത്രിയിലേക്ക് കൊണ്ട് പോയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP