Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടുവ കടിച്ചുതിന്നത് വന്യമൃഗങ്ങൾക്കൊപ്പം ജീവിക്കാൻ മോഹിച്ച് മൃഗശാലയിൽ ജോലിക്ക് കയറിയ യുവതിയെ; യുകെയിലെ മൃഗശാല അടച്ചുപൂട്ടി ആളുകളെ ഒഴിപ്പിച്ചു; റോയയുടെ ജീവൻ കടുവ കടിച്ചെടുത്തത് സഹപ്രവർത്തകരെ രക്ഷിക്കുമ്പോൾ

കടുവ കടിച്ചുതിന്നത് വന്യമൃഗങ്ങൾക്കൊപ്പം ജീവിക്കാൻ മോഹിച്ച് മൃഗശാലയിൽ ജോലിക്ക് കയറിയ യുവതിയെ; യുകെയിലെ മൃഗശാല അടച്ചുപൂട്ടി ആളുകളെ ഒഴിപ്പിച്ചു; റോയയുടെ ജീവൻ കടുവ കടിച്ചെടുത്തത് സഹപ്രവർത്തകരെ രക്ഷിക്കുമ്പോൾ

ന്യമൃഗങ്ങൾക്കൊപ്പം ജീവിക്കാൻ മോഹിച്ച് മൃഗശാലയിൽ ജോലിക്ക് കയറിയ യുവതിയെ കടുവ കടിച്ചുകൊന്നു. കേംബ്രിജ്ഷയറിലെ ഹണ്ടങ്ടണിലുള്ള ഹാമർടൺ സൂവിലാണ് ദുരന്തമുണ്ടായത്. 33-കാരിയായ റോസ കിങ്ങാണ് മരിച്ചത്. കടുവയുടെ കൂട്ടിൽക്കയറിയ റോസയെ അപ്രതീക്ഷിതമായി കടുവ ആക്രമിക്കുകയായിരുന്നു. സഹപ്രവർത്തർ റോസയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കടുവയുടെ പിടിവിട്ടില്ല. മൃഗശാലയിൽ ആസമയത്തുണ്ടായിരുന്ന നൂറോളം വരുന്ന കാഴ്ചക്കാർ ഭീതിദമായ ദൃശ്യംകണ്ട് അലറി പുറത്തേയ്‌ക്കോടി.

കടുവയുടെ കൂട്ടിൽപ്പെട്ടുപോയ സഹപ്രവർത്തകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് റോസ കിങ്ങിനുനേർക്ക് കടുവ തിരിഞ്ഞത്. റോസയെ കടുവ പിടികൂടിയതോടെ, മറ്റുള്ളവർ പരിഭ്രാന്തരായി. വലിയ കഷ്ണം ഇറച്ചികാട്ടി കടുവയുടെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചെങ്കിലും അത് റോസയെ വിട്ടില്ല. മൃഗങ്ങളുമായി ഏറെ അടുത്തിടപഴകിയിരുന്ന റോസയ്ക്ക് ഇത്തരമൊരു ദുരന്തം സംഭവിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് സുഹൃത്തുകൂടിയായ വന്യജീവി ഫോട്ടോഗ്രാഫർ ഗാരി കിഷോം പറഞ്ഞു.

പൊലീസും പാരമെഡിക്കൽ സംഘവും ഉടനെതന്നെ മൃഗശാലയിലെത്തിയിരുന്നു. കടുവയെ പിന്തിരിപ്പിക്കുമ്പോഴേക്കും റോസയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. കടുവ ആക്രമിക്കുന്നതിനിടെ മറ്റു ജീവനക്കാർ അതിനുനേർക്ക് കൈയിൽകിട്ടിയതൊക്കെ വലിച്ചെറിഞ്ഞിരുന്നു. ഇത് മൃഗത്തെ കൂടുതൽ പ്രകോപിപ്പിക്കാൻ മാത്രമേ ഉപകരിച്ചുള്ളൂ.

മൃഗങ്ങളെ വളരെയേറെ സ്‌നേഹിച്ചിരുന്ന ജീവനക്കാരിയായിരുന്നു റോസയെന്ന് മൃഗശാലയിലെ സഹപ്രവർത്തകർ പറഞ്ഞു. കടുവകളുടെയും ചീറ്റകളുടെയും വാസസ്ഥലത്ത് ധൈര്യസമേതം കടന്നുചെന്നിരുന്ന അവരുടെ നേർക്ക് മൃഗങ്ങളും ചീറിയടുത്തിരുന്നില്ല. വിറ്റ്ഷയറിലെ ചിപ്പെൻഹാമിൽനിന്നുള്ള റോസ, മൃഗപരിചരണത്തിൽ വിറ്റ്ഷയർ കോളേജിൽനിന്ന് ഡിപ്ലോമ നേടിയശേഷമാണ് മൃഗശാലയിൽ ജോലിക്ക് ചേർന്നത്.

തികഞ്ഞ മൃഗസ്‌നേഹിയായിരുന്നു റോസ. യുകെയിലെ ചീറ്റ കൺസർവേഷൻ ഫണ്ടിന് പണം ശേഖരിക്കുന്നതിനായി ജൂലൈ ആറിന് മൃഗശാലയിലെ നാല് സഹപ്രവർത്തകർക്കൊപ്പം സ്‌കൈ ഡൈവിങ്ങിന് തയ്യാറെടുക്കുകയായിരുന്നു അവർ. റോസയ്‌ക്കേറ്റ ദുരന്തത്തിൽനിന്ന് സഹപ്രവർത്തകർ ഇനിയും മുക്തരായിട്ടില്ലെന്ന് വക്താവ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP