Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മറ്റ് രാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യത്തിൽ ഇറാൻ നടത്തുന്ന അനാവശ്യ ഇടപെടലിനെ ഒറ്റക്കെട്ടായി എതിർക്കണമെന്ന് സൗദി; ഇസ്ലാമിക രാഷട്രങ്ങളുടെ ത്രിദിന ഉച്ചകോടിയുടെ ആദ്യദിനം തന്നെ ഇറാനെ പ്രതിക്കൂട്ടിൽ നിർത്തി ഗൾഫ് സഹകരണ കൗൺസിൽ; ഇന്നു നടക്കുന്ന അറബ് ഉച്ചകോടിയുടെ അടിസ്ഥാനത്തിൽ നാളെ നടക്കുന്ന ഇസ്ലാമിക ഉച്ചകോടിയുടെ പ്രഖ്യാപനം കാത്ത് ലോകം

മറ്റ് രാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യത്തിൽ ഇറാൻ നടത്തുന്ന അനാവശ്യ ഇടപെടലിനെ ഒറ്റക്കെട്ടായി എതിർക്കണമെന്ന് സൗദി; ഇസ്ലാമിക രാഷട്രങ്ങളുടെ ത്രിദിന ഉച്ചകോടിയുടെ ആദ്യദിനം തന്നെ ഇറാനെ പ്രതിക്കൂട്ടിൽ നിർത്തി ഗൾഫ് സഹകരണ കൗൺസിൽ; ഇന്നു നടക്കുന്ന അറബ് ഉച്ചകോടിയുടെ അടിസ്ഥാനത്തിൽ നാളെ നടക്കുന്ന ഇസ്ലാമിക ഉച്ചകോടിയുടെ പ്രഖ്യാപനം കാത്ത് ലോകം

മറുനാടൻ മലയാളി ബ്യൂറോ

മക്ക: ജി.സി.സി-അറബ് ലീഗ് ഉച്ചകോടിക്ക് മക്കയിൽ തുടക്കമായി. അറബ്, ഇസ്ലാമിക ഐക്യം ശക്തിപ്പെടുത്താനും മേഖലയുടെ സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കാനും ലക്ഷ്യമിട്ടുള്ള ഉച്ചകോടികൾക്ക് വൻ പ്രാധാന്യമാണു നിരീക്ഷകർ കാണുന്നത്. മക്കയിലെത്തിയ മുഴുവൻ രാഷ്ട്ര നേതാക്കളേയും സൗദി ഭരണാധികാരി സ്വീകരിച്ചു. 

മൂന്ന് ഉച്ചകോടികൾക്കാണ് മക്ക സാക്ഷ്യം വഹിക്കുന്നത്. ഒന്ന് അരാംകോ-കപ്പൽ ആക്രമണ പശ്ചാത്തലത്തിൽ ഇറാൻ ഭീഷണി ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത ജി.സി.സി യോഗം. ഇതിൽ ആറ് ജി.സി.സി രാഷ്ട്രങ്ങൾ പങ്കെടുത്തു. മറ്റു രാഷ്ട്രങ്ങളുടെ കാര്യങ്ങളിലുള്ള ഇറാന്റെ ഇടപെടലിനെ ഇസ്ലാമിക രാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി എതിർക്കണമെന്ന് യോഗത്തിൽ സൗദി അറേബ്യ ആവശ്യപ്പെട്ടു. ഉച്ചകോടിയുടെ ഭാഗമായി നടന്ന വിദേശ കാര്യമന്ത്രിതല യോഗത്തിൽ സൗദി വിദേശകാര്യമന്ത്രി ഇബ്രാഹിം അൽ അസ്സാഫ് ആണ് ആവശ്യം മുന്നോട്ട് വെച്ചത്.

മറ്റ് രാഷ്ട്രങ്ങളിലുള്ള അനാവശ്യ ഇടപെടലിന്റെ തെളിവാണ് ഇറാന്റെ പിന്തുണയുള്ള യമനിലെ ഹൂതികൾ. അരാംകോ എണ്ണക്കുഴലുകൾക്ക് നേരെ നടന്ന ഹൂതി ഭീകരാക്രമണത്തിനെതിരെ യോഗത്തിൽ സൗദി അറേബ്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇറാന്റെ പിന്തുണയാണ് ഹൂതികൾക്ക് ആക്രമണത്തിന് കരുത്തു പകരുന്നത്. സിറിയൻ വിഷയത്തിൽ രാഷ്ട്രീയ പരിഹാരം ആവശ്യമാണെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.

ഇന്നലെ നടന്ന ജി.സി.സി രാഷ്ട്രങ്ങളുടെ ഉച്ചകോടി വിഷയങ്ങൾ ഇന്ന നടക്കുന്ന അറബ് ഉച്ചകോടിയിലും ചർച്ചയാകും. ഈ രണ്ട് ഉച്ചകോടികളുടേയും വിശദമായ വിശകലനവും പ്രഖ്യാപനവുമാണ് നാളെ നടക്കുന്ന ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ ഉച്ചകോടിയിൽ ചർച്ച ചെയ്യുക.

ഒഐസിയുടെ 14ാമത് ഉച്ചകോടിക്കെത്തിയ മുഴുവൻ നേതാക്കളെയും സൽമാൻ രാജാവ് സ്വീകരിച്ചു. ഖത്തർ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽഥാനി മക്കയിലെത്തി. ഉപരോധം നിലവിൽ വന്നശേഷം ആദ്യമായാണ് പ്രധാനപ്പെട്ട ഖത്തർ പ്രതിനിധി സൗദിയിൽ എത്തുന്നത്.

ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധം നിലനിൽക്കുമ്പോൾ തന്നെയാണ് ഉച്ചകോടിയിലേക്കു സൗദി ക്ഷണിച്ചത്. ഉച്ചകോടിക്കായി ഖത്തർ പ്രധാനമന്ത്രിയും സംഘവും എത്തിയ വിമാനമാണ്, 2 വർഷത്തിനിടെ ആദ്യമായി സൗദിയിലെത്തുന്ന ഖത്തർ വിമാനം.  അറബ്, ഇസ്ലാമിക രാഷ്ട്ര നേതാക്കൾ എത്തിച്ചേർന്നതോടെ അതീവ സുരക്ഷയും കർശന ഗതാഗത നിയന്ത്രണവുമാണ് മക്കയിൽ. 

സൗദി എണ്ണക്കപ്പലുകൾക്കും വിതരണ കേന്ദ്രത്തിനും നേരെയുണ്ടായ ആക്രമണം, മക്ക, ജിദ്ദ തുടങ്ങിയ മേഖലകളെ ലക്ഷ്യമിട്ടുണ്ടായ മിസൈൽ ആക്രമണശ്രമം, യെമനിൽ ഹൂതികൾക്കെതിരെയുള്ള യുദ്ധം, യുഎസ് ഇറാൻ സംഘർഷം എന്നിവ ഇന്നലെ മുഖ്യചർച്ചയായി. അറബ് ലീഗ് ഉച്ചകോടിയാണു ഇന്നു നടക്കുക. നാളെയാണ് ഇസ്ലാമിക സഹകരണ കൗൺസിൽ (ഒഐസി) ഉച്ചകോടി. 'ഭാവിക്കു വേണ്ടി കൈകോർത്ത്' എന്നതാണ് ഉച്ചകോടികളുടെ പൊതുവിഷയം. ഫലസ്തീൻ, വിവിധ രാജ്യങ്ങളിലെ ഭീകരവാദപ്രശ്‌നങ്ങൾ തുടങ്ങിയവയും ചർച്ചയാകും. സൗദി ഭരണാധികാരി സൽമാൻ രാജാവ് ആധ്യക്ഷം വഹിക്കും. 57 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP