Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിദേശികളുടെ വിസാ പരിശോധനകൾ കർശനമാക്കുന്നു; ഈ മാസം തന്നെ അറസ്റ്റിലായത് 500 നിയമലംഘകർ; ലേബർ മാർക്കറ്റിൽ സ്ഥിരത നടപ്പാക്കാൻ നടപടികളുമായി മന്ത്രാലയം

വിദേശികളുടെ വിസാ പരിശോധനകൾ കർശനമാക്കുന്നു; ഈ മാസം തന്നെ അറസ്റ്റിലായത് 500 നിയമലംഘകർ; ലേബർ മാർക്കറ്റിൽ സ്ഥിരത നടപ്പാക്കാൻ നടപടികളുമായി മന്ത്രാലയം

മസ്‌ക്കറ്റ്: രാജ്യത്തുള്ള വിദേശികളുടെ വിസാ പരിശോധനകൾ കർശനമാക്കാൻ ഒരുങ്ങി ലേബർ മന്ത്രാലയം. ലേബർ നിയമങ്ങൾ തെറ്റിച്ച് രാജ്യത്ത് തങ്ങുന്ന അനധികൃത താമസക്കാരേയും അനധികൃതമായി ജോലി ചെയ്യുന്നവരേയും കണ്ടെത്താനുള്ള റെയ്ഡുകൾ വ്യാപകമാക്കുകയാണെന്ന് ലേബർ മിനിസ്ട്രി വ്യക്തമാക്കി. ഇത്തരത്തിൽ ഈ മാസം നടത്തിയ റെയ്ഡിൽ 500 പേരാണ് പിടിയിലായതെന്ന് മന്ത്രാലയം വെളിപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്ത് പ്രവാസികളുടെ എണ്ണം വർധിച്ചുുവരുന്നതനുസരിച്ച് നിയമലംഘകരേയും എണ്ണം കൂടി വരികയാണ്. തൊഴിൽ നിയമങ്ങൾ ഏറെ ലംഘിക്കപ്പെടുന്നുവെന്ന് സർക്കാരിന്റെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ പരിശോധനകൾ ശക്തമാക്കാനുള്ള നടപടികളാണ് അധികൃതർ സ്വീകരിച്ചുവരുന്നത്. ലേബർ മാർക്കറ്റിൽ അനധികൃത തൊഴിലാളികളെ നീക്കം ചെയ്യാനുള്ള ശക്തമായ നടപടികൾ മന്ത്രാലയം കൈക്കൊള്ളും.

വർക്ക് പെർമിറ്റിൽ പരാമർശിച്ചിട്ടില്ലാത്ത ലിസ്റ്റിലുള്ള മേഖലയിൽ ജോലി ചെയ്യുന്നവരും തൊഴിൽ നിയമം ലംഘിക്കുകയാണ്. ഇത്തരക്കാരെ നാടുകടത്തും. സ്വന്തം സ്‌പോൺസറുടെ കീഴിൽ ജോലി ചെയ്യാത്തവരും നിയമലംഘകരാണ്. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നതിന് വിസാ റെയ്ഡുകൾ നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ വിപണിയിൽ സ്ഥിരത കൈവരിക്കാനാണ് ഇത്തരം റെയ്ഡുകൾ വ്യാപകമാക്കുന്നത്.

നിയമലംഘകർക്ക് ഒരു മാസം ജയിൽ ശിക്ഷയോ 100 റിയാൽ പിഴയോ ഇവ രണ്ടും ഒരുമിച്ചോ വിധിക്കും. കൂടാതെ തന്റെ കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളിയെ മറ്റൊരു എംപ്ലോയറുടെ കീഴിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന തൊഴിലുടമയും ശിക്ഷാർഹനാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP