Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹൈമക്കടുത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തിയുണ്ടായ അപകടത്തിൽ മരിച്ചവരിൽ നാല് പേർ ഇന്ത്യക്കാർ; മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ

ഹൈമക്കടുത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തിയുണ്ടായ അപകടത്തിൽ മരിച്ചവരിൽ നാല് പേർ ഇന്ത്യക്കാർ; മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ

മസ്‌കത്ത്: സലാലയിലെ ഹൈമക്കടുത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചു കത്തിയുണ്ടായ അപകടത്തിൽ മരിച്ചവരിൽ നാല് ഇന്ത്യക്കാരും. യുഎഇ സ്വദേശികളാണു മരിച്ച മറ്റു രണ്ടുപേർ. സലാലയിൽനിന്ന് 20 കിലോമീറ്റർ അകലെ ഹൈമയിൽ ഇന്നലെ വൈകിട്ടായിരുന്നു അപകടം. എതിർദിശയിൽ വന്ന രണ്ടു ഫോർവീൽ വാഹനങ്ങൾ കൂട്ടിയിടിക്കുകയും ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും തീപിടിക്കുകയുമായിരുന്നു.

സലാലയിൽനിന്ന് തിരികെ വരുകയായിരുന്ന ദുബൈ രജിസ്‌ട്രേഷൻ വാഹനവും സലാലയിലേക്ക് പോവുകയായിരുന്ന വണ്ടിയുമാണ് കൂട്ടിയിടിച്ചത്. ദുബൈ വാഹനത്തിൽ രണ്ടുപേരും സലാലയിലേക്ക് പോവുകയായിരുന്ന വാഹനത്തിൽ നാലുപേരുമാണ് ഉണ്ടായിരുന്നത്. മസ്‌കത്ത് സലാല റോഡിലെ അപകട സാധ്യതയേറിയ ഭാഗമാണ് ഹൈമ ഉൾക്കൊള്ളുന്ന ആദം-തുംറൈത്ത് ഹൈവേ. ആഗസ്റ്റിൽ ഈ റോഡിൽ നടക്കുന്ന നാലാമത്തെ വലിയ അപകടമാണ് തിങ്കളാഴ്ച ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു.

തിരിച്ചറിയാനാവാത്തവിധം മൃതദേഹങ്ങൾ കത്തിക്കരിഞ്ഞതായി പൊലീസ് സൂചിപ്പിച്ചു. മൃതദേഹങ്ങൾ വുസ്ത, ഹൈമ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP