1 usd = 71.93 inr 1 gbp = 93.27 inr 1 eur = 79.71 inr 1 aed = 19.58 inr 1 sar = 19.18 inr 1 kwd = 236.81 inr

Nov / 2019
19
Tuesday

ദേശീയ ദിനം; ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു; 27,28 തിയതികളിലായി രണ്ട് ദിവസത്തെ അവധി

November 18, 2019

ഒമാനിൽ ദേശീയദിന അവധി പ്രഖ്യാപിച്ചു. സർക്കാർ, സ്വകാര്യമേഖലയിൽ 27, 28 തീയതികളിലാണ് പൊതുഅവധി. 29, 30 തീയതികളിൽ വാരാന്ത്യ അവധി കൂടി ലഭിക്കുന്നതോടെ തുടർച്ചയായി നാലുദിവസം ഒഴിവ് ലഭിക്കും. ഡിസംബർ ഒന്നിന് പ്രവൃത്തി ദിവസമായിരിക്കും.  ...

അതിർത്തി ചെക് പോസ്റ്റുകളിൽനിന്ന് ഇനി മുതൽ വിസ കിട്ടില്ല എന്ന പ്രചാരണം തെറ്റ്;കാലതാമസവും ഒഴിവാക്കാൻ യാത്രികർ നേരത്തെ തന്നെ ഇ-വിസക്ക് അപേക്ഷിക്കാം; വിസ നടപടിക്രമങ്ങൾ മാറ്റമൊന്നും വരുത്തിയില്ലെന്ന് അറിയിച്ച് റോയൽ ഒമാൻ പൊലീസ്

November 16, 2019

  ഇതര ഗൾഫ് നാടുകളിൽനിന്ന് ഒമാനിലേക്ക് പോകുന്നവർക്ക് അതിർത്തി ചെക് പോസ്റ്റുകളിൽനിന്ന് ഇനി മുതൽ വിസ കിട്ടില്ല എന്ന പ്രചാരണം തെറ്റാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.രാജ്യത്തിന്റെ അതിർത്തികളിലെ ചെക് പോസ്റ്റുകളിൽനിന്ന് ഇപ്പോൾ നിലവിലുള്ളതുപോലെ തന്നെ അർഹതപ്...

സലാലായിൽ മലയാളി യുവാവ് പൊള്ളലേറ്റ് മരിച്ചു; കണ്ടയ്‌നറിൽ തീപിടിച്ചപ്പോഴുണ്ടായ അപകടത്തിൽ മരിച്ചത് കണ്ണൂർ സ്വദേശി

November 13, 2019

സലാലായിൽ മലയാളി യുവാവ് പൊള്ളലേറ്റ് മരിച്ചു.ആലക്കോട് ഒടുവള്ളി ഹാജിവളവിലെ അമ്പലവേലിൽ അച്യുതന്റെയും ഓമനയുടെയും മകൻ സജീഷ് ആണ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. പരേതന് 30 വയസായിരുന്നു പ്രായം. മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു.കണ്ടയ്‌നറിൽ തീപിടി...

നിർമ്മാണ, ശുചീകരണ മേഖലയിൽ പ്രവാസികൾക്ക് വീണ്ടും വിസ വിലക്ക്; വിലക്കേർപ്പെടുത്തിയത് ആറ് മാസത്തേക്ക്

November 12, 2019

നിർമാണ, ശുചീകരണ മേഖലയിൽ പ്രവാസികൾക്ക് വീണ്ടും വിസ വിലക്ക് ഏർപ്പെടുത്തി ഒമാൻ മാൻപവർ മന്ത്രാലയം.നിർമ്മാണ, ശുചീകരണ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഒമാൻ സ്വദേശികളല്ലാത്തവരെ നിയമിക്കാനുള്ള അനുവാദം ആറ് മാസത്തേക്ക് തടയുന്നതായി അറിയിപ്പിൽ പറയുന്നു. വിദേശ...

ഒമാനിൽ ഭക്ഷണം പാചകം ചെയ്യാൻ അലുമിനിയം ഫോയിൽ ഉപയോഗിക്കുന്നതിന് വിലക്ക്; പാചക ആവശ്യങ്ങൾക്കും ഫോയിലുകൾ ഉപയോഗിക്കരുതെന്ന് നിർദ്ദേശം നല്കിയത് ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നതിനാൽ

November 08, 2019

മസ്‌കത്ത്: ഒമാനിൽ ഭക്ഷണം പാചകം ചെയ്യാൻ അലൂമിനിയം ഫോയിൽ ഉപയോഗിക്കുന്നതിന് വിലക്ക്. ഫോയിലുകളിൽ അടങ്ങിയ അലൂമിനിയം പാചകം ചെയ്യുമ്പോൾ ഭക്ഷണത്തിൽ കലരാൻ സാധ്യതയുണ്ട്.ഇത് ഉപഭോക്താവിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നും അധികൃതർ അറിയിച്ചു. രാജ്യത്തെ ഹോട്ട...

മഹാ ചുഴലിക്കാറ്റ്; നേരിട്ടല്ലാത്ത ആഘാതം മൂലം ബുധനാഴ്ച ഒമാനിൽ മഴക്ക് സാധ്യത; ജനങ്ങൾ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്

November 05, 2019

മഹ ചുഴലിക്കൊടുങ്കാറ്റിന്റെ പരോക്ഷ ഫലമായി ബുധനാഴ്ച ഒമാനിൽ മഴക്ക് സാധ്യത. 'മഹാ' കാറ്റഗറി രണ്ടിലേക്കുള്ള ചുഴലിക്കൊടുങ്കാറ്റായി ഉയർന്നതായും മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. കാറ്റിന്റെ കേന്ദ്രഭാഗത്തിന് മണിക്കൂറിൽ 175 കിലോമീറ്റർ വരെയാണ് വേഗത. അൽ വുസ്ത, ...

ഗോ എയർ മസ്‌കത്ത്-കണ്ണൂർ സർവിസിന്റെ സമയം മാറ്റുന്നു; രാത്രി സമയത്തായിരുന്ന സർവിസ് പകൽ സമയത്തേക്കാണ് മാറുന്നത് ഈ മാസം 14 മുതൽ

November 02, 2019

മത്ര: ബജറ്റ് വിമാന കമ്പനിയായ ഗോ എയർ മസ്‌കത്ത്-കണ്ണൂർ സർവിസിന്റെ സമയം മാറ്റുന്നു. രാത്രി സമയത്തായിരുന്ന സർവിസ് പകൽ സമയത്തേക്കാണ് മാറ്റിയത്. നവംബർ 14 മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും. ഇപ്പോൾ കണ്ണൂരിൽനിന്ന് ഇന്ത്യൻ സമയം രാത്രി 8.55നാണ് വിമാനം പുറപ...

റുസ്താഖിൽ മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ; ഉറക്കത്തിൽ മരിച്ചത് കണ്ണൂർ സ്വദേശി

October 28, 2019

മസ്‌കത്ത്: റുസ്താഖിൽ മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മരണമടഞ്ഞത് കണ്ണൂർ മയ്യിൽ കുറ്റിയാട്ടൂർ വെള്ളികണ്ടി പുതിയപുരയിൽ പരേതനായ അബ്ദുല്ലയുടെ മകൻ വി.പി. അഷ്‌റഫ് ആണ് മരിച്ചത്. 52 വയസായിരുന്നു പ്രായം. റുസ...

വിദേശികൾ വസ്ത്രധാരണം സംബന്ധിച്ചുള്ള നിയമം ലംഘിക്കുന്നതായി കണ്ടെത്തിൽ; നിയമം കർശനമാക്കാൻ നിർദ്ദേശവുമായി ശുറ

October 23, 2019

മസ്‌കത്ത്: രാജ്യത്തെ വിദേശികൾ വസ്ത്രധാരണം സംബന്ധിച്ചുള്ള നിയമം ലംഘിക്കുന്നതായി കണ്ടെത്തലിനെ തുടർന്ന് നിയമം കർശനമാക്കണമെന്ന നിർദേശവുമായി ശൂറ, മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ. മാളുകൾ അടക്കമുള്ള പൊതുസ്ഥലങ്ങളിൽ പ്രതീക്ഷിക്കുന്ന വസ്ത്രധാരണ രീതി വിദേശികൾ പാലിക്ക...

പാർക്കുകളിൽ പോയി ഉല്ലസിക്കുന്നവർ കരുതലെടുത്തോളൂ; നിർദ്ദേശങ്ങളും നിയമങ്ങളിലും പാലിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് കനത്ത പിഴ; മുന്നറിയിപ്പുമായി മസ്‌കത്ത് നഗരസഭ

October 22, 2019

മസ്‌കത്ത്: ഒഴിവ് ദിവസങ്ങളിൽ പാർക്കുകളിൽ ബീച്ചുകളിലും മറ്റു പൊതു ഇടങ്ങളിലും പോയി ഉല്ലസിക്കുന്നവർ അല്പം കരുതലെടുത്തോളൂ. കാരണം ഇത്തരപ്രദേശങ്ങളിൽ സന്ദർശകർ പാലിക്കേണ്ട നിയമങ്ങളും നിർദേശങ്ങളും പാലിച്ചില്ലെങ്കിൽ കനത്ത പിഴ ഉറപ്പ്. പാർക്കുകളിലെ നിയമലംഘനങ്ങൾക്...

രാജ്യത്തെ വാഹനങ്ങൾക്ക് ഓപ്പറേറ്റിങ് കാർഡ് നിർബന്ധമാക്കുന്നു; ഡിസംബർ ഒന്ന് മുതൽ എല്ലാ വാഹനങ്ങൾക്കും കാർഡ് നിർബന്ധം

October 18, 2019

മസ്‌കത്ത്: രാജ്യത്തെ വാഹനങ്ങൾക്ക് ഓപ്പറേറ്റിങ് കാർഡ് നിർബന്ധമാക്കുന്നു.എല്ലാ വാഹനങ്ങളിലും ഡിസംബർ ഒന്നുമുതൽ ഓപറേറ്റിങ് കാർഡ് ഉണ്ടായിരിക്കണമെന്ന് ദേശീയ ട്രാൻസ്‌പോർട്ടിങ് കമ്പനിയായ മുവാസലാത്ത് അറിയിച്ചു. മുവാസലാത്ത് ആണ് കാർഡുകൾ അനുവദിക്കുന്നത്. കരഗതാഗത ...

പാർക്കുകളിലേക്ക് ഇനി സൈക്കിളുമായി പോകേണ്ട;പൊതു പാർക്കുകളിൽ സൈക്കിളുകൾക്ക് നിരോധനം ഏർപ്പെടുത്തി മസ്‌കത്ത് നഗരസഭ; നടപടി അപകട സാധ്യതയും സന്ദർശകർക്കുണ്ടാക്കുന്ന അസൗകര്യവും മുൻനിർത്തി നടപടി

October 16, 2019

മസ്‌കത്ത്: മസ്‌കത്ത് ഗവർണറേറ്റിലെ പൊതുപാർക്കുകളിൽ സൈക്കിളുകൾക്കും മോേട്ടാർ സൈക്കിളുകൾക്കും നിരോധനം ഏർപ്പെടുത്തി മസ്‌കത്ത് നഗരസഭ. അപകട സാധ്യതയും സന്ദർശകർക്കുണ്ടാക്കുന്ന ശല്യവും അസൗകര്യവും മുൻനിർത്തിയാണ് നടപടി. പാർക്കുകളിൽ എത്തുന്നവർക്ക് അപകടസാധ്യതയുയ...

ഈ മാസം 31 വരെയുള്ള നിരവധി സർവ്വീസുകൾ റദ്ദാക്കി ഒമാൻ എയർ; റദ്ദാക്കിയവയിൽ കോഴിക്കോടെക്കുള്ള സർവ്വീസും;ടിക്കറ്റ് ബുക്ക് ചെയ്തവർ യാത്രയ്ക്ക് മുന്നോടിയായി കമ്പനിയെ ബന്ധപ്പെടുക

October 14, 2019

മസ്‌കത്ത്: ഈ മാസം 31 വരെയുള്ള നിരവധി സർവ്വീസുകൾ റദ്ദാക്കിയതായി ഒമാൻ എയർ.ബോയിങ് 737 മാക്‌സ് വിമാനങ്ങൾ ക്ക് ഒമാൻ സിവിൽ ഏവിയേഷൻ അതോരിറ്റി ഏർപ്പെടുത്തിയ നിരോധനം തുടരുന്ന സാഹചര്യത്തിലാണ് സർവീസുകൾ റദ്ദാക്കാൻ കമ്പനി നിർബന്ധിതമായത്. സർവ്വീസ് റദ്ദാക്കിയവയിൽ ക...

ഒമാനിൽ ഇനി സർക്കാർ സേവനങ്ങൾക്ക ഇ-പേയ്‌മെന്റ് മാത്രം; വിദേശികൾ സേവനങ്ങൾക്കുള്ള ഫീസിനൊപ്പം കമീഷൻ തുകയും നൽകേണ്ടിവരും.

October 09, 2019

രാജ്യത്ത് സർക്കാർ സേവനങ്ങളുടെ ഫീസ് പണമായി സ്വീകരിക്കുന്ന രീതി ഒമാൻ ഒഴിവാക്കുന്നു. സർക്കാറിലേക്കുള്ള എല്ലാ വരുമാനങ്ങളും ഇനി ഇലക്ട്രോണിക് പേമെന്റ് സംവിധാനത്തിലൂടെ മാത്രമായിരിക്കും സ്വീകരിക്കുകയെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. അടുത്തവർഷം ജനുവരി ഒന്ന...

സ്വകാര്യ കാറുകളിൽ യാത്രക്കാരെ കയറ്റിയ ഡ്രൈവർമാർ അടക്കം അനധികൃതമായി ജോലി ചെയ്തതിന് പിടിയിലായത് 20 പ്രവാസികൾ; ഒമാനിൽ പരിശോധനയുമായി മന്ത്രാലയം

October 03, 2019

മസ്‌കത്ത്: സ്വകാര്യ കാറുകളിൽ യാത്രക്കാരെ കയറ്റിയ ഡ്രൈവർമാർഅടക്കം അനധികൃതമായി ജോലി ചെയ്തതിന് ഒമാനിൽ അറസ്റ്റിലായത് 20 പേർയ മസ്‌കത്ത് ഗവർണറേറ്റിൽ ചൊവ്വാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ പിടികൂടിയത്. റസ്റ്റോറന്റുകളിലും കഫേകളിലും അനധികൃതമായി ജോല...

MNM Recommends

Loading...