Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബുറൈമിയയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; നാല് പേർ മരിച്ചു; പരുക്കേറ്റവരിൽ ഇന്ത്യക്കാരനും

ബുറൈമിയയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; നാല് പേർ മരിച്ചു; പരുക്കേറ്റവരിൽ ഇന്ത്യക്കാരനും

മസ്‌കത്ത്: ബുറൈമിയയിൽ കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നാലു പേർ മരിച്ചു. പാക്കിസ്ഥാൻ സ്വദേശികളാണ് മരിച്ചതെന്നാണ് അറിയുന്നത്. രാകേഷ് എന്നയാൾക്ക് അപകടത്തിൽ ഗുരുതര പരിക്കുണ്ട്. ഇയാൾ ഇന്ത്യക്കാരൻ ആണെന്നാണ് കരുതുന്നത്.

അൽ ഫേക്കടുത്ത് വാദി അൽ ഖാഫിയിൽ ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അപകടം നടന്നത്. പജേറോയും നിസാൻ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.നിസാനിൽ ഉണ്ടായിരുന്നവരാണ് മരിച്ചത്. മസ്‌കത്ത് കേന്ദ്രമായുള്ള കമ്പനിയുടെ അൽഫേയിലെ പ്രോജക്ട് ഓഫിസിൽനിന്ന് അവധിക്ക് നാട്ടിൽ പോകുന്നവരെയുംകൊണ്ട് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു പജേറോ.

അഞ്ചുപേർക്ക് ഇരിക്കാവുന്ന നിസാൻ കാറിൽ ഏഴു പേരാണ് ഉണ്ടായിരുന്നത്. അമിതവേഗത്തിലും തെറ്റായദിശയിലും വന്ന നിസാൻ കാർ പജേറോയിൽ ഇടിക്കുകയായിരുന്നെന്ന് സംഭവ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നയാൾ പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP