റോഡരുകിൽ നില്ക്കുകയായിരുന്ന മലയാളി യുവാവ് കാറിടിച്ച് മരിച്ചു; സലാലയിൽ വാഹനമിടിച്ച് മരിച്ചത് കണ്ണൂർ സ്വദേശി; നിയന്ത്രണം വിട്ട് വന്ന കാർ ഓടിച്ചിരുന്നതും മലയാളി ഡ്രൈവർ
June 28, 2019 | 01:52 PM IST | Permalink

മസ്‌കത്ത്: ഒമാനിലെ സലാലയിൽ മലയാളി യുവാവ് കാറിടിച്ചുമരിച്ചു. കണ്ണൂർ സ്വദേശി ജിതിൻ ആണ് മരിച്ചത്. ഇന്നലെ രാവിലെയോടെയാണ് സംഭവം.സലാലയ്ക്കടുത്തുള്ള പ്രദേശത്ത് വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. അൽഫ കമ്പനിയിലെ ജീവനക്കാരനായിരുന്നു ജിതിൻ.
റോഡ് മുറിച്ചുകടക്കാനായി റോഡിനരികിൽ നിൽക്കുകയായിരുന്ന ജിതിനെ എതിർവശത്ത് നിന്ന് അമിതവേഗതയിൽ ഡിവൈഡർ കടന്നെത്തിയ മലയാളിയുടെ കാർ ഇടിച്ചുവീഴ്‌ത്തുക യായിരുന്നു. സലാല നമ്പർ അഞ്ചിലെ മസ്‌കത്ത് ഫാർമസിക്ക് സമീപത്തായിരുന്നു അപകടം നടന്നത്. കാറോടിച്ചിരുന്നതും മറ്റൊരു മലയാളിയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സലാല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണിപ്പോൾ.ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന ജിതിൻ ആറുമാസം മുമ്ബാണ് സലാലയിൽ ജോലിക്കായി എത്തിയത്.