Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എയർഇന്ത്യയുടെ അനാസ്ഥ; മസ്‌കറ്റിലേക്ക് തിരിച്ച മലയാളി പറന്നത് ബാഗേജില്ലാതെ

എയർഇന്ത്യയുടെ അനാസ്ഥ; മസ്‌കറ്റിലേക്ക് തിരിച്ച മലയാളി  പറന്നത്  ബാഗേജില്ലാതെ

എയർഇന്ത്യയുടെ അ്ച്ചടക്കമില്ലായ്മയും അനാസ്ഥതയും ഓരോ ദിനവും വാർത്തയായി ക്കൊണ്ടിരിക്കുന്നു. കഴി്ഞ്ഞ ദിവസം മസ്‌കറ്റിലേക്ക് തിരിച്ച ഒരു യാ്ത്രക്കാരന് നേരിടേണ്ടിവന്നതും കമ്പനിയുടെ മറ്റൊരു അനാസ്ഥയ്ക്ക് തെളിവാണ്.

എയർഇന്ത്യയുടെ അനാസ്ഥമൂലം യാത്രക്കാരന് ബാഗേജില്ലാതെ വിമാനത്തിൽ പുറപ്പെടേണ്ടിവന്നു. വെള്ളിയാഴ്ച രാവിലെ 10.30ന് മസ്‌ക്കറ്റിലേക്കുള്ള എയർഇന്ത്യ വിമാനത്തിലെ യാത്രക്കാരൻ മജീദിനാണ് ഈ ദുരവസ്ഥ നേരിട്ടത്.

ഇയാൾ കൗണ്ടറിൽ ചെക്കിൻ ചെയ്തപ്പോൾ എയർ ഇന്ത്യ ബോർഡിങ് പാസ് നൽകി ഉള്ളിലേക്ക് കടത്തിവിട്ടു. പരിശോധനയ്ക്കുശേഷം ബാഗേജ് കൺവെയർ ബെൽറ്റിലൂടെ നീങ്ങുമ്പോൾ താഴേക്ക് ഉരുണ്ടുവീണു. എന്നാൽ ജീവനക്കാർ ഇത് ശ്രദ്ധിച്ചില്ല. വിമാനം പുറപ്പെട്ടശേഷം 12 മണിയോടെ കരാർതൊഴിലാളികളുടെ പരിശോധനയിലാണ് ബാഗേജ് കണ്ടത്.

സാധാരണ വിമാനം പുറപ്പെടുന്നതിനുമുമ്പ് വിമാനത്താവളത്തിലെ കൗണ്ടർ,കൺവെയർ ബെൽറ്റ് എന്നിവയിലെല്ലാം പരിശോധന നടത്തിയതിനുശേഷമാണ് പറക്കാനുള്ള അനുമതി നൽകുക. ഈ പരിശോധന നടക്കാത്തതാണ് യാത്രക്കാരന് ബാഗേജില്ലാതെ യാത്രചെയ്യേണ്ടിവന്നതിന് കാരണം. ബാഗേജ് പിന്നീട് എയർഇന്ത്യയുടെ ഓഫീസിലേക്ക് മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP