Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൈനസ് 49 ഫാരൻ ഹീറ്റിലും തണുപ്പ് പോരെന്ന പരാതിയുമായി ഈ സൈബീരിയക്കാരി; ഐസ് കണങ്ങൾ വീണ കൺപീലികളുമായി സമൂഹ മാധ്യമത്തിൽ കഴിഞ്ഞ വർഷം ഹിറ്റായ 25കാരിക്ക് ഈ വർഷം തണുപ്പ് കുറഞ്ഞതിൽ പരിഭവം; ലോകത്തെ ഏറ്റവും തണുപ്പൻ നഗരത്തിൽ നിന്നും വരുന്നത് രസികൻ വാർത്ത

മൈനസ് 49 ഫാരൻ ഹീറ്റിലും തണുപ്പ് പോരെന്ന പരാതിയുമായി ഈ സൈബീരിയക്കാരി; ഐസ് കണങ്ങൾ വീണ കൺപീലികളുമായി സമൂഹ മാധ്യമത്തിൽ കഴിഞ്ഞ വർഷം ഹിറ്റായ 25കാരിക്ക് ഈ വർഷം തണുപ്പ് കുറഞ്ഞതിൽ പരിഭവം; ലോകത്തെ ഏറ്റവും തണുപ്പൻ നഗരത്തിൽ നിന്നും വരുന്നത് രസികൻ വാർത്ത

മറുനാടൻ ഡെസ്‌ക്‌

യാക്കുട്‌സ്: ലോകത്തെ ഏറ്റവും തണുപ്പൻ നഗരമെന്ന് അറിയപ്പെടുന്ന യാക്കുട്‌സിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്നത് നല്ല രസികൻ വാർത്തയാണ്. മൈനസ് 49 ഫാരൻ ഹീറ്റിലും ഇവിടെ ചൂട് സഹിക്കാൻ പറ്റുന്നില്ല ! ആർട്ടിക്ക് സർക്കിളിൽ നിന്നും 280 മൈൽ ദൂരമുള്ള നഗരത്തിൽ താമസിക്കുന്ന അനസ്‌ത്യേ ഗ്രുസ്‌ദേവ എന്ന 25കാരിയുടെ വാക്കുകൾ കേട്ടാൽ ഏവരും 'മരവിച്ചു' പോകുമെന്നുറപ്പ്. മഞ്ഞ് വീണ് മരവിച്ച കൺപീലികളുമായി കഴിഞ്ഞ വർഷം സമൂഹ മാധ്യമത്തിൽ ഹിറ്റായ അനസ്‌തേസ്യയ്ക്ക് കൺപീലികളുടെ സൗന്ദര്യം കഴിഞ്ഞ വർഷത്തെയത്ര മികച്ചതാക്കാൻ ഇത്തവണ കഴിഞ്ഞില്ല.

കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണ ഫോട്ടോ എടുത്തപ്പോഴാണ് തനിക്ക് തണുപ്പിന്റെ ഭംഗി ഇത്തവണ കിട്ടിയില്ലെന്ന് യുവതി പരാതി പറയുന്നത്. മികച്ച ചിത്രങ്ങൾ ലഭിക്കണമെങ്കിൽ കുറഞ്ഞത് മൈനസ് 58 ഫാരൻഹീറ്റ് എങ്കിലും ഉണ്ടെങ്കിൽ മാത്രമേ സാധിക്കൂ എന്നാണ് യുവതിയുടെ പരാതി. വെഡ്ഡിങ് ഷോപ്പിലെ ജീവനക്കാരിയാണ് അനസ്‌തേസ്യ.

ലോകത്തിലെ തന്നെ ഏറ്റവും തണുപ്പേറിയ സ്ഥലമെന്ന് പറയപ്പെടുന്ന യാകുട്‌സ്‌കിൽ ഇപ്പോൾ മൈനസ് 49 ഫാരൻഹീറ്റാണ് തണുപ്പ്. അതിനാൽ തന്നെ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾ സ്‌കൂളിൽ പോകുന്നല്ല. എന്നാൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ പോയേ പറ്റൂ. പന്ത്രണ്ടു മുതൽ പതിനാലു വയസു വരെയുള്ളവർക്ക് ആഴ്‌ച്ചയിൽ ഒന്നു വീതം അവധിയും നൽകുന്നുണ്ട്. ലോകത്തിലെ തണുപ്പേറിയ നഗരവുമായി കിടപിടിക്കുന്നത് ബ്രിട്ടണാണ്. മൈനസ് 34.4 ഫാരൻ ഹീറ്റാണ് ഇവിടത്തെ തണുപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP