Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ സോഷ്യൽ ക്‌ളബ് മലയാളം വിങ് ഓണാഘോഷം 18 ന്

മസ്‌കത്ത്: ഇന്ത്യൻ സോഷ്യൽ ക്‌ളബ് മലയാളം വിങ് ഓണാഘോഷം 18 മുതൽ 20 വരെ റൂവി അൽ ഫലാജ് ഹോട്ടലിലെ ഗ്രാന്റ് ഹാളിൽ നടക്കും. രാവിലെ 11നാണ് ഉദ്ഘാടന ചടങ്ങ്. മലയാളം വിങ്ങിന്റെ സാംസ്‌കാരിക അവാർഡ് നേടിയ ശ്യാമപ്രസാദ് വിശിഷ്ടാതിഥിയും ഇന്ത്യൻ അംബാസഡർ ജെ.എസ്. മുകുൾ മുഖ്യാതിഥിയുമായിരിക്കും.

ഉദ്ഘാടന ചടങ്ങിൽ സാംസ്‌കാരിക അവാർഡ് വിതരണം ചെയ്യും. നാദസ്വര കച്ചേരി, കഥാപ്രസംഗം തുടങ്ങിയവ ഓണാഘോഷത്തിന് കൊഴുപ്പേകും. കുട്ടികളുടെയും മുതിർന്നവരുടെയും കലാ പരിപാടികളും വിവിധ മൽസരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനവിതരണവും നടക്കും. മൂന്നാം ദിവസം നടക്കുന്ന ഓണസദ്യയോടെയായിരിക്കും ആഘോഷ പരിപാടികൾ സമാപിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP