Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ടിസിഎഫ് ജോട്ടൻ പെയിന്റ് ചാമ്പ്യൻഷിപ്പ് 2016: ഒമാൻ ചിപ്‌സ് ഡിഎസ്‌കെ ചാമ്പ്യന്മാർ

ടിസിഎഫ് ജോട്ടൻ പെയിന്റ് ചാമ്പ്യൻഷിപ്പ് 2016: ഒമാൻ ചിപ്‌സ് ഡിഎസ്‌കെ ചാമ്പ്യന്മാർ

ജിദ്ദ: ജിദ്ദയിലെ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ ടി.സി.എഫ് ജോടുൻ പൈന്റ്‌സ് ക്രിക്കറ്റ് ടൂർനമെന്റിനു ആവേശകരമായ അന്ത്യം. അൽ ജാസീര ഫോർഡ് ഉയർത്തിയ 132 റൺസ് ലക്ഷ്യം ആറു പന്തുകൾ ബാക്കിയിരിക്കെ മറികടന്നാണ് ഒമാൻ ചിപ്‌സ് ഡി.എസ്.കെ ചാമ്പ്യന്മാരായത്. ഇത് രണ്ടാം തവണ ടി.സി.എഫ് ജോടുൻ പൈന്റ്‌സ് ചാമ്പ്യൻസ് ട്രോഫിയിൽ മുത്തമിടുന്നത്.

ബി.എം ടി ഗ്രൗണ്ടിലെ നിറഞ്ഞ ഗാലറിയെ സാക്ഷ്യം നിർത്തി ടോസ് നേടിയ അജ്വാ ഫോർഡ് റോയൽസ് ഫോർഡ് ക്യാപ്റ്റൻ അഭിലാഷ് ആദ്യം ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരിന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരിന്നു ഓപ്പനർമാർ നിർവഹിച്ചു. ആദ്യ വിക്കറ്റിൽ 100 റണ്‌സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ മുഹമ്മദ് ഷംസ് ബിലാൽ കൂട്ടുകെട്ട് ടീമിന് ശക്തമായ ടോട്ടൽ നല്കി. 12 ഓവറിൽ അൽ ജസീര ഫോർഡ് 3 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് നേടി. മുഹമ്മദ് ഷംസ് എട്ടു കൂറ്റൻ സിക്‌സെർന്റെ അകമ്പടിയോടെ 75 റണ്‌സ് നേടി. ബിലാൽ 32 റൺസ് നേടി മുഹമ്മദ് ഷംസ് നു മികച്ച പിന്തുണ നല്കി.

തുടർന്ന് ബാറ്റ് ചെയ്ത ഒമാൻ ചിപ്‌സ് ഡി.എസ്.കെ ഓപ്പനർ അബ്ദുൽ വാഹിദ് ആദ്യ പന്തിൽ തന്നെ സിക്‌സർ അടിച്ചു കൊണ്ടാണ് ഇന്നിങ്ങ്‌സ് ആരംഭിച്ചത്. എന്നാൽ അടുത്ത പന്തിൽ തന്നെ തിരിച്ചടിച്ച സൗദി ക്രിക്കറ്റ് ദേശീയ താരം ഷെർജിൽ സ്വന്തം പന്തിൽ മനോഹരമായ ക്യാച്ച് എടുത്തു വാഹിദിനെ പുറത്താക്കി. അടുത്ത ഓവറിൽ തന്നെ മറ്റൊരു ഒപെനർ മാലിക് ഖമരിനെ പുറത്താക്കി അജ്വാ ഫോർഡ് റോയൽസ് വിജയ പ്രതീക്ഷ ഉണർത്തി. എന്നാൽ പിന്നീട് വന്ന അബൂ ഹുറയിറ അട്‌നാൻ സംഖ്യം പതുക്കെ ടീമിനെ വിജയ തീരത്തെത്തിച്ചു. അവസാന ഓവറുകളിൽ സമിഉള്ള തകരപ്പൻ സിക്‌സെർകൾ അടിച്ച് ടീമിനെ വിജയിപ്പിച്ചു. അബൂ ഹുറയിറ 26 റൺസും , അട്‌നാൻ 37 റൺസും, സമിഉള്ള 25 റൺസും നേടി. സമിഉള്ള ആണ് മാൻ ഓഫ് ദി ഫൈനൽ.

ടൂർണമെന്റിന്റെ താരമായി ബിലാൽ (അജുവ ഫോർഡ് റോയൽസ് ), ബെസ്റ്റ് ബാറ്റ്‌സ്മാൻ വഖാസ് (ടാർഗറ്റ് ഗയ്‌സ്), ബെസ്റ്റ് ബൗളർ ബിലാൽ (അജ്വാ ഫോർഡ് റോയൽസ് ),ടോപ് സിക്‌സെർ അവാർഡ് ഫർസത് (ഇ.എഫ്.എസ് കെ.കെ.ആർ), ടോപ് ബൗണ്ടറി അവാർഡ് ആമിർ റഷീദ് (യങ്ങ് സ്റ്റാർ ), ബെസ്റ്റ് വിക്കെറ്റ് കീപ്പർ അബ്ദുൽ സത്താർ (ടാർഗറ്റ് ഗയ്‌സ്), ബെസ്റ്റ് ഫീൽദർ യൂനസ് ബാബു (അജ്വാ ഫോർഡ് റോയൽസ്), ഫാസ്‌റ്റെസ്റ്റ് ഫിഫ്റ്റി ആമിർ റഷീദ് (യങ്ങ് സ്റ്റാർ), മോഹമ്മേദ് മോആസം (യങ്ങ് സ്റ്റാർ), ഹാട്രിക് അവാര്ഡ് അഖീൽ (അജ്വാ ഫോർഡ് റോയൽസ്) , ജഹാന്ഗീർ (ഇ.എഫ്.എസ് കെ.കെ.ആർ), ബെസ്റ്റ് ക്യാച്ച് മുഹമ്മദ് അംജദ് (അസാസ് സ്‌കോർപിയോൻസ്) എന്നിവർ വ്യക്തികത അവാർഡുകൾക്ക് അർഹരായി. ടി സി എഫ് ട്രോഫി കൂടാതെ പുൾമാൻ അൽ ഹമ്ര ഡിന്നർ വൗച്ചർ, ജീപാസ് എന്നിവർ സ്‌പോൺസർ ചെയ്ത സമ്മാനങ്ങളും വിതരണം ചെയ്തു. കൂടാതെ ടൂർണമെന്റിലെ അമ്പയർമാർ, അസാസ് നെറ്റ്‌വർക്ക് സ്‌പോന്‌സോർ ചെയ്ത മാൻ ഓഫ് ദി മാച്ച് അവാർഡുകൾ എന്നിവയും വിതരണം ചെയ്തു. ടി. സി. എഫ് സ്‌പെഷ്യൽ അവാർഡിന് യൂനുസ് വി. പി അർഹനായി.മാൻ ഓഫ് ദി ടൂർണമെന്റ് സമ്മാനമായ 39' ഇഞ്ച് ടി.വി ബിലാലിന് സമ്മാനിച്ചു. ബൂപ സ്പിരിറ്റ് ഓഫ് ദി ടീം അവാർഡിന് യങ്ങ് സ്റ്റാർ ടീം അർഹരായി. കാണികളിൽ നിന്നുള്ള ലക്കി ഡ്രോ അവാർഡ് ആയ 32' ഇഞ്ച് ടി.വി ക്ക് ജാസിർ പി.യം അർഹനായി.


വിശിഷ്ടാതിഥികളായ അഫ്‌സൽ ബാബു ആദിരാജ (എഫ്.എസ്.എൻ റീജണൽ മാനേജർ), ഐജാസ് ഖാൻ (പ്രസിഡന്റ് ജെ.സി.എ), ഷയ്ജിൽ (ജോടുൺ), ഗോപിനാഥ് നെടുങ്ങാടി (കലാ സാംസ്‌കാരിക പ്രതിനിധി), മൊഹമ്മെദ് ഹന്നോ (ബൂപ ഫിനാൻസ് മാനേജർ), രായിദ് ഓർക്കൊട്ടെരി (ബൂപ ബ്രാൻഡ് മാനേജർ), മുനീർ കെ.ടി.എ (ഓ.ഐ.സി.സി പ്രസിഡന്റ്), മജീദ് നഹ (ഓ.ഐ.സി.സി മുൻ പ്രസിഡന്റ്), പാപ്പട്ട കുഞ്ഞിമുഹമ്മദ് (ഓ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം), ടി.പി. ബഷീർ (ജെ.എസ്.സി ചെയർമാൻ), ശംലാക് (ജീപാസ് മാർക്കറ്റിങ് മാനേജർ), മോഹൻ ബാലൻ (പാക്ക് പ്ലസ് ജി.എം), ഹിസ്ഫു റഹ്മാൻ (സിഫ്ഫ്), സലിം വി.പി (ടി.എം.ഡബ്ലു.എ), ഇസ്‌മൈൽ കണ്ണംബത് (ജെംവ പ്രതിനിധി), യഹ്യ ഷരീഫ് (സാബ്), ഫിറോസ് (കെ.ഡബ്ലു.എഫ്), മുഹമ്മദ് ഇഷാക് (സദാഫ്‌കോ പ്രതിനിധി), ഹാഷിർ (യു.ടി.എ.സി മസ്‌കറ്റ്), പോൽസൻ (സൗദി ഗസറ്റ്), ജാഫരലി പാലക്കോട് (മീഡിയ ഫോറം പ്രസിഡന്റ്), മുഹമ്മദ് അലി (മാസ് കമ്പ്യൂട്ടർ മാനേജിങ് ഡയറക്ടർ) എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.



മുഖ്യാതിഥി മലയാളം ന്യൂസ് എഡിറ്റർ ഇൻ ചീഫ് താരിഖ് മിഷ്‌കസ് ചാമ്പ്യൻസ് ട്രോഫി ഒമാൻ ചിപ്‌സ് ഡി.എസ്.കെ ക്യാപ്റ്റൻ ജനീഷ് ബാബുവിനും ടീമിനും സമ്മാനിച്ചു. അൽ ഹോകൈര് എഫ്.എസ്.എൻ റണ്ണർഅപ്പ് ട്രോഫി എഫ്.എസ്.എൻ രീജിണൽ മാനേജർ അഫ്‌സൽ ബാബു ആദിരാജയും ജോടുൻ ഫിനാൻസ് ഡയറൽക്ടർ ഷയ്ജിലു ം ചേർന്ന് അജ്വാ ഫോർഡ് റോയൽസ് ക്യാപ്റ്റൻ അഭിലാഷിന് കൈമാറി.

മുഹമ്മദ് അയാൻ ന്റെ ഖിരാതോടെ തുടങ്ങിയ സമ്മാനദാന ചടങ്ങുകൾക്ക് ടി.സി.എഫ് ഒർഗനിസിങ്ങ് ടീം നേതൃതം നൽകി. ടി സി എഫ് പ്രസിഡന്റ്മുഹമ്മദ് ഫസീഷ് സ്വാഗതം പറഞ്ഞു.മുഖ്യാതിഥിയായ താരിഖ് മിഷ്‌കസ് കളിക്കാരെയും ടി.സി.എഫ് അംഗങ്ങളെയും അഭിനന്ദിക്കുകയും ടി.സി.എഫ് സംഘാടന മികവിനെ പ്രത്യേകം എടുത്തു പറയുകയും ചെയ്തു.അജ്മൽ നസീറും, ഹാരിസ് അബ്ദുൽ ഹമീദും കമാന്റ്‌റെറ്റർ ആയിരിന്നു.

സമ്മാന ദാന ചടങ്ങുകൾക്ക് അജ്മൽ നസീർ അവതാരകനായിരിന്നു.വൈസ് പ്രസിഡന്റ് സഫീൽ ബക്കെർ വിശിഷ്ടാ അതിഥികൾക്കും ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും കാണികൾക്കും മികച്ച ഒത്തൊരുമയോടെ ടൂർണമെന്റ് സംഘടിപ്പിച്ച ടി.സി.എഫ് അംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP