Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒമാനിൽ ഇ വിസ സൗകര്യം നിലവിൽ; ഗൾഫ് രാജ്യങ്ങളിൽ റസിഡൻസ് വിസയുള്ള ഇന്ത്യക്കാർക്ക് മാത്രം ആനൂകൂല്യം

ഒമാനിൽ ഇ വിസ സൗകര്യം നിലവിൽ; ഗൾഫ് രാജ്യങ്ങളിൽ റസിഡൻസ് വിസയുള്ള ഇന്ത്യക്കാർക്ക് മാത്രം ആനൂകൂല്യം

മാനിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഇ വിസ  സംവിധാനം നടപ്പിലാക്കി തുടങ്ങി. ഇതോടെ വിദേശത്തുള്ളവർക്ക് ഒമാൻ സന്ദർശിക്കാൻ വീട്ടിലിരുന്ന് തന്നെ വിസക്ക് അപേക്ഷിക്കാം.

സ്‌പോൺസർ ആവശ്യമില്ലാത്ത സന്ദർശകവിസ, ടൂറിസ്റ്റ് വിസ എന്നിവയാണ് ഇതിലൂടെ ലഭിക്കുക. ഇന്ത്യക്കാർക്ക് നേരിട്ട് ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാൻ ഇതിലൂടെ കഴിയില്ലെങ്കിലും ഏതെങ്കിലും ഗൾഫ് രാജ്യങ്ങളിൽ റെസിഡൻസ് വിസയുള്ള ഇന്ത്യക്കാർക്ക് ആ രാജ്യത്ത് നിന്ന് ഒമാനിലേക്ക് വരാൻ ഇവിസ പ്രയോജനപ്പെടുത്താം.

റോയൽ ഒമാൻ പൊലീസിന്റെ www.rop.gov.om എന്ന വെബ്‌സൈറ്റിലാണ് ഇ വിസ സംവിധാനം ഏർപ്പെടുത്തിയത്. നിലവിൽ അതിർത്തികളിലും വിമാനത്താവളത്തിലുമെത്തി ഓൺ അറൈവൽ വിസ എടുക്കുന്നതിന് പകരം വിസയുമായി തന്നെ യാത്ര ആരംഭിക്കാൻ കഴിയും.

വിവിധയിനം വിസകൾക്ക് അപേക്ഷിക്കാനും, വിസ ലഭിക്കാനുള്ള യോഗ്യത പരിശോധിക്കാനും ഇതിലൂടെ കഴിയും. ബാങ്ക് കാർഡ് ഉപയോഗിച്ച് വിസാ ഫീസും അടക്കാം. ഒമാനിലേക്ക് വിസ അനുവദിക്കുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങളും ഫീസ് നിരക്കും തന്നെയാണ് ഇ വിസക്കും ഏർപ്പെടുത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP