Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിയന്ത്രണങ്ങൾ നീക്കിയതോടെ വുഹാൻ പൂർണ്ണ സ്വാതന്ത്ര്യത്തിലേക്ക്; വീടുവിട്ട് ജനങ്ങൾ കൂട്ടത്തോടെ പുറം ലോകത്ത് എത്തിയതോടെ വുഹാൻ സിറ്റിയിൽ വൻ തിരക്ക്; ജനങ്ങൾ ജോലികളിലേക്ക് തിരികെ മടങ്ങിയതോടെ ബസ്സുകളിലും മെട്രോയിലും തിക്കി തിരക്കി ജനം: ഇഷ്ട ഭക്ഷണം കഴിക്കാൻ റെസ്റ്റൊറന്റുകളിലും ആൾക്കൂട്ടം

നിയന്ത്രണങ്ങൾ നീക്കിയതോടെ വുഹാൻ പൂർണ്ണ സ്വാതന്ത്ര്യത്തിലേക്ക്; വീടുവിട്ട് ജനങ്ങൾ കൂട്ടത്തോടെ പുറം ലോകത്ത് എത്തിയതോടെ വുഹാൻ സിറ്റിയിൽ വൻ തിരക്ക്; ജനങ്ങൾ ജോലികളിലേക്ക് തിരികെ മടങ്ങിയതോടെ ബസ്സുകളിലും മെട്രോയിലും തിക്കി തിരക്കി ജനം: ഇഷ്ട ഭക്ഷണം കഴിക്കാൻ റെസ്റ്റൊറന്റുകളിലും ആൾക്കൂട്ടം

സ്വന്തം ലേഖകൻ

ബെയ്ജിങ്: ലോക്ക് ഡൗൺ നിയമങ്ങൾ പൂർണമായും നീക്കിയതോടെ കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാൻ സാധാരണ ജീവിതത്തിലേക്കു മടങ്ങി. 77 ദിവസത്തിനു ശേഷം ലോക്ഡൗൺ പൂർണമായി നീക്കിയതോടെ വീടിനുള്ളിൽ അടച്ചിരുന്ന പതിനായിരങ്ങൾ തെരുവുകളിലേക്ക് ഒഴുകിയെത്തി. ജനങ്ങൾ ഒത്തു കൂടി സ്വാതന്ത്ര്യം ആഘോഷിക്കുന്ന കാഴ്ചയായിയുരുന്നു ഇന്നലെ വുഹാനിൽ.

റോഡ്, റെയിൽ, വിമാന സർവീസുകൾ പുനരാരംഭിച്ചു. ലോക്ഡൗൺ മൂലം നഗരത്തിൽ കുടുങ്ങിയവർ സ്വദേശങ്ങളിലേക്കു മടങ്ങിത്തുടങ്ങി. അരലക്ഷത്തിലേറെപ്പേർ നഗരം വിടുമെന്നു കണക്കാക്കുന്നു. പലരും മാസങ്ങൾക്ക് ശേഷം മുടിവെട്ടാനും ഷേവ് ചെയ്യാനും ആയി തിരക്ക് കൂട്ടി. ചില റെസ്റ്റൊറന്റുകളിലും ആളുകൾ തിങ്ങി കൂടി. പലരും ഇഷ്ട ഭക്ഷണം കഴിക്കാനായി റസ്റ്റോറന്റുകളിലേക്ക് പോകുന്ന കാഴ്ചയും കൗതുകമായി. മാസങ്ങൾക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണം ലഭിച്ചതിന്റെ സന്തോഷവും പലരും പ്രകടിപ്പിച്ചു.

പച്ചക്കറി, ഇറച്ചി, പോർക്ക്, അരി, പൊടിത്തരങ്ങൾ എന്നിവയ്ക്ക് ഓൺലൈനിൽ വൻ ഡിമാൻഡ് ആയിരുന്നു. സിറ്റിയിൽ വൻ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. ആളഴുകൾ സ്വന്തം ജോലിയിലേക്ക് തിരികെ മടങ്ങുന്ന കാഴ്ചയായിരുന്നു ഇന്നലെ. റോഡുകളിൽ ബ്ലോക്കും അനുഭവപ്പെട്ടു. എന്നാൽ, ചൈനയിൽ രണ്ടാംഘട്ടമായി റിപ്പോർട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 1042 ആയത് ആശങ്ക സൃഷ്ടിക്കുന്നു. വുഹാൻ ഉൾപ്പെട്ട ഹ്യുബെയ് പ്രവിശ്യയിലും ഷാങ്ഹായിലുമായി രണ്ട് പേർ മരിച്ചു. ഇതോടെ ചൈനയിലെ ആകെ മരണം 3333 ആയി.

പുതുതായി രോഗം സ്ഥിരീകരിച്ച 62 പേരിൽ 59 പേരും വിദേശത്തുനിന്നെത്തിയവരാണ്. നാട്ടിൽനിന്നുതന്നെ രോഗം പിടിപെട്ട 3 പേരും ഹ്യുബെയ് പ്രവിശ്യയിലല്ല. ലക്ഷണങ്ങളില്ലാത്ത കോവിഡ് റിപ്പോർട്ട് ചെയ്ത 137 പേർ നിരീക്ഷണത്തിലാണ്. ഹ്യുബെയിൽ 67,803 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്, വുഹാനിൽ മാത്രം 50,008 പേർ. മരണം രണ്ടായിരത്തിയഞ്ഞൂറിലേറെ. ചൈനയിലെ ആകെ മരണത്തിന്റെ 80% വുഹാനിലായിരുന്നു. ഇതിനിടെ, വടക്കൻ അതിർത്തിയിൽ ഹെയ്‌ലോങ്ജിയാങ് പ്രവിശ്യയിലെ സുയിഫെൻ നഗരത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു.

അതേസമയം ലൗക്ക്ഡൗൺ നിയമങ്ങൾ പിൻവലിച്ചെങ്കിലും വീടിനുള്ളിൽ തന്നെ കഴിയുന്നവരും നിരവധിയാണ്. അസുഖം പിടിപെടുമോ എന്ന ആശങ്ക ഇന്നും പലരിലും ഉണ്ട്. കൊറോണയുടെ രണ്ടാം വരവാണ് പലരേയും ഭയപ്പെടുത്തുന്നത്. വുഹാന്റെ ഉൾപ്രദേശങ്ങളിൽ ഇപ്പോഴും ജനങ്ങൾ ഭീതിയിലാണ്. വുഹാൻ പൂർണമായും സുരക്ഷിതമായെന്നു ഇനിയും പറയാറായിട്ടില്ല. അതിനാൽ തന്നെ ഇനിയും ഭീതി ഒഴിഞ്ഞിട്ടില്ല. ചൈനയുടെ മറ്റു പ്രദേശങ്ങളിലെ സ്ഥിതി എന്തെന്നു കൃത്യവും വ്യക്തവുമായ ചിത്രം ലഭ്യമല്ലാത്തതും ജനങ്ങൾക്ക് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP