Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാത്തിന എക്സ്‌പ്രസ് വേയിൽ ട്രക്ക് ടയർ പൊട്ടി മറിഞ്ഞ് അപകടം; വാഹനത്തിൽ നിന്ന് തെറിച്ച് വീണ് കണ്ണൂർ സ്വദേശി മരിച്ചു

ബാത്തിന എക്സ്‌പ്രസ് വേയിൽ ട്രക്ക് ടയർ പൊട്ടി മറിഞ്ഞ് അപകടം; വാഹനത്തിൽ നിന്ന് തെറിച്ച് വീണ് കണ്ണൂർ സ്വദേശി മരിച്ചു

മസ്‌കത്ത്:മസ്‌കത്തിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു..ബാത്തിന എക്സ്‌പ്രസ് വേയിൽ ട്രക്ക് ടയർ പൊട്ടി മറിഞ്ഞുണ്ടായ അപകടത്തിൽ കണ്ണൂർ സ്വദേശി ആണ് മരിച്ചത്.മാച്ചേരിൽ കേളോത്ത് ഷുക്കൂറിന്റെ മകൻ ഷഫീഖ് ആണ് മരിച്ചത്. 28 വയസായിരുന്നു പ്രായം.

താജ് അൽ ഫലജ് ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു. എക്സ്‌പ്രസ് വേയിൽ ലിവക്കും ഫലജിനുമിടയിൽ വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് ഷഫീഖ് സഞ്ചരിച്ച ത്രീ ടൺ ട്രക്ക് അപകടത്തിൽ പെട്ടത്.
റുസൈലിൽ നിന്ന് പച്ചക്കറി എടുത്ത ശേഷം തിരിച്ച് വരും വഴിയാണ് സംഭവം. നിയന്ത്രണം വിട്ട ട്രക്കിൽ നിന്ന് തെറിച്ചുവീണ ഷഫീഖിെന്റ ദേഹത്തേക്ക് വാഹനം വീഴുകയായിരുന്നു. ട്രക്ക് ഓടിച്ചിരുന്ന പാക്കിസ്ഥാൻ സ്വദേശിക്ക് അപകടത്തിൽ പരിക്കുണ്ട്. എട്ട് വർഷമായി ഷഫീഖ് ഒമാനിലുണ്ട്. നസീമ മാതാവും ഫാത്തിമ ഭാര്യയുമാണ്.

ഒരു വയസുള്ള നഫീസ ഏക മകളാണ്. ഒമാനിൽ സന്ദർശക വിസയിലുണ്ടായിരുന്ന കുടുംബം ഒരുമാസം മുമ്പാണ് തിരിച്ചുപോയത്. സുഹാറിലെ മിനിസ്ട്രി ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP