Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

54 കിലോമീറ്റർ കടലിലൂടെ നീണ്ടു പോകുന്ന ഒരു പാലം കാണാൻ നിങ്ങൾക്ക് എന്നെങ്കിലും ഭാഗ്യമുണ്ടാകുമോ ? ഹോങ്കോങിനെ ചൈനീസ് മെയിൻ ലാൻഡുമായി ബന്ധിപ്പിക്കുന്ന അസാധാരണ പാലം ലോകത്തിന് തുറന്നുകൊടുത്ത് പ്രസിഡന്റ് ; പടുകൂറ്റൻ പാലങ്ങളുടെ ഇടയിലേക്ക് മറ്റൊരു എൻജിനീയറിങ് അത്ഭുതം കൂടി ലോകത്തിന് നൽകി ചൈന

54 കിലോമീറ്റർ കടലിലൂടെ നീണ്ടു പോകുന്ന ഒരു പാലം കാണാൻ നിങ്ങൾക്ക് എന്നെങ്കിലും ഭാഗ്യമുണ്ടാകുമോ ? ഹോങ്കോങിനെ ചൈനീസ് മെയിൻ ലാൻഡുമായി ബന്ധിപ്പിക്കുന്ന അസാധാരണ പാലം ലോകത്തിന് തുറന്നുകൊടുത്ത് പ്രസിഡന്റ് ; പടുകൂറ്റൻ പാലങ്ങളുടെ ഇടയിലേക്ക് മറ്റൊരു എൻജിനീയറിങ് അത്ഭുതം കൂടി ലോകത്തിന് നൽകി ചൈന

മറുനാടൻ ഡെസ്‌ക്‌

ബെയ്ജിങ്: ലോകത്തിന് മുൻപിൽ അത്ഭുതത്തിന്റെ വിസ്മയ ജാലകം തുറക്കുന്ന ചൈന വീണ്ടും ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കടൽപാലം തുറന്നാണ് ചൈന പുത്തൻ നാഴിക കല്ല് സൃഷ്ടിക്കാനൊരുങ്ങുന്നത്. ഹോങ്കോങ്ങിനെയും മക്കാവുവിനെയും ചൈനയുടെ പ്രധാനഭൂഭാഗവുമായി ബന്ധിപ്പിക്കുന്ന പാലത്തിന് 55 കിലോമീറ്ററാണു നീളം. പാലം തുറന്നതോടെ യാത്രാസമയം 3 മണിക്കൂറിൽ നിന്ന് അരമണിക്കൂറായി കുറയും.

2000 കോടി യുഎസ് ഡോളർ (1.48 ലക്ഷം കോടി ഇന്ത്യൻ രൂപ) ചെലവിട്ടു നിർമ്മിച്ച പാലം ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങാണ് ഉദ്ഘാടനം ചെയ്തത്. മക്കാവു- ഹോങ്കോങ്ങിലെ ലാന്റോ ദ്വീപ് - പ്രധാന ചൈനയിലെ ഗുവാങ്‌സോങ് പ്രവിശ്യയിലുള്ള ഷുഹായ് നഗരം എന്നിവയെയാണ് പാലം ബന്ധിപ്പിക്കുന്നത്.

ആറുവരിപ്പാതയിൽ 3 തൂക്കുപാലങ്ങൾ, 3 കൃത്രിമ ദ്വീപുകൾ, ഒരു തുരങ്കം എന്നിവയടങ്ങുന്നതാണ് എൻജിനീയറിങ് വിസ്മയമെന്നു വിളിക്കാവുന്ന ഈ പാലം. 60 ഐഫൽ ഗോപുരം കടൽപ്പാലത്തിന്റെ നിർമ്മാണത്തിന് 4 ലക്ഷം ടൺ ഉരുക്ക് വേണ്ടിവന്നു. 60 ഐഫൽ ഗോപുരങ്ങൾ പണിയാൻ ഇതു മതിയാകും. 120 വർഷം നിലനിൽക്കും വിധമാണ് രൂപകൽപന. ഭൂകമ്പം പ്രതിരോധിക്കും. 3 ലക്ഷം ടൺ ഭാരമുള്ള ചരക്കുകപ്പൽ ഇടിച്ചാലും കുലുങ്ങില്ല.

ലോകത്തെ നീളമുള്ള പാലങ്ങളിൽ മിക്കതും ചൈനയിൽ !

ലോകത്ത് വച്ച് നീളമുള്ള മറ്റ് പാലങ്ങളിൽ ഭൂരി ഭാഗവും ചൈനയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവ കാണാൻ തന്നെ ദിനം പ്രതി നിരവധി സഞ്ചാരികളാണ് ചൈനയിൽ എത്തുന്നത്.

1. ദൻയാങ്-ഖുൻഷൻ ഗ്രാൻഡ് പാലം (102 മൈൽ)
2. കാങ്‌ഡേ ഗ്രാൻഡ് പാലം (72 മൈൽ)
3. ടിയാൻജിൻ ഗ്രാൻഡ് പാലം (72 മൈൽ)
4. വെയ്‌നാൻ വെയ് ഗ്രാൻഡ് പാലം (50 മൈൽ)
5. ഹോങ്കോങ് സുഹൈ മക്കാവോ പാലം (34 മൈൽ)
6. ബെയ്ജിങ് ഗ്രാൻഡ് (30 മൈൽ)
7. ലൈൻ 1, വുഹാൻ മെട്രോ പാലം(23 മൈൽ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP