Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്ന് നൂറ്റാണ്ടുകൾ കണ്ട ലോക മുത്തശ്ശി അന്തരിച്ചു; രണ്ടു ലോകമഹായുദ്ധങ്ങൾക്കും മാർക്കോണി റോഡിയോ സംപ്രേഷണം ആരംഭിച്ചതിനും സാക്ഷിയായി; നൂറ്റിപ്പതിനേഴ് വയസുവരെ ജീവിച്ചത് ദിവസേന മൂന്ന് മുട്ട കഴിച്ച്; എമ്മ മൊറാനോയുടെ ആയുസിന്റെ രഹസ്യം തേടി സർവകലാശാലകൾ

മൂന്ന് നൂറ്റാണ്ടുകൾ കണ്ട ലോക മുത്തശ്ശി അന്തരിച്ചു; രണ്ടു ലോകമഹായുദ്ധങ്ങൾക്കും മാർക്കോണി റോഡിയോ സംപ്രേഷണം ആരംഭിച്ചതിനും സാക്ഷിയായി; നൂറ്റിപ്പതിനേഴ് വയസുവരെ ജീവിച്ചത് ദിവസേന മൂന്ന് മുട്ട കഴിച്ച്; എമ്മ മൊറാനോയുടെ ആയുസിന്റെ രഹസ്യം തേടി സർവകലാശാലകൾ

ഇറ്റലി: ലോക മുത്തശ്ശി എമ്മ മൊറാനോ നൂറ്റിപ്പതിനേഴാം വയസിൽ അന്തരിച്ചു. മൂന്നു നൂറ്റാണ്ടുകളിലായാണ് ഇറ്റലിക്കാരിയായ ലോകമുത്തശ്ശി ജീവിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം 1899 നവംബർ 29-ന് ജനിച്ച എമ്മ ഈ കാലഘട്ടത്തിൽ ലോകത്തുണ്ടായ സുപ്രധാന സംഭവങ്ങൾക്ക് സാക്ഷിയായി. രണ്ടു ലോകമഹായുദ്ധങ്ങളും ആഗോള സാമ്പത്തികമാന്ദ്യവും 90 ഇറ്റാലിയൻ ഭരണകൂടങ്ങളും എമ്മയുടെ ആയുസിൽ കടന്നു പോയി.

ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയ ശേഷം 65-ാം വയസു വരെ ഒരു ചണ ഫാക്ടറിയിൽ തൊഴിലാളിയായിരുന്നു എമ്മ. അതിനു ശേഷം ഒരു ഹോട്ടലിൽ പാചകക്കാരിയായി. കഴിഞ്ഞ വർഷം ലോകമുത്തശ്ശി എന്ന പേരിനുടമയായിരുന്ന സൂസന്ന മഷാത്ത് മരിച്ച ശേഷം പത്തൊൻപതാം നൂറ്റാണ്ടിന്റെ ശേഷിച്ച കണ്ണി എമ്മയായിരുന്നു. എമ്മയും വിട പറഞ്ഞതോടെ നൂറ്റാണ്ടിലെ അവസാനത്തെ വ്യക്തിയും മൺമറഞ്ഞു.

എമ്മ ജനിച്ച വർഷത്തിലാണ് ഇംഗ്ലീഷ് ചാനലിലൂടെ ആദ്യമായി മാർക്കോണി റേഡിയോ സംപ്രേഷണം നടത്തിയത്. ഭക്ഷണകാര്യത്തിൽ കൃത്യമായ നിഷ്ഠകൾ പാലിച്ചിരുന്ന എമ്മ കുറച്ചു നാളുകളായി സാമൂഹികജീവിതത്തിൽ നിന്ന് ഒതുങ്ങിക്കൂടിയിരുന്നു. കാഴ്ചക്കുറവും കേൾവിക്കുറവും അലട്ടിയത് ഈ ഒതുങ്ങിക്കൂടലിന് കാരണമായി.

അവസാനത്തെ കുറേ വർഷങ്ങൾ മുട്ട മാത്രമായിരുന്നു എമ്മയുടെ ഭക്ഷണം. ഒരു ദിവസം മൂന്നു മുട്ടയായിരുന്നു കഴിച്ചിരുന്നത്. രണ്ടെണ്ണം പച്ചയായും ഒരെണ്ണം പാകം ചെയ്തും. പച്ചക്കറികളും പഴങ്ങളും വളരെ കുറച്ചു മാത്രമേ അവർ കഴിച്ചിരുന്നുള്ളൂ എന്ന് അവരുടെ ഡോക്ടർ ബാവ പറയുന്നു.

എമ്മ ഒരിക്കലും ആശുപത്രിയിൽ കഴിയാനാഗ്രഹിച്ചിരുന്നില്ലെന്നും പ്രത്യേക രീതിയിലുള്ള ആരോഗ്യ പരിരക്ഷയൊന്നും അവർക്ക് നൽകിയിട്ടില്ലെന്നും ഡോക്ടർ പറയുന്നു. ഇതിനിടെ എമ്മയുടെ ആയുർദൈർഘ്യത്തിന്റെ കാരണങ്ങൾ യൂണിവേഴ്സിറ്റികൾ പഠനവിഷയമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP