Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇസ്രയേലിനെ ഭൂമുഖത്ത് നിന്നും തുടച്ച് നീക്കുമെന്നെഴുതിയ രണ്ട് മിസൈലുകൾ വിക്ഷേപിച്ച് ഇറാൻ; തിരിച്ചടിക്കാൻ ഒരുങ്ങി ഇസ്രയേൽ; പശ്ചിമേഷ്യൻ സംഘർഷം മുറുകുന്നു

ഇസ്രയേലിനെ ഭൂമുഖത്ത് നിന്നും തുടച്ച് നീക്കുമെന്നെഴുതിയ രണ്ട് മിസൈലുകൾ വിക്ഷേപിച്ച് ഇറാൻ; തിരിച്ചടിക്കാൻ ഒരുങ്ങി ഇസ്രയേൽ; പശ്ചിമേഷ്യൻ സംഘർഷം മുറുകുന്നു

കാലാകാലങ്ങളായി പശ്ചിമേഷ്യ പലപ്പോഴും കടുത്ത സംഘർഷങ്ങളുടെ മേഖലയായിത്തീർന്നിട്ടുണ്ട്. മേഖലയിലെ വിവിധ രാജ്യങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ഉരസലുകളുമാണ് ഇവിടുത്തെ അസ്വസ്ഥതകൾക്ക് കാരണമായി വർത്തിക്കുന്നത്. ഇപ്പോഴിതാ ഇറാൻ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതിനെ തുടർന്ന് മേഖലയിൽ സംഘർഷം വീണ്ടും മുറുകിയിരിക്കുകയാണ്. ഇസ്രയേലിനെ ഭൂമുഖത്ത് നിന്നു തുടച്ച് നീക്കുമെന്ന് ഹീബ്രുവിൽ എഴുതിയ മിസൈലുകളാണ് ഇറാൻ വിക്ഷേപിച്ചിരിക്കുന്നത്. ഇതിൽ കുപിതരായ ഇസ്രയേൽ തിരിച്ചടിക്കാൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ടുണ്ട്. ഇതോടെ പശ്ചിമേഷ്യ വീണ്ടും പുതിയ സംഘർഷങ്ങളുടെ വിളനിലമാകാനുള്ള സാധ്യതയേറിയിരിക്കുകയാണ്.

ബാലിസ്റ്റിക് ആയുധങ്ങളുടെ പരീക്ഷണങ്ങളുടെ പേരിൽ അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ നിന്നും കടുത്ത വിമർശനങ്ങൾ ഏൽക്കുന്നത് തുടരുന്നതിനിടെയാണ് അവയെ അവഗണിച്ച് ഇറാൻ ഇപ്പോൾ വീണ്ടും ഇത്തരത്തിലുള്ള മിസൈലുകൾ വിക്ഷേപിച്ചിരിക്കുന്നത്. ഇറാനിലെ കിഴക്കൻ അൽബോർസ് പർവതനിരകളിൽ വച്ചാണ് മിസൈലുകൾ പരീക്ഷിച്ചിരിക്കുന്നത്. യുഎസ് വൈസ് പ്രസിഡന്റ് ജോയ് ബിഡെൻ ഇസ്രയേൽ സന്ദർശിക്കുന്നതിനിടെയാണ് ഇറാൻ തങ്ങളുടെ ശക്തിപ്രകടനം നടത്തിയിരിക്കുന്നത്. ഇതിന് മുമ്പും ഇറാൻ തങ്ങളുടെ മിസൈലുകളുടെ പുറത്ത് ഇത്തരം വാചകങ്ങൾ എഴുതി വിട്ടിരുന്നു. എന്നാൽ അമേരിക്കയടക്കമുള്ള ലോകശക്തികളുമായി അടുത്തിടെ ആണവകരാറിൽ ഒപ്പ് വച്ചതിന് ശേഷമാണ് ഇപ്പോൾ ഇറാൻ ഈ പരീക്ഷണം നടത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

ഈ കരാറിന് ശേഷവും ഇറാൻ സൈന്യത്തിലെ കടുംപിടുത്തക്കാർ യുഎസിന്റെ എതിർപ്പിനെ അവഗണിച്ച് റോക്കറ്റുകളും മിസൈലുകളും വിക്ഷേപിച്ചിരുന്നു. ഇതിന് പുറമെ അണ്ടർ ഗ്രൗണ്ട് മിസൈൽ ബേസുകൾ ഇറാൻ സ്റ്റേറ്റ് ടെലിവിഷനിലൂടെ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. ഇസ്രയേൽ സന്ദർശിക്കുന്ന ബിഡെൻ യുഎസ് വൈസ് പ്രസിഡന്റ് ജോയ് ബിഡെൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇറാന്റെ ക്വാദിർ എച്ച് മിസൈലുകൾ വിക്ഷേപിച്ചതിന്റെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്.1400 കിലോമീറ്റർ വരെ സഞ്ചരിച്ച് ശത്രുവിനെ തുരത്താൻ കഴിവുള്ള മിസൈലുകളാണിവ. അതായത് ഇറാന്റെ തീരത്ത് നിന്നും ഒമാൻ കടൽ വരെ ഇതിനെത്താനാവും. യുഎസ്‌നേവിയുടെ അഞ്ചാം ഫ്‌ലീറ്റ് പട്രോൾ നടത്തുന്ന മേഖലയാണിത്. എന്നാൽ ഈ ടെസ്റ്റിനെക്കുറിച്ച് പ്രതികരിക്കാൻ യുഎസ്‌നേവി വിസമ്മതിച്ചു.

ഇസ്രയേൽ ഇസ്ലാമിക് രാജ്യങ്ങളാൽ വലയം ചെയ്താണ് നിലകൊള്ളുന്നതെന്നും ഒരു യുദ്ധമുണ്ടായാൽ അതിന് അധികകാലം നിലനിൽക്കാനാവില്ലെന്നുമാണ് ഇറാന്റെ റവല്യൂഷണറി ഗാർഡിന്റെ ഏയറോസ്‌പേസ് ഡിവിഷന്റെ തലവനായ അമിർ അലി ഹാജിസാഡെഹ് പറയുന്നത്. ഇസ്രയേലിനെ തകർക്കാൻ ഇറാന് സാധിക്കുമെന്ന് കാണിക്കാൻ വേണ്ടിയാണീ മിസൈൽ വിക്ഷേപിച്ചതെന്നും അദ്ദേഹം പറയുന്നു.2000 കിലോമീറ്റർ വരെ എത്തിച്ചേരാൻ കഴിയുന്ന തങ്ങളുടെ മിസൈലുകളിലൂടെ ഇസ്രയേലിനെ തകർക്കാനാകുമെന്നും അദ്ദേഹം പറയുന്നു. മിഡ് ഈസ്റ്റിൽ ആണവായുധങ്ങൾ ഉള്ള ഏക രാജ്യമാണ് ഇസ്രയേൽ . ഇത് പതിവായി ഇറാന്റെ ന്യൂക്ലിയർ കേന്ദ്രങ്ങൾക്ക് നേരെ സൈനിക ആക്രമണം നടത്തുമെന്ന് സ്ഥിരമായി ഭീഷണിപ്പെടുത്താറുണ്ട്. ദേഷ്യം പിടിച്ച് ഇറാൻ ഈ മിസൈല് പ്രയോഗിക്കുകയോ ഇസ്രയേലുമായി യുദ്ധം ആരംഭിക്കുകയോ ചെയ്യില്ലെന്നാണ് ഹാജിസാദെഹ് പറയുന്നത്.

ചൊവ്വാഴ്ച നടത്തിയ മറ്റൊരു മിസൈൽ ലോഞ്ചിനെ യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് വിമർശിച്ചതിന് തൊട്ടുപിറകെയാണ് ഇറാൻ ക്വദാർ എച്ച് മിസൈലുകൾ വിക്ഷേപിച്ചിരിക്കുന്നത്. ഈ വിഷയം യുഎൻ സെക്യൂരിറ്റി കൗൺസിലിന് മുന്നിൽ റിപ്പോർട്ട് ചെയ്യാൻ അമേരിക്ക പദ്ധതിയിട്ടിട്ടുമുണ്ട്. ലോകശക്തികളും ഇറാനും തമ്മിലുള്ള ആണവായുധ കരാർ പുരോഗതിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് ഇറാൻ പുതിയ മിസൈൽ പരീക്ഷണം നടത്തിയിരിക്കുന്നത്. ഒക്ടോബറിൽ ഇറാൻ പുതിയ ഗൈഡഡ് ലോംഗ് റേഞ്ച് ബാലിസ്റ്റിക് സർഫേസ് ടു സർഫേസ് മിസൈലുകൾ വിജയകരമായി പരീക്ഷിച്ചിരുന്നു. സെക്യൂരിറ്റി കൗൺസിൽ തീരുമാനപ്രകാരം നിരോധിച്ച ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ പരീക്ഷിച്ചിരിക്കുന്നതെന്നാണ് യുഎൻ വിദഗ്ദ്ധർ പ്രതികരിച്ചിരിക്കുന്നത്. ബാലിസ്റ്റിക്ക് മിസൈൽ പ്രോഗ്രാമുമായി ബന്ധപ്പെടുന്ന വ്യക്തികൾക്ക് മേൽ യുഎസ് ജനുവരിയിൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP