Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യെമൻ പ്രസിയെമൻ പ്രസിഡന്റ് മൻസൂർ ഹാദി സൗദിയിൽ രാഷ്ട്രീയ അഭയം തേടിഡന്റ് മൻസൂർ ഹാദി സൗദിയിൽ രാഷ്ട്രീയ അഭയം തേടി; യുദ്ധത്തെ തുടർന്ന് അടച്ച സൗദിയിലെ ഏഴ് വിമാനത്താവളങ്ങൾ തുറന്നു

യെമൻ പ്രസിയെമൻ പ്രസിഡന്റ് മൻസൂർ ഹാദി സൗദിയിൽ രാഷ്ട്രീയ അഭയം തേടിഡന്റ് മൻസൂർ ഹാദി സൗദിയിൽ രാഷ്ട്രീയ അഭയം തേടി; യുദ്ധത്തെ തുടർന്ന് അടച്ച സൗദിയിലെ ഏഴ് വിമാനത്താവളങ്ങൾ തുറന്നു

റിയാദ്: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനിൽ സൗദി അറേബ്യയുടെ നേതൃത്വത്തിൽ വ്യോമാക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ പ്രസിഡന്റ് അബ്ദുറബ് മൻസൂർ ഹാദി സൗദിയിൽ അഭയം തേടി. വെവള്ളിയാഴ്ച രാവിലെ സൗദി തലസ്ഥാനമായ റിയാദിലെത്തിയ ഹാദിയെ സൗദി രാജകുമാരനും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ വിമാനത്താവളത്തിൽ സ്വീകരിച്ചു. അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഹാദി ശനിയാഴ്ച ഈജിപ്തിലേക്ക് പോകുമെന്നാണ് റിപ്പോർട്ടുകൾ.

ബുധനാഴ്ച രാത്രിയാണ് യെമനിലെ ഷിയ ഹൂദി വിമതർക്കെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തിൽ വ്യോമാക്രമണം തുടങ്ങിയത്. വ്യാഴാഴ്ച രാത്രി യുദ്ധവിമാനങ്ങൾ യമൻ തലസ്ഥാനമായ സനയിലും തുറമുഖ നഗരമായ ഏദന് സമീപത്തെ വ്യോമത്താവളത്തിലും വിമതർക്കെതിരെ ആക്രമണം നടത്തി. വ്യോമാക്രമണത്തിൽ സാധാരണക്കാർ അടക്കമുള്ളവർ കൊല്ലപ്പെട്ടു.

ഏദനിൽ പ്രസിഡന്റ് മൻസൂർ ഹാദിയെ അനുകൂലിക്കുന്ന സൈന്യവും വിമതരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ തുടരുകയാണ്. ആഭ്യന്തര സംഘർഷം രൂക്ഷമായശേഷം പ്രസിഡന്റ് ഹാദി ഏദനിലാണ് കഴിഞ്ഞിരുന്നത്. വിമതസൈന്യം ഏദൻ ലക്ഷ്യമാക്കി നീങ്ങിയതോടെയാണ് അദ്ദേഹം സൗദി അറേബ്യയിലേക്ക് പോയത്.

അതിനിടെ യുദ്ധത്തെ തുടർന്ന് സൗദിയിലെ തെക്കൻ മേഖലകളിൽ അടച്ച വിമാനത്താവളങ്ങൾ വീണ്ടും തുറന്നു. ഇന്നലെ നിർത്തി വച്ച സർവീസുകൾ പുനരാരംഭിച്ചതായി സിവിൽ എവിയേഷൻ അഥോറിറ്റി വ്യക്തമാക്കി. അസീർ മേഖലയിലെ അബ്ഹ വിമാനത്താവളത്തിലേക്ക് ഒഴികെയുള്ള 6 വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങളാണ് വെള്ളിയാഴ്ച രാവിലെ മുതൽ പറന്നു തുടങ്ങിയത്. ഇതനുസരിച്ച് ജീസാൻ, വാദിദ്ദവാസിർ, ബീഷ, ശറൂറ, നജ്‌റാൻ, അൽ ബാഹ എന്നീ നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ സാധാരണ പോലെ പറക്കുമെന്ന് സിവിൽ എവിയേഷൻ വൃത്തങ്ങൾ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP