1 usd = 71.95 inr 1 gbp = 90.39 inr 1 eur = 81.15 inr 1 aed = 19.58 inr 1 sar = 19.18 inr 1 kwd = 236.18 inr

Dec / 2018
14
Friday

വിദേശികൾ പാസ്‌പോർട്ട് പുതുക്കുമ്പോൾ വിസ പേജ് പുതിയ പാസ്‌പോർട്ടിലേക്ക് മാറ്റണം; മസ്‌കത്ത് വിമാനത്താവളത്തിലെ ഇ ഗേറ്റുകൾ ഉപയോഗിക്കാൻ മുന്നറിയിപ്പുമായി പൊലീസ്

September 07, 2018

മസ്‌കത്ത്: വിദേശികൾ പാസ്‌പോർട്ട് പുതുക്കുമ്പോൾ വിസ പേജ് പുതിയ പാസ്‌പോർട്ടിലേക്ക് മാറ്റണമെന്ന മുന്നറിയിപ്പുമായി ഒമാൻ പൊലീസ്. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇലക്‌ട്രോണിക് ഗേറ്റുകൾ ഉപയോഗിക്കാൻ ഇത് ആവശ്യമായതിനാലാണ് ഈ മുന്നറിയിപ്പ് വിദേശികൾക്ക്...

കരൾ രോഗത്തെ തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്ന ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളത്തിന്റെ സജീവ പ്രവർത്തകൻ നിര്യാതനായി; മരണം വിളിച്ചത് ചാലക്കുടി സ്വദേശിയെ

September 06, 2018

മസ്‌കത്ത്: കരൾ രോഗത്തെ തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്ന ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളത്തിന്റെ സജീവ പ്രവർത്തകൻ നിര്യാതനായി. ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിന്റെ സജീവ പ്രവർത്തകനും മുൻ മാനേജ്മന്റെ് കമ്മിറ്റിയംഗവുമായിരുന്ന തൃശൂർ ചാലക്കുടി ചെറുവാളൂർ പത്...

മസ്‌കത്തിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് പത്തനംതിട്ട സ്വദേശി

September 04, 2018

മസ്‌കത്ത്: മസ്‌കത്തിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട വാര്യാപുരം ചിറക്കടവ് വീട്ടിൽ ഫിലിപ്പിന്റെ മകൻ സന്തോഷ് ആണ് മരിച്ചത്. പരേതന് 44 വയസായിരുന്നു പ്രായം. തിങ്കളാഴ്ച പുലർച്ച ഹൃദയാഘാതമുണ്ടായ സന്തോഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായ...

ഒമാനിലെ ഇന്ത്യൻ സ്‌കൂൾ അദ്ധ്യാപകരുടെ സ്വകാര്യ ട്യൂഷന് വിലക്ക്; വീടുകളിൽ അദ്ധ്യാപകർ നടത്തുന്ന ട്യൂഷന് വിലക്കേർപ്പെടുത്തിയത് ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് വിലക്ക്

September 03, 2018

ഒമാനിലെ ഇന്ത്യൻ സ്‌കൂൾ അദ്ധ്യാപകരുടെ സ്വകാര്യ ട്യൂഷന് ബി.ഒ.ഡി വിലക്ക് ഏർപ്പെടുത്തി. ഇതുസംബന്ധിച്ച് സ്‌കൂൾ പ്രിൻസിപ്പൽമാർക്കും സ്‌കൂൾ മാനേജ്മന്റെ് കമ്മിറ്റി പ്രസിഡന്റിനും ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് സർക്കുലർ കൈമാറി. രാജ്യത്തെ മുഴുവൻ ഇന്ത്യൻ സ്‌കൂളുകള...

എസ്‌കലേറ്റർ താഴെ വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു; അപകടത്തിൽ മരിച്ചത് ആലപ്പുഴ സ്വദേശിയെ

August 31, 2018

മസ്‌കത്ത്: മബേലയിൽ ലിഫ്റ്റ് തകർന്നുവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. ഹരിപ്പാട് മഗലം സ്വദേശി വിഷ്ണുവാണ് മരിച്ചത്.മബേലയിൽ നിർമ്മാണത്തിലിരിക്കുന്ന ഷോപ്പിങ് മാളിൽ എസ്‌കലേറ്റർ താഴെ വീണാണ് അപകടം സംഭവിച്ചത്. ചൊവ്വാഴ്ച ഉച്ചക്കുണ്ടാ...

മസ്‌കത്തിൽ മലയാളി യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു; താമസിക്കുന്ന ഫ്‌ളാറ്റിന്റെ ജനാലയിലൂടെ ചാടി മരിച്ചത് ആലപ്പുഴ സ്വദേശി

August 29, 2018

മസ്‌കത്ത്: മസ്‌കത്തിൽ മലയാളി യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു.രാമങ്കരി മണലടി ചൂളയിൽ വീട്ടിൽ ജോയ് ജോസഫിന്റെ മകൻ മാർട്ടിൻ ആണ് മരിച്ചത്. പരേതന് 32 വയസായിരുന്നു പ്രായം. മാർട്ടിൻ സ്വകാര്യ ഇൻഷുറൻസ് കമ്പനിയിലെ ജോലിക്കാരനാണ്.സി.ബി.ഡി മേഖലയിൽ ത...

ഹൈമയിൽ വാഹനാപകടം; മലയാളി വീട്ടമ്മ മരിച്ചു; അപകടം പെരുന്നാൾ അവധിയാഘോഷം കഴിഞ്ഞ സലാലയിൽ നിന്നും മടങ്ങിവരവെ; വാഹനത്തിന്റെ ടയർ പൊട്ടിയുണ്ടായ അപകടത്തിൽ മരിച്ചതുകൊല്ലം സ്വദേശിനി

August 24, 2018

മസ്‌കത്ത്: പെരുന്നാൾ ്അവധിയാഘോഷം കഴിഞ്ഞ് മടങ്ങിവരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് മലയാളി വീട്ടമ്മ മരിച്ചു. കൊല്ലം, ചാത്തന്നൂർ സ്വദേശി അലക്സിന്റെ ഭാര്യ ബിജി അലക്സ് ആണ് മരിച്ചത്. അലക്സും രണ്ടു കുട്ടികളും പരുക്കുകളോടെ രക്ഷപ്പെട്ടു. വ...

ഹൈമക്കടുത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തിയുണ്ടായ അപകടത്തിൽ മരിച്ചവരിൽ നാല് പേർ ഇന്ത്യക്കാർ; മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ

August 22, 2018

മസ്‌കത്ത്: സലാലയിലെ ഹൈമക്കടുത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചു കത്തിയുണ്ടായ അപകടത്തിൽ മരിച്ചവരിൽ നാല് ഇന്ത്യക്കാരും. യുഎഇ സ്വദേശികളാണു മരിച്ച മറ്റു രണ്ടുപേർ. സലാലയിൽനിന്ന് 20 കിലോമീറ്റർ അകലെ ഹൈമയിൽ ഇന്നലെ വൈകിട്ടായിരുന്നു അപകടം. എതിർദിശയിൽ വന്ന രണ്ടു ഫോർവീ...

പെരുന്നാൾ അവധി; വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം; റോഡുകളിൽ നീരീക്ഷണം ശക്തമാക്കും

August 21, 2018

മസ്‌കത്ത്: പെരുന്നാൾ അവധി അവസാനിക്കുന്നത് റോഡുകളിലെ സുരക്ഷിതത്വം ഉറപ്പാക്കാൻ പെട്രോളിങും നിരീക്ഷണവും ശക്തമാക്കുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണം. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും രക്ഷിക്കുന്നതിനായി ഗതാഗത നിയമങ്...

ഒമാനിൽ സർക്കാർ സ്വകാര്യമേഖലകളിൽ പെരുന്നാൾ അവധി 19 മുതൽ; വാരാന്ത്യ അവധികൾ കൂടി അവധി ലഭിക്കുക ഒമ്പത് ദിവസം

August 14, 2018

മസ്‌കറ്റ്: ഒമാനിൽ സർക്കാർ സ്വകാര്യമേഖലകളിൽ അഞ്ച് ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഓഗസ്ത് 19 മുതൽ 23 വരെയാണ് ഔദ്യോഗിക അവധി. എന്നാൽ ഓഗസ്റ്റ് 17, 18 തീയതികളിലും 24, 25 തീയതികളിലും യഥാക്രമം വെള്ളി, ശനി ദിവസങ്ങൾ ആയതിനാൽ തുടർച്ചയായ ഒമ്പതുദിവസം അവധി ...

കണ്ണൂർ അടക്കം ഇന്ത്യയിലെ വിവിധയിടങ്ങളിലേക്കുള്ള സർവിസുകൾ സലാം എയറിന്റെ പരിഗണനയിൽ; നേപ്പാളിലെ കാഠ്മണ്ഡുവിലേക്കടക്കും പുതിയതായി സർവ്വീസുകൾ തുടങ്ങി; പ്രവർത്തനം വ്യാപിപ്പിക്കാൻ ഒമാനിലെ ബഡ്ജറ്റ് എയർലൈൻ

August 13, 2018

മസ്‌കത്ത്: ഒമാനിലെ ബഡ്ജറ്റ് എയർലൈനായ സലാംഎയർ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ സർവ്വീസുകൾ ആരംഭിച്ചു.നേപ്പാളിലെ കാഠ്മണ്ഡു, സുഡാനിലെ ഖാർത്തൂമിലേക്കും ഇറാഖിലെ നജഫിലേക്കും ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലേക്കുമാണ് പുതിയ സർവിസുകൾ ആരംഭിക്കുന്...

നാട്ടിൽ പോകാൻ ഒരുക്കത്തിനിടെ മലയാളി ഹൃദയാഘാതം മൂലം മരിച്ചു;മരണം വിളിച്ചത് തിരുവനന്തപുരം സ്വദേശി

August 07, 2018

മസ്‌കത്ത്: നാട്ടിൽ പോകാൻ ഒരുങ്ങുന്നതിനിടെ മലയാളി ഹൃദായാഘാതം മൂലം മരണപ്പെട്ടു. ജഅലാനിൽ നിർമ്മാണ മേഖലയിലെ തൊഴിലാളി ആയിരുന്ന തിരുവനന്തപുരം വക്കം സ്വദേശി സലിം ആണ് മരിച്ചത്. അവധിക്കായി നാട്ടിൽ പോകാനൊരുങ്ങവെയാണ് മരണം സംഭവിച്ചത്. സുഹൃത്തുക്കൾക്കൊപ്പം താമസ സ...

കൺവെയർ ബെൽറ്റുകൾ മുഖേന കൈകാര്യം ചെയ്യാൻ കഴിയാത്ത ലഗേജുകൾക്ക് ഇനി ഫീസ് നല്കി യാത്രക്കാർക്ക് കൊണ്ടുപോകാം; ഒരു ലഗേജിന് നാല് റിയാൽ വീതം ഈടാക്കും; ഒമാനിലെ വിമാനത്താവളങ്ങളിൽ പുതിയ നിബന്ധനകൾ ഇങ്ങനെ

August 03, 2018

മസ്‌കത്ത്: ഒമാൻ എയർപോർട്ടുകളിൽ നിരോധിച്ച രൂപത്തിലുള്ള ലഗേജുകൾക്ക് ഇനി പ്രത്യേക നിരക്ക് ഈടാക്കി യാത്രക്കാർക്ക് കൊണ്ട് പോകാവുന്നതാണ്. ഒരു ലഗേജിന് നാല് റിയാൽ വച്ചാകും ഈടാക്കുക.ഓഗസ്റ്റ് ഒന്നു മുതലാണ് ചെക്ക് ഇൻ ചെയ്യുന്ന ലഗേജുകൾക്ക് പുതിയ ഫീസ് നിലവിൽ വന്ന...

ഒമാനിൽ തൊഴിലാളികളുടെ വേതനം ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രം; നിയമലംഘനത്തിന് ഒരു ജോലിക്കാരന് നൂറ് റിയാൽ എന്ന തോതിലാകും തൊഴിലുടമയിൽ നിന്ന് പിഴ ഈടാക്കും

August 01, 2018

ഒമാനിൽ തൊഴിലാളികളുടെ വേതനം ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രംനൽകേണ്ടതെന്നും അല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മാനവ വിഭവശേഷി മന്ത്രാലയം മുന്നറിയിപ്പ് നൽകി.നിയമം ലംഘിക്കുന്ന കമ്പനികൾക്ക് ജോലിക്കാരന് നൂറ് റിയാൽ എന്ന തോതിലാകും പിഴ ഈടാക്കുക...

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിട്ട് പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി മരിച്ചു; ഖർബയിലെ താമസസ്ഥലത്ത് ഉണ്ടായ അപകടത്തിൽ മരിച്ചത് പത്തനംതിട്ട സ്വദേശി

July 24, 2018

മസ്‌കത്ത്: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിട്ട് പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി മരിച്ചു.പത്തനംതിട്ട പ്രമാടം കാർത്തികയിൽ രാജേന്ദ്രൻ ആണ് മരിച്ചത്. പരേതന് 44 വയസായിരുന്നു പ്രായം. മസ്‌കത്തിലെ ബർഖയിലെ താമസസ്ഥലത്ത് കഴിഞ്ഞ 19ന് പാചകം ചെയ്യുന്നതിനിടെയ...

MNM Recommends