Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുതിയ വിസയ്ക്ക് സ്‌പോൺസറുടെ എൻഒസി നിർബന്ധമാക്കുന്നു; വിസ അനുവദിക്കുന്നതിലുള്ള അവ്യക്തതകൾ നീക്കീ അധികൃതർ

പുതിയ വിസയ്ക്ക് സ്‌പോൺസറുടെ എൻഒസി നിർബന്ധമാക്കുന്നു; വിസ അനുവദിക്കുന്നതിലുള്ള അവ്യക്തതകൾ നീക്കീ അധികൃതർ

മസ്‌കറ്റ്: പുതിയ വിസ അനുവദിക്കുന്നതിലുണ്ടായിരുന്ന അവ്യക്തതകൾ നീക്കി#് ഒമാൻ അധികൃതർ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഒമാനിൽ പുതിയ വിസയ്ക്ക് ഇനിമുതൽ സ്‌പോൺസറുടെ എൻ ഒ സി നിർബന്ധമാകും. എന്നാൽ തൊഴിലുടമയ്ക്ക് എതിർപ്പില്ലെങ്കിൽ വിസാ കാലാവധി കഴിയും മുൻപ് ജോലി മാറാൻ അവസരമുണ്ടാകുമെന്നും ഒമാൻ അധികൃതർ അറിയിച്ചു. രണ്ട് വർഷത്തെ വിസാ കാലാവധി പൂർത്തിയാക്കി മടങ്ങിയാലും മറ്റൊരു ജോലിക്ക് അപേക്ഷിക്കാൻ മുൻ സ്‌പോൺസറുടെ എൻ ഒ സി നിർബന്ധമാകുമെന്നാണ് റോയൽ ഒമാൻ പൊലീസ് വക്താവ് അറിയിച്ചത്.

അതേസമയം കാലാവധി പൂർത്തിയാക്കാതെ മടങ്ങുന്നവർക്കും സ്‌പോൺസറുടെ റിലീസിങ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ജോലി മാറാനാവുമെന്ന് മാനവ വിഭവ ശേഷി മന്ത്രി അബ്ദുല്ലാ ബിൻ നസീർ അറിയിച്ചു. വിസാ കാലാവധി പൂർത്തിയാക്കി മടങ്ങുന്നവർക്ക് രണ്ട് വർഷത്തെ പ്രവേശന വിലക്ക് ഏർപ്പെടുത്തികൊണ്ടുളള നിയമം ജൂലൈ ഒന്നു മുതൽ കർക്കശമാക്കിയിരുന്നു. വിസാ കാലാവധി പൂർത്തിയാക്കിയവർക്ക് ഇത് ബാധകമാണോയെന്ന ആശയക്കുഴപ്പം നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നിർദ്ദേശങ്ങൾ വന്നിരിക്കുന്നത്.

ഒമാനിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നതിന് നടത്തി വരുന്ന നീക്കങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP