Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇല്ല, ജൈനമതം അന്യം നിന്നുപോകില്ല; മികച്ച ജീവിത സൗകര്യങ്ങൾ ഉപേക്ഷിച്ച് ദീക്ഷ സ്വീകരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണത്തിൽ വർധന; അനേകം ചൈന യുവാക്കൾ ആത്മീയതയിലേക്ക്

ഇല്ല, ജൈനമതം അന്യം നിന്നുപോകില്ല; മികച്ച ജീവിത സൗകര്യങ്ങൾ ഉപേക്ഷിച്ച് ദീക്ഷ സ്വീകരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണത്തിൽ വർധന; അനേകം ചൈന യുവാക്കൾ ആത്മീയതയിലേക്ക്

വിശ്വാസികൾ കുറഞ്ഞ് ജൈനമതം അന്യം നിന്നുപോകുമെന്ന് ആശങ്കപ്പെട്ടിരുന്നവർക്ക് ശുഭവാർത്ത. മതവിശ്വാസത്തിൽ ആകൃഷ്ടരായി സുഖസൗകര്യങ്ങൾ വെടിഞ്ഞ് ദീക്ഷ സ്വീകരിക്കാൻ തയ്യാറാകുന്നവരുടെ എണ്ണം കൂടുന്നു. ഫെബ്രുവരി 14-ന് മുംബൈയിൽ നടക്കുന്ന ചടങ്ങിൽ എട്ട് യുവാക്കൾ ദീക്ഷ സ്വീകരിച്ച് ജൈന സന്യാസിമാരാകും.

ജീവിതത്തിലെ എല്ലാ ആർഭാടങ്ങളും വെടിഞ്ഞ് ലളിത ജീവിതം നയിക്കുന്നവരാണ് ജൈന സന്യാസിമാർ. മുതിർന്ന ജൈന സന്യാസിയായ പൂജ്യ നമ്രമുനി മഹാരാജ് സാഹേബിൽനിന്നാണ് എട്ടുപേർ പുതിയതായി ദീക്ഷ സ്വീകരിക്കുക. ദീക്ഷ സ്വീകരിക്കുന്നതോടെ, ജൈനസന്യാസിമാർ പിന്തുടരുന്ന ജീവിതചര്യ ഇവർക്കും ബാധകമാകും.

നാലുവർഷമായി നമ്രമുനി മഹാരാജിന് കീഴിൽ സന്യാസം അഭ്യസിച്ചുവരികയായിരുന്നു ഇവർ. സന്യാസ ജീവിതത്തെക്കുറിച്ചുള്ള അറിവുകൾ പകരുകയും ഇവരുടെ ആത്മാർപണം യഥാർഥമാണെന്ന് തിരിച്ചറിയുകയും ചെയ്താൽ മാത്രമേ ദീക്ഷ സ്വീകരിക്കാൻ അനുവദിക്കുകയുള്ളൂ.

ബോളിവുഡിലേതടക്കം നിരവധി സെലിബ്രിറ്റികൾക്ക് ത്വക്ക് രോഗ ചികിത്സ നടത്തിയിട്ടുള്ള ഗട്‌ഘോപാറിൽനിന്നുള്ള ഡോക്ടർ പൂജ വേഗ്ദയും സന്യാസം സ്വീകരിക്കുന്നുണ്ട്. വളരെ ആർഭാട ജീവിതം നയിച്ചിരുന്ന പൂജയുടെ ജീവിതം മാറ്റിമറിച്ചത് ഗുരുദേവിന്റെ പ്രാർത്ഥനകൾ അടങ്ങിയ സിഡി യാദൃച്ഛികമായി കേൾക്കുന്നതോടെയാണ്. അതോടെ, സന്യാസത്തിലേക്ക് തിരിയാൻ തീരുമാനിക്കുകയായിരുന്നു. പൂജയ്‌ക്കൊപ്പം ഗട്‌ഘോപാറിൽനിന്നുള്ള മറ്റു രണ്ടു യുവതികളും സന്യാസിനികളാവുന്നുണ്ട്. 24-കാരിയായ ചാർട്ടേഡ് അക്കൗണ്ടന്റ് തൻവി ദേശായിയും 30-കാരിയായ അഭിഭാഷക മോണ ഫൊഫാരിയയും. ടെക്‌സ്റ്റൈൽ ഡിസൈനറായ ശ്രേയ ഷായാണ് മറ്റൊരു സന്യാസിനി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP