1 usd = 72.14 inr 1 gbp = 92.62 inr 1 eur = 79.34 inr 1 aed = 19.64 inr 1 sar = 19.23 inr 1 kwd = 237.44 inr
Nov / 2019
14
Thursday

സലാലായിൽ മലയാളി യുവാവ് പൊള്ളലേറ്റ് മരിച്ചു; കണ്ടയ്‌നറിൽ തീപിടിച്ചപ്പോഴുണ്ടായ അപകടത്തിൽ മരിച്ചത് കണ്ണൂർ സ്വദേശി

സ്വന്തം ലേഖകൻ
November 13, 2019 | 03:09 pm

സലാലായിൽ മലയാളി യുവാവ് പൊള്ളലേറ്റ് മരിച്ചു.ആലക്കോട് ഒടുവള്ളി ഹാജിവളവിലെ അമ്പലവേലിൽ അച്യുതന്റെയും ഓമനയുടെയും മകൻ സജീഷ് ആണ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. പരേതന് 30 വയസായിരുന്നു പ്രായം. മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു.കണ്ടയ്‌നറിൽ തീപിടിച്ചപ്പോഴാണത്രെ പൊള്ളലേറ്റത്. 3 വർഷം മുൻപ് ഒമാനിലെത്തിയ സജീഷ് 10 മാസം മുൻപു നാട്ടിലെത്തി വിവാഹം നിശ്ചയം കഴിഞ്ഞാണു തിരിച്ചുപോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. സഹോദരൻ: സന്തോഷ്....

നിർമ്മാണ, ശുചീകരണ മേഖലയിൽ പ്രവാസികൾക്ക് വീണ്ടും വിസ വിലക്ക്; വിലക്കേർപ്പെടുത്തിയത് ആറ് മാസത്തേക്ക്

November 12 / 2019

നിർമാണ, ശുചീകരണ മേഖലയിൽ പ്രവാസികൾക്ക് വീണ്ടും വിസ വിലക്ക് ഏർപ്പെടുത്തി ഒമാൻ മാൻപവർ മന്ത്രാലയം.നിർമ്മാണ, ശുചീകരണ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഒമാൻ സ്വദേശികളല്ലാത്തവരെ നിയമിക്കാനുള്ള അനുവാദം ആറ് മാസത്തേക്ക് തടയുന്നതായി അറിയിപ്പിൽ പറയുന്നു. വിദേശി ജീവനക്കാരെ നിയമിക്കാൻ അടുത്ത ആറുമാസത്തേക്ക് വിസ അനുവദിക്കില്ല. എന്നാൽ നൂറ് ജീവനക്കാരിലധികം ജോലി ചെയ്യുന്ന കമ്പനികൾക്ക് ഇത് ബാധകമാവില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. നൂറോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾ, സർക്കാർ പദ്ധതികളുടെ നിർവഹണത്തിനായി പ്രവ...

ഒമാനിൽ ഭക്ഷണം പാചകം ചെയ്യാൻ അലുമിനിയം ഫോയിൽ ഉപയോഗിക്കുന്നതിന് വിലക്ക്; പാചക ആവശ്യങ്ങൾക്കും ഫോയിലുകൾ ഉപയോഗിക്കരുതെന്ന് നിർദ്ദേശം നല്കിയത് ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നതിനാൽ

November 08 / 2019

മസ്‌കത്ത്: ഒമാനിൽ ഭക്ഷണം പാചകം ചെയ്യാൻ അലൂമിനിയം ഫോയിൽ ഉപയോഗിക്കുന്നതിന് വിലക്ക്. ഫോയിലുകളിൽ അടങ്ങിയ അലൂമിനിയം പാചകം ചെയ്യുമ്പോൾ ഭക്ഷണത്തിൽ കലരാൻ സാധ്യതയുണ്ട്.ഇത് ഉപഭോക്താവിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നും അധികൃതർ അറിയിച്ചു. രാജ്യത്തെ ഹോട്ടലുകൾക്ക് റീജ്യണൽ മുനിസിപ്പാലിറ്റീസ് ആൻഡ് വാട്ടർ റിസോഴ്സസ് മന്ത്രാലയമാണ് ഒരു തരത്തിലുമുള്ള പാചക ആവശ്യങ്ങൾക്കും ഫോയിലുകൾ ഉപയോഗിക്കരുതെന്ന മുന്നിയിപ്പ് നൽകിയത്.  ...

മഹാ ചുഴലിക്കാറ്റ്; നേരിട്ടല്ലാത്ത ആഘാതം മൂലം ബുധനാഴ്ച ഒമാനിൽ മഴക്ക് സാധ്യത; ജനങ്ങൾ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്

November 05 / 2019

മഹ ചുഴലിക്കൊടുങ്കാറ്റിന്റെ പരോക്ഷ ഫലമായി ബുധനാഴ്ച ഒമാനിൽ മഴക്ക് സാധ്യത. 'മഹാ' കാറ്റഗറി രണ്ടിലേക്കുള്ള ചുഴലിക്കൊടുങ്കാറ്റായി ഉയർന്നതായും മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. കാറ്റിന്റെ കേന്ദ്രഭാഗത്തിന് മണിക്കൂറിൽ 175 കിലോമീറ്റർ വരെയാണ് വേഗത. അൽ വുസ്ത, തെക്കൻ ശർഖിയ തീരങ്ങളിലാണ് മഴക്ക് സാധ്യത. ബുധനാഴ്ച വരെ കടലും പ്രക്ഷുബ്ധമായിരിക്കും. അറബിക്കടലിൽ മൂന്ന് മീറ്റർ മുതൽ നാല് മീറ്റർ വരെ ഉയരത്തിലും ഒമാൻ കടലിൽ രണ്ട് മുതൽ മൂന്ന് മീറ്റർ വരെ ഉയരത്തിലും തിരമാലകൾ ഉയരാൻ സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലേക്ക് കടൽ...

ഗോ എയർ മസ്‌കത്ത്-കണ്ണൂർ സർവിസിന്റെ സമയം മാറ്റുന്നു; രാത്രി സമയത്തായിരുന്ന സർവിസ് പകൽ സമയത്തേക്കാണ് മാറുന്നത് ഈ മാസം 14 മുതൽ

November 02 / 2019

മത്ര: ബജറ്റ് വിമാന കമ്പനിയായ ഗോ എയർ മസ്‌കത്ത്-കണ്ണൂർ സർവിസിന്റെ സമയം മാറ്റുന്നു. രാത്രി സമയത്തായിരുന്ന സർവിസ് പകൽ സമയത്തേക്കാണ് മാറ്റിയത്. നവംബർ 14 മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും. ഇപ്പോൾ കണ്ണൂരിൽനിന്ന് ഇന്ത്യൻ സമയം രാത്രി 8.55നാണ് വിമാനം പുറപ്പെടുന്നത്. ഇത് 11.15ന് ഒമാനിലെത്തും. തിരിച്ച് 12.15ന് പുറപ്പെട്ട് പുലർച്ചെ 5.15ന് കണ്ണൂരിൽ എത്തും. നവംബർ 14 മുതൽ കണ്ണൂരിൽ നിന്ന് രാവിലെ എട്ടരക്കാണ് പുറപ്പെടുക. ഇത് 10.50ന് മസ്‌കത്തിലെത്തും. തിരിച്ച് 11.50ന് പുറപ്പെട്ട് വൈകീട്ട് 4.45ന് കണ്ണൂരിൽ എത്തു...

റുസ്താഖിൽ മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ; ഉറക്കത്തിൽ മരിച്ചത് കണ്ണൂർ സ്വദേശി

October 28 / 2019

മസ്‌കത്ത്: റുസ്താഖിൽ മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മരണമടഞ്ഞത് കണ്ണൂർ മയ്യിൽ കുറ്റിയാട്ടൂർ വെള്ളികണ്ടി പുതിയപുരയിൽ പരേതനായ അബ്ദുല്ലയുടെ മകൻ വി.പി. അഷ്‌റഫ് ആണ് മരിച്ചത്. 52 വയസായിരുന്നു പ്രായം. റുസ്താഖിനടുത്ത് കിഫ്ദിയിൽ മക്ക ഹൈപ്പർ മാർക്കറ്റിൽ ജോലിക്കാരനായിരുന്നു. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു.ഖദീജ മാതാവും നുസ്‌റത്ത് ഭാര്യയുമാണ്. മൂന്ന് മക്കളുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.  ...

വിദേശികൾ വസ്ത്രധാരണം സംബന്ധിച്ചുള്ള നിയമം ലംഘിക്കുന്നതായി കണ്ടെത്തിൽ; നിയമം കർശനമാക്കാൻ നിർദ്ദേശവുമായി ശുറ

October 23 / 2019

മസ്‌കത്ത്: രാജ്യത്തെ വിദേശികൾ വസ്ത്രധാരണം സംബന്ധിച്ചുള്ള നിയമം ലംഘിക്കുന്നതായി കണ്ടെത്തലിനെ തുടർന്ന് നിയമം കർശനമാക്കണമെന്ന നിർദേശവുമായി ശൂറ, മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ. മാളുകൾ അടക്കമുള്ള പൊതുസ്ഥലങ്ങളിൽ പ്രതീക്ഷിക്കുന്ന വസ്ത്രധാരണ രീതി വിദേശികൾ പാലിക്കുന്നില്ലെന്ന് ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.രാജ്യത്തെ വിദേശികൾ ഒമാന്റെ സംസ്‌കാരവും പാരമ്പര്യവും മാനിക്കണമെന്നും പ്രാദേശിക വികാരങ്ങളെ വ്രണപ്പെടുത്തുന്നത് ഒഴിവാക്കണമെന്നും ഇതു സംബന്ധമായ നിയമങ്ങൾ പാലിക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. മിക്ക ഷ...

Latest News