Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുട്ടികളുമായുള്ള ലൈംഗികത ആസ്വദിച്ചു; അതിനായി ഒരുപാട് യാത്രകൾ ചെയ്തു എന്നും ഗബ്രിയേൽ മാറ്റ്‌സ്‌നെഫ്; അന്ന് അത് തെറ്റാണെന്ന് ആരും പറഞ്ഞിരുന്നില്ലെന്നും അതിലിപ്പോൾ കുറ്റബോധമുണ്ടെന്നും ഫ്രഞ്ച് എഴുത്തുകാരൻ

കുട്ടികളുമായുള്ള ലൈംഗികത ആസ്വദിച്ചു; അതിനായി ഒരുപാട് യാത്രകൾ ചെയ്തു എന്നും ഗബ്രിയേൽ മാറ്റ്‌സ്‌നെഫ്; അന്ന് അത് തെറ്റാണെന്ന് ആരും പറഞ്ഞിരുന്നില്ലെന്നും അതിലിപ്പോൾ കുറ്റബോധമുണ്ടെന്നും ഫ്രഞ്ച് എഴുത്തുകാരൻ

മറുനാടൻ ഡെസ്‌ക്‌

സെക്‌സിനു വേണ്ടി താൻ യാത്രകൾ ചെയ്തിട്ടുണ്ടെന്നും കുട്ടികളുമായുള്ള ലൈംഗിക ബന്ധമായിരുന്നു ഏറെ ഇഷ്ടപ്പെട്ടിരുന്നതെന്നും ഫ്രഞ്ച് എഴുത്തുകാരൻ. കുട്ടികളുമായി ലൈംഗിക ബന്ധത്തിലേർപ്പെടാനായി ഏഷ്യ സന്ദർശിച്ചിരുന്നു എന്നും അതിൽ ഇപ്പോൾ പശ്ചാത്തപിക്കുന്നു എന്നും ഫ്രഞ്ച് ചാനലിനോട് ഗബ്രിയൽ മാറ്റ്‌സ്‌നെഫ് വെളിപ്പെടുത്തി. അന്ന് അതൊന്നും കുറ്റമാണെന്ന് ആരും പറഞ്ഞില്ല എന്നും ഗബ്രിയൽ ഒരു അഭിമുഖത്തിൽ പറഞ്ഞു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന്റെ പേരിൽ കേസുകളിൽ പെട്ടിട്ടുള്ള ആളാണ് 83കാരനായ ഗബ്രിയേൽ.

സെക്‌സിന് വേണ്ടി താൻ യാത്രകൾ ചെയ്തിരുന്നു എന്നും ഗബ്രിയൽ തുറന്നുപറഞ്ഞു. ഒരിക്കലും ഒരു ടൂറിസ്റ്റ് അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു എന്നും ഗബ്രിയൽ ഫ്രഞ്ച് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 'അതിൽ കുറ്റബോധമുണ്ട്. ഞാൻ ചെയ്ത തെറ്റുകളിൽ ഇന്ന് ഞാൻ പശ്ചാത്തപിക്കുന്നു. എന്നാൽ അന്ന് ഇത് ക്രൈം ആണെന്ന് ആരും പറഞ്ഞില്ല'- ഗബ്രിയൽ കൂട്ടിച്ചേർത്തു.

പതിനാലാം വയസ്സിൽ തന്നെ ദുരുപയോഗം ചെയ്ത ഗബ്രിയലിനെ കുറിച്ച് ഒരു ഫ്രഞ്ച് എഡിറ്ററിന്റെ തുറന്നുപറച്ചിലിനെ തുടർന്നാണ് ഇയാൾക്കെതിരെ പൊലീസ് അന്വേഷണം നടത്തിയത്. സ്‌കൂൾ വിട്ടുവരുന്ന തന്നെയും കാത്ത് പുറത്ത് അയാൾ നിൽക്കുമായിരുന്നു എന്നും ശേഷം ഹോട്ടലിൽ കൊണ്ടുപോയി ചൂഷണം ചെയ്യുമായിരുന്നു എന്നും അവർ തുറന്നു എഴുതി. അത് ഗബ്രയലിന്റെ അമ്പതുകളിലായിരുന്നു. ഇവരുടെ വെളിപ്പെടുത്തലിന് ശേഷം ഇയാൾക്കെതിരെ ഫ്രഞ്ച് പൊലീസ് കേസെടുത്തിരുന്നു.

തനിക്ക് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോടും ആൺകുട്ടികളോടുമുള്ള ലൈംഗിക താൽപര്യത്തെ കുറിച്ച് ഗബ്രിയൽ ഒരിക്കലും മറച്ചുവെച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP