Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വസ്ത്രങ്ങൾ ഉരിഞ്ഞുവച്ച ശേഷം യുവാവ് സിംഹക്കൂട്ടിലേക്ക് എടുത്തുചാടി; കടിച്ചു വലിച്ചു തുടങ്ങിയപ്പോഴേക്കും രണ്ടും സിംഹങ്ങളെ വെടിവച്ചുകൊന്നു അധികൃതർ

വസ്ത്രങ്ങൾ ഉരിഞ്ഞുവച്ച ശേഷം യുവാവ് സിംഹക്കൂട്ടിലേക്ക് എടുത്തുചാടി; കടിച്ചു വലിച്ചു തുടങ്ങിയപ്പോഴേക്കും രണ്ടും സിംഹങ്ങളെ വെടിവച്ചുകൊന്നു അധികൃതർ

ത്മഹത്യ ചെയ്യാനായി സിംഹക്കൂട്ടിലേക്ക് എടുത്തുചാടിയ യുവാവിനെ രക്ഷിക്കാൻ സിംഹങ്ങളെ അധികൃതർ വെടിവച്ചുകൊന്നു. ചിലിയിലെ സാന്റിയാഗോയിലുള്ള മൃഗശാലയിലാണ് സംഭവം. തുണിയുരിഞ്ഞ് നഗ്നനായി സിംഹക്കൂട്ടിലേക്ക് എടുത്തുചാടിയ യുവാവിനെ സിംഹങ്ങൾ കടിച്ചുവലിക്കുമ്പോഴേക്കും അധികൃതർ വെടിയുതിർക്കുക യായിരുന്നു.

ശനിയാഴ്ച രാവിലെയാണ് 20-കാരനായ യുവാവ് അധികൃതരുടെ കണ്ണുവെട്ടിച്ച് സിംഹ ക്കൂട്ടിലേക്ക് എടുത്തുചാടിയത്. ഫ്രാങ്കോ ലൂയിസ് ഫെരേഡ റോമൻ എന്ന യുവാവാണ് സിംഹക്കൂട്ടിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. മൂന്ന് സിംഹങ്ങൾ ചേർന്നുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫ്രാങ്കോയുടെ നില ഗുരുതരമായി തുടരുകയാണ്.

സിംഹക്കൂട്ടിൽവീണ യുവാവിനെ മൂന്ന് സിംഹങ്ങൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. മറ്റു കാഴ്ചക്കാർ ബഹളം വച്ചതോടെ മൃഗശാല ജീവനക്കാർ സ്ഥലത്തെത്തുകയും രണ്ട് സിംഹങ്ങളെ വെടിവച്ച് കൊന്ന് യുവാവിനെ രക്ഷിക്കുകയും ചെയ്തു. സിംഹങ്ങളെ വെടിവച്ചുകൊന്നതിൽ അഗാധമായ ദുഃഖമുണ്ടെന്ന് മൃഗശാല ഡയറക്ടർ അലെയാൻഡ്ര മൊണ്ടാൽവ പറഞ്ഞു.

തുടക്കത്തിൽ കൂട്ടിലെത്തിയ യുവാവുമൊത്ത് കളിക്കാൻ തുടങ്ങിയ സിംഹങ്ങൾ പൊടുന്നനെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംഭവം കണ്ടുനിന്ന കുട്ടികളും സ്ത്രീകളുമുൾപ്പെടെ നിലവിളിക്കാൻ തുടങ്ങിയതോടെ സിംഹങ്ങളെ വെടിവച്ചുകൊല്ലാൻ തീരുമാനിക്കു കയായിരുന്നു. മനുഷ്യരുടെ ജീവന് മൃഗങ്ങളുടെ ജീവനെക്കാൾ പ്രാധാന്യമുള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് മൊണ്ടാൽവ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP