Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒടുവിൽ സ്ഥീരകരണവുമായി തൊഴിൽ മന്ത്രാലയം; വിസാ നിരോധം കാലാവധി പൂർത്തിയാക്കാതെ മടങ്ങുന്നവർക്ക് മാത്രം

ഒടുവിൽ സ്ഥീരകരണവുമായി തൊഴിൽ മന്ത്രാലയം; വിസാ നിരോധം കാലാവധി പൂർത്തിയാക്കാതെ മടങ്ങുന്നവർക്ക് മാത്രം

കഴിഞ്ഞ ദിവസം പുറത്ത് വന്ന വിസ നനിരോധനന വാർത്തകൾക്ക് ഒടുവിൽ സ്ഥിരീകരണമായി. വിസ കാലാവധി പൂർത്തിയാക്കാതെ മടങ്ങുന്നവർക്ക് മാത്രമാണ് ഒമാനനിൽ രണ്ടുവർഷത്തെ വിസാ നനിരോധം ഏർപ്പെടുത്തുന്നതെന്ന് തൊഴിൽ മന്ത്രാലയം സ്ഥിരീകരിച്ചു. സ്‌പോൺസർ എൻഒസി നനൽകിയാൽ ജോലിമാറുന്നതിനന് തടസമില്ലെന്നും മന്ത്രാലയം അറിയിച്ചു. നനിയമമാറ്റം സംബന്ധിച്ച് ഊഹാപോഹങ്ങൾ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം.

ഒമാൻ തൊഴിൽമന്ത്രാലയം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിസാ നനിയമമാറ്റം സംബന്ധിച്ച് നനിലനനിൽക്കുന്ന അവ്യക്തതകൾക്ക് മറുപടി നനൽകിയത്. വിസാ കാലാവധി അഥവാ തൊഴിൽ കരാർ കാലാവധി പൂർത്തിയാക്കുന്നതിനന് മുമ്പ് ജോലി വിട്ട് പോകുന്നവർക്കാണ് രണ്ടുവർഷം വിസാ വിലക്ക് നേനരിടേണ്ടി വരിക. എന്നാൽ, ഇവർക്ക് നനിലവിലെ സ്‌പോൺസർ എൻ.ഒ.സി നനൽകാൻ തയാറായാൽ ജോലിമാറ്റത്തിനന് തടസമില്ലെന്നും മന്ത്രാലയം വിശദീകരിച്ചു.

ജോലിവിട്ട് പോകുന്ന മുഴുവൻ പേർക്കും രണ്ടുവർഷത്തെ വിസാ നനിരോധമുണ്ടാകുമെന്ന വിധം സോഷ്യൽ മീഡിയകളിലും ചില ദിനനപത്രങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനനമില്ലാത്തതാണെന്ന് മന്ത്രാലയം വ്യക്തമാക്കി. വിസാ കാലാവധി പൂർത്തിയാക്കി ജോലിവിടുന്നവരുടെ കാര്യത്തിൽ ഇതുവരെ തീരുമാനനം എടുത്തിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP