Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വദേശിവത്ക്കരണം പൂർത്തിയാകാതെ വിദേശികളെ നിയമിക്കാൻ സാധിക്കില്ല; കമ്പനികളിൽ സ്വദേശിവത്ക്കരണം ഉറപ്പാക്കാൻ പുതിയ ഓൺലൈൻ സംവിധാനവുമായി മാനവവിഭവ ശേഷി മന്ത്രാലയം

സ്വദേശിവത്ക്കരണം പൂർത്തിയാകാതെ വിദേശികളെ നിയമിക്കാൻ സാധിക്കില്ല; കമ്പനികളിൽ സ്വദേശിവത്ക്കരണം ഉറപ്പാക്കാൻ പുതിയ ഓൺലൈൻ സംവിധാനവുമായി മാനവവിഭവ ശേഷി മന്ത്രാലയം

മസ്‌ക്കറ്റ്: സ്വദേശിവത്ക്കരണം പൂർത്തിയായാൽ മാത്രം കമ്പനികൾക്ക് വിദേശികളെ നിയമിക്കാൻ സാധിക്കൂ എന്ന തരത്തിൽ പുതിയ ഓൺലൈൻ സംവിധാനം മാനവവിഭവശേഷി മന്ത്രാലയം നടപ്പാക്കി. പുതിയ ട്രാഫിക് ലൈറ്റ് സംവിധാനത്തോട് സാമ്യമുള്ള സംവിധാനമാണ് നിലവിൽ നടപ്പാക്കിയിരിക്കുന്നത്. ഏതൊക്കെ കമ്പനികളിൽ സ്വദേശികളുടെ നിയമനം പൂർത്തിയായെന്നും സ്വദേശി ക്വോട്ടകളിൽ പൂർണമായി നിയമനം നടത്തിയാൽ കമ്പനികൾക്ക് വിദേശ തൊഴിലാളികളെ നിയമിക്കാനുള്ള അനുമതി അറിയിക്കുകയും ചെയ്യുന്നതാണ് പുതിയ സംവിധാനം.

വിദേശികളുടെ വിസകൾക്ക് അപേക്ഷിക്കുമ്പോൾ സ്വദേശി ക്വോട്ടകളിൽ പൂർണമായി നിയമനം നടത്തിയ കമ്പനികൾക്ക് പച്ച ലൈറ്റും അല്ലാത്തവർക്ക് ചുവപ്പ് ലൈറ്റും തെളിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. സ്വദേശിവത്കരണ നയത്തെ കുറിച്ച് അവ്യക്തതയുള്ള കമ്പനികൾക്ക് മഞ്ഞ ലൈറ്റാണ് തെളിയുക.

സ്വദേശിവത്കരണ നിരക്ക് പൂർത്തീകരിക്കാത്ത കമ്പനികളിൽ വിദേശികൾക്കുള്ള ഒരു വിസയും അനുവദിക്കേണ്ടെന്നാണ് മന്ത്രാലയത്തിന്റെ തീരുമാനം. സ്വകാര്യ കമ്പനികളിൽ സ്വദേശിവത്കരണം വർധിപ്പിക്കുന്നതിലാണ് പുതിയ ഓൺലൈൻ സംവിധാനത്തിലൂടെ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് മാനവ വിഭവശേഷി മന്ത്രാലയ വക്താവ് പറഞ്ഞു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP