Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടലിൽ ഒഴുകി നടക്കുന്നത് 16 നിലയുള്ള കൂറ്റൻ റെസിഡൻഷ്യൽ കോംപ്ലക്‌സ്; താമസിക്കുന്നത് 8000 പേർ; ലോകത്തെ ഏറ്റവും വലിയ യാത്രാക്കപ്പൽ അടുത്ത് വർഷം നീറ്റിലിറങ്ങും

കടലിൽ ഒഴുകി നടക്കുന്നത് 16 നിലയുള്ള കൂറ്റൻ റെസിഡൻഷ്യൽ കോംപ്ലക്‌സ്; താമസിക്കുന്നത് 8000 പേർ; ലോകത്തെ ഏറ്റവും വലിയ യാത്രാക്കപ്പൽ അടുത്ത് വർഷം നീറ്റിലിറങ്ങും

യാത്രാക്കപ്പലുകളെ കുറിച്ചുള്ള സങ്കൽപങ്ങളെ തകർത്തെറിഞ്ഞു കൊണ്ടാണ് ഒരു കപ്പൽ ഒരുങ്ങുന്നത്. ഫ്രാൻസിലെ എസ്ടിഎക്‌സ് ഷിപ് യാർഡാണ് ഈ മഹായാനത്തിന്റെ പണിപ്പുര. കടലിൽ ഒഴുകി നടക്കുന്ന 16 നിലയുള്ള കൂറ്റൻ റെസിഡൻഷ്യൽ കോംപ്ലക്‌സായിരിക്കും ഈ കപ്പലെന്നാണ് റിപ്പോർട്ട്. ഇതിൽ 8000 പേർക്ക് താമസിക്കാനാവും. ലോകത്തെ ഏറ്റവും വലിയ യാത്രാകപ്പലായ ഊ കടൽക്കൊട്ടാരം അടുത്ത വർഷം നീറ്റിലിറങ്ങാനൊരുങ്ങുകയാണ്. 2016 ഏപ്രിലിൽ ബാർസലോണയിൽ നിന്നും റോമിലേക്കായിരിക്കും ഈ കപ്പലിന്റെ കന്നിയാത്ര.റോയൽ കരീബിയൻസിന്റെ മൂന്നാമത് ഒയാസിസ് ക്രൂയിസ് ഷിപ്പായ ഇതിന്റെ പേര് ഹാർമണി ഓഫ് ദി സീസ് എന്നാണ്.

16 ഡക്കുകളുള്ള ഇതിന് 5479 യാത്രക്കാരെയും 2394 ക്രൂമെമ്പർമാരെയുമാണ് ഉൾക്കൊള്ളാനാവുന്നത്.സ്‌പെയിനിൽ നിന്നും ഇറ്റലിയിലേക്കുള്ള യാത്രക്കിടെ ലണ്ടനിലും യുഎസിലെ ഫ്‌ലോറിഡയിലുള്ള ഫോർട്ട് ലൗഡെർഡെയിലിലും ഇതിന് സ്‌റ്റോപ്പുണ്ടാകും. 226,000 ടൺ ആണ് കപ്പലിന്റെ ഭാരം. 1187 അടി നീളമുള്ള കപ്പൽ പരമാവധി 23 നോട്ട് വേഗതയിലാണ് സഞ്ചരിക്കുക. റോയൽ കരീബിയന്റെ ഒയാസിസ് ക്ലാസ് കപ്പലുകളിൽ മൂന്നാമത്തെതാമ് ഹാർമണി ഓഫ് സീസ്.

ഈ ഗണത്തിൽ പെട്ട മറ്റ് കപ്പലുകളായ ഒയാസിസ് ഓഫ് ദി സീസ്, ആലുർ ഓഫ് ദി സീസ് എന്നിവയേക്കാൾ വലുതും ഇന്ധന ക്ഷമതയേറിയതുമായ കപ്പലാണിത്. ഈ കപ്പലിന് മൂന്ന് വാട്ടർ സ്റ്റോറി വാട്ടർ സ്ലൈഡുകളുണ്ട്. ഇതിലെ സെൻട്രൽ പാർക്കിൽ മരങ്ങളും പുല്ലുകളും വച്ച് പിടിപ്പിക്കുന്നുണ്ട്. റോയൽ കരീബിയൻസ് ആദ്യമായാണ് കപ്പലിൽ ഇത്തരത്തിൽ ഒരു പാർക്ക് സെറ്റ് ചെയ്യുന്നതെന്നാണ് വാട്ടർ പാർക്കിന്റെ ഡിസൈനിങ് നിർവഹിക്കുന്ന എൻജിനീയറിങ് സ്ഥാപനത്തിന്റെ പ്രസിഡന്റായ ജോഷ് മാർട്ടിൻ പറയുന്നത്. കടലിൽ ഏറ്റവും വേഗതയുള്ള ഇന്റർനെറ്റ് കണക്ഷൻ പ്രാപ്യമാകുന്ന ഈ കപ്പലിൽ ബയോണിക് ബാറുമുണ്ടാകും. ഇതിൽ റോബോട്ട് ബാർടെൻഡേർസായിരിക്കും യാത്രക്കാർക്ക് കോക്ക്‌ടെയിൽ വിതരണം ചെയ്യുക.

സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് വ്യത്യസ്തമായ ഒരു അനുഭവം പ്രദാനം ചെയ്തുകൊണ്ടാണ് തങ്ങൾ ഈ കപ്പൽ സൃഷ്ടിക്കുന്നതെന്നാണ് റോയൽ കരീബിയൻസ് പ്രസിഡന്റും സിഇഒയുമായ മൈക്കൽ ബേലെ പറയുന്നത്. 2747 സ്റ്റേറ്റർ റൂമുകൾക്ക് പുറമെ 20 ഡൈനിങ്ഹാളുകളും ഇതിലുണ്ടാകും റോക്ക് ക്ലൈംബിങ് വാളുകൾ, സിപ് ലൈൻസ്, ഐസ് സ്‌കേറ്റിങ് റിങ്ക്, ഒരു ബാസ്‌കറ്റ് ബോൾ കോർട്ട്, മിനിയേച്ചർ ഗോൾഫ് കോഴ്‌സ് എന്നിവയും ഈ കപ്പലിലുണ്ട്. 2018ൽ ഒരു നാലാമത് ഒയാസിസ് ക്ലാസ് വെസൽ കൂടി നിർമ്മിക്കാൻ പദ്ധതിയുണ്ട്. ഫ്രാൻസിൽ വച്ച് തന്നെ നിർമ്മിക്കുന്ന ഇതിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP