Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇത്തിരി കുഞ്ഞന്മാരുടെ ഒത്തിരി ചിരിപ്പിച്ച ഓർമകൾ പങ്കുവെയ്ക്കാം; ഇന്ന് ചിരിച്ചും കരഞ്ഞും നമ്മുടെ പ്രതിബിംബമായ ഇമോജികൾ പിറന്നദിനം

ഇത്തിരി കുഞ്ഞന്മാരുടെ ഒത്തിരി ചിരിപ്പിച്ച ഓർമകൾ പങ്കുവെയ്ക്കാം; ഇന്ന് ചിരിച്ചും കരഞ്ഞും നമ്മുടെ പ്രതിബിംബമായ ഇമോജികൾ പിറന്നദിനം

മറുനാടൻ ഡെസ്‌ക്‌

ജപ്പാൻ: ഇത്തിരികുഞ്ഞൻ ഇമോജികൾ നമ്മുടെ ഹൃദയത്തിന്റെ കണ്ണാടിയാണിപ്പോൾ. നമ്മുടെ സന്തോത്തിൽ ഇമോജി ചിരിക്കും. നമുക്ക് വിഷമം വന്നാൽ അത് ഇമോജിയിലൂടെ പ്രകടിപ്പിക്കും. അത്ഭുതവും അമ്പരപ്പുകളുമെല്ലാം ഇമോജിയിലുടെ ഇന്ന് നമുക്ക് പ്രകടമാക്കാൻ സാധിക്കും. വാരിക്കൂട്ടിയ എഴുത്തുകളേക്കാൾ ജീവിതത്തിൽ ഇമോജികൾക്ക് സ്വാധീനം വന്നത്ത വാട്ട്‌സ് അപ്പ്, ഫേസ്‌ബുക്ക് പോലെയുള്ള നവമാധ്യമങ്ങളുടെ കടന്നുവരവോടെയാണ്. ചാറ്റിലും പോസ്റ്റിലും കമന്റിലുമെല്ലാം നമുക്ക് കൂട്ടായിയായ ഇത്തിരി കുഞ്ഞൻ ഇമോജികൾക്കുള്ള ദിവസമാണിന്ന്. ഇമോജിപീഡിയ സ്ഥാപകനായ ജെറമി ബർജ് ആണ് ജൂലൈ 17 ഇമോജി ദിനമായി ആഘോഷിക്കാൻ തെരഞ്ഞെടുത്തത്.

1995 മുതലാണ് ഇമോജികൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. സ്മാർട്‌ഫോണുകൾക്കൊക്കെ മുൻപ് ജപ്പാനിൽ ഹൃദയത്തിന്റെ രൂപത്തിലെത്തിയ കൊച്ചു ഐക്കണോടെയാണ് ഇമോജികളുടെ തുടക്കം. ഇവ കുറഞ്ഞ സമയത്തിനുള്ളിൽ വലിയ ജനപ്രീതി നേടി. പിന്നീട് പല രൂപത്തിലും ഭാവത്തിലുമുള്ള ഇമോജികൾ കളത്തിലിറങ്ങാൻ തുടങ്ങി.

'ഇമോജി' എന്ന പദവും ജപ്പാനിൽ നിന്നു തന്നെയാണ് വരുന്നത്. 'ഇ' എന്നാൽ ചിത്രം എന്നും 'മോജി' എന്നാൽ അക്ഷരം എന്നുമാണ് ജപ്പാനീസിൽ അർത്ഥം. മുഖഭാവങ്ങൾ എന്ന് അർത്ഥം വരുന്ന ഇമോട്ടികോൺ എന്ന പദവും ഇമോജിക്കു പകരമായി ഉപയോഗിക്കാറുണ്ട്.
വാക്കുകൾകൊണ്ട് വർണിക്കാനാകാത്തതോ വാക്കായി പറഞ്ഞാൽ ഉദ്ദേശിക്കുന്നതിനേക്കാൾ കനം കൂടുമോയെന്ന പേടിയുള്ളപ്പോഴുമാണ് പൊതുവെ ഇമോജികൾ സഹായത്തിനെത്താറ്. എന്നാലിന്ന് എന്തിനും ഏതിനും ഒപ്പം ചേർക്കുന്നവയായി ഇമോജികൾ മാറിയിട്ടുണ്ട്.

ഇമോജികളെപ്പറ്റി മികച്ച ഗവേഷണങ്ങളും പഠനങ്ങളും ഇന്ന് നടക്കുന്നുണ്ട്. മനുഷ്യന്റെ യഥാർത്ഥ മുഖഭാവങ്ങളോടു പ്രതികരിക്കുന്ന അതേ രീതിയിൽ തന്നെ ആളുകൾ ഇമോജികളോടും പ്രതികരിക്കാൻ തുടങ്ങിയിട്ടുണ്ടെന്നാണ് ഒരു കൂട്ടം ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്.ഫേസ്‌ബുക്കിൽ ഹൃദയത്തിന്റെ രൂപത്തിലുള്ള ഇമോജി ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഇരട്ടിയിലേറെ വർദ്ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ. 2,800ലേറെ ഇമോജികളാണ് ഫേസ്‌ബുക്കിലുള്ളത്.

ഇതിൽ ഒട്ടുമുക്കാലും ദിവസവും ഉപയോഗിക്കപ്പെടുന്നുണ്ട്. പുതുവർഷത്തലേന്നാണ് മെസഞ്ചറിൽ ഏറ്റവും കൂടുതൽ ഇമോജികൾ പ്രത്യക്ഷപ്പെട്ടതെന്നാണ് കണക്കുകൾ.വാക്ക് പാലിച്ച് കേരള സർക്കാർ; നഴ്‌സ് ലിനിയുടെ ഭർത്താവിന് സർക്കാർ ജോലി വിവിധ അപ്‌ഡേഷനുകളുമൊക്കെയായി പലവിധ ഇമോജികൾ എത്തിയെങ്കിലും എല്ലാവർക്കും ഇന്നും ഏറ്റവും പ്രിയപ്പെട്ടത് കുഞ്ഞു മഞ്ഞവട്ടത്തിൽ ഭാവങ്ങൾ മാറിമറിയുന്ന ഇമോജികൾ തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP