Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ വൈറസ് ബാധയെ നിയന്ത്രിക്കാൻ പ്രവർത്തിക്കുന്ന ആരോ​ഗ്യ പ്രവർത്തകരെ അവഹേളിച്ച് വീഡിയോ; സൗദിയിൽ അറസ്റ്റിലായത് സ്വദേശി യുവാവ്

കൊറോണ വൈറസ് ബാധയെ നിയന്ത്രിക്കാൻ പ്രവർത്തിക്കുന്ന ആരോ​ഗ്യ പ്രവർത്തകരെ അവഹേളിച്ച് വീഡിയോ; സൗദിയിൽ അറസ്റ്റിലായത് സ്വദേശി യുവാവ്

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: ആരോ​ഗ്യ വകുപ്പ് അധികൃതരെ അവഹേളിക്കുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചതിന് സൗദി അറേബ്യയിൽ യുവാവ് അറസ്റ്റിൽ. കൊവിഡ് 19 വൈറസ് ബാധ നിയന്ത്രിക്കാനായി പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പിലെയും മറ്റുമുള്ള ഉദ്യോഗസ്ഥരെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സ്വദേശി യുവാവാണ് അറസ്റ്റിലായത്. ഇയാളെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി റിയാദ് പൊലീസ് വക്താവ് ലഫ്. കേണൽ ശാകിർ ബിൻ സുലൈമാൻ അൽ തുവൈജരി അറിയിച്ചു.

അതേസമയം കൊവിഡ് 19 വൈറസ് ബാധ നിയന്ത്രിക്കുന്നതിനായി സൗദി അറേബ്യയിൽ തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചുകൊണ്ട് സൽമാൻ രാജാവ് ഉത്തരവിട്ടിട്ടുണ്ട്. വൈകുന്നേരം ഏഴ് മുതൽ പുലർച്ചെ ആറ് വരെ ജനങ്ങൾ പുറത്തിറങ്ങുന്നതിന് കർശന നിയന്ത്രണമുണ്ടാകും. 21 ദിവസം കർഫ്യൂ തുടരും. കർഫ്യൂ നടപ്പാക്കുന്നതിന് സിവിൽ, സൈനിക വിഭാഗങ്ങൾ ആഭ്യന്തര മന്ത്രാലയവുമായി സഹകരിക്കും. സുരക്ഷ, സൈനികം, മാധ്യമം, ആരോഗ്യം എന്നിങ്ങനെയുള്ള തന്ത്രപ്രധാന മേഖലകളെ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അത്യാവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നാണ് അറിയിപ്പ്. പൊതുജനാരോഗ്യം സംരക്ഷിക്കേണ്ടത് സ്വദേശികളുടെയും പ്രവാസികളുടേയും ബാധ്യതയാണെന്നും മഹാമാരിയുടെ വ്യാപനത്തിന് ആരും കാരണക്കാരാവരുതെന്നും സൽമാൻ രജാവിന്റെ ഉത്തരവിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP